HOME
DETAILS

കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് ബിജെപി നേതാവ്; ഭീകരവാദികളുടെ സഹോദരിയെന്ന് പരാമര്‍ശം

  
Web Desk
May 13 2025 | 12:05 PM

bjp leader vijay sha hate speech against colonel sofiya qureshi

ന്യൂഡല്‍ഹി: കേണല്‍ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി മധ്യപ്രദേശിലെ ബിജെപി നേതാവ്. സോഫിയ ഖുറേഷി ഭീകരവാദികളുടെ സഹോദരിയാണെന്നാണ് ബിജെപി മന്ത്രി കൂടിയായ വിജയ് ഷാ പറഞ്ഞത്. മന്ത്രിയുടെ വിവാദ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. 

ഇന്‍ഡോറില്‍ നടന്ന പരിപാടിയിലാണ് വിജയ് ഷായുടെ പരോക്ഷ അധിക്ഷേപം. 'ഭീകരവാദികള്‍ നമ്മുടെ സഹോദരിമാരുടെയും, പെണ്‍മക്കളുടെയും സിന്ദൂരം തുടച്ചുമാറ്റി അനാദരവ് കാണിച്ചു. അവര്‍ക്ക് മറുപടി നല്‍കാന്‍ ഞങ്ങള്‍ അവരുടെ സ്വന്തം സഹോദരിയെ അയച്ചുവെന്നായിരുന്നു മന്ത്രി പറഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ശക്തമായ പ്രതിഷേധമാണ് ബിജെപിക്കെതിരെ ഉയരുന്നത്. 

വിജയ് ഷായുടെ പരാമര്‍ശം ഇന്ത്യന്‍ സേനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഇന്ത്യയുടെ മകളായ കേണല്‍ സോഫിയ ഖുറേഷി നമ്മുടെ അഭിമാനമാണ്, എന്നിട്ടും അവരെക്കുറിച്ച് ഇത്തരമൊരു ഹീനമായ പരാമര്‍ശം മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിലെ മന്ത്രിയായ വിജയ് ഷാ നടത്തിയതെന്നും ബിഹാര്‍ കോണ്‍ഗ്രസ് എക്‌സില്‍ കുറിച്ചു. 

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യയുടെ സൈനിക നടപടിയെക്കുറിച്ച് രാജ്യത്തോട് വിശദീകരിച്ച രണ്ട് വനിത സൈനികരില്‍ ഒരാളാണ് കേണല്‍ സോഫിയ ഖുറേഷി. ഇന്ത്യന്‍ സേനയിലെ പെണ്‍കരുത്തിന്റെ മുഖമായാണ് കരസേന കമാന്‍ഡറെ രാജ്യം കാണുന്നത്. ബിജെപി നേതാവിന്റെ വിവാദ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനങ്ങളാണ് ബിജെപിക്കെതിരെ ഉയരുന്നത്.

bjp leader vijay sha hate speech against colonel sofiya qureshi



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബി കിരീടാവകാശിയുടെ കസാഖിസ്ഥാൻ സന്ദർശനം; യുഎഇ-കസാക്കിസ്ഥാൻ വാണിജ്യ സഹകരണത്തിന് ധാരണ

uae
  •  2 hours ago
No Image

തലശ്ശേരി പുനൂരിൽ രണ്ട് വിദ്യാർഥികൾ കുളത്തിൽ മുങ്ങി മരിച്ചു

Kerala
  •  2 hours ago
No Image

'ഖത്തറിന്റെ ആഡംബര ജെറ്റ് വേണ്ടെന്നുവയ്ക്കുന്നത് മണ്ടത്തരമായിരിക്കും'; ട്രംപ്

latest
  •  2 hours ago
No Image

പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻ ഉടനടി രാജ്യം വിടണം; കടുത്ത നടപടിയുമായി ഇന്ത്യ

Kerala
  •  3 hours ago
No Image

ഓര്‍മകളില്‍ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍; വിട പറഞ്ഞിട്ട് മൂന്നു വര്‍ഷം 

uae
  •  3 hours ago
No Image

കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്ന് ഇന്ത്യ

National
  •  4 hours ago
No Image

നിപ അപ്ഡേറ്റ്; മലപ്പുറത്ത് 7 പേര്‍ക്ക് കൂടി നെഗറ്റീവ്; സമ്പര്‍ക്ക പട്ടികയില്‍ 166 പേര്‍

Kerala
  •  4 hours ago
No Image

"തങ്ങളുടെ ഭാഷ സംസാരിച്ചില്ലെങ്കിൽ പണമില്ല"; മുംബൈയിൽ പിസ്സ ഡെലിവറി ബോയോട് സ്ത്രീയുടെ ഡിമാൻഡ്

National
  •  5 hours ago
No Image

അബൂദബിയില്‍ ചട്ടലംഘനം നടത്തിയ അഞ്ച് ഭക്ഷ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

uae
  •  5 hours ago
No Image

ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 53 കാരന് ട്രിപ്പിൾ ജീവപര്യന്തം

Kerala
  •  5 hours ago