HOME
DETAILS

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 88.39 ശതമാനം വിജയം, തിരുവനന്തപുരം മേഖല രണ്ടാം സ്ഥാനത്ത്, കൂടുതല്‍ വിജയം വിജയവാഡയില്‍

  
Web Desk
May 13 2025 | 07:05 AM

cbse result news

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 88.39 ശതമാനമാണ് വിജയം. വിജയവാഡ മേഖലയാണ് ഏറ്റവും കൂടുതല്‍ വിജയം നേടിയത്. (99.60 ശതമാനം). തിരുവനന്തപുരം മേഖലക്കാണ് രണ്ടാം സ്ഥാനം. (99.32 ശതമാനം).

cbse.gov.in , results.cbse.nic.in എന്നി വെബ്സൈറ്റുകള്‍ വഴി പരീക്ഷാഫലം അറിയാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ആപ്ലിക്കേഷന്‍ നമ്പര്‍, ജനനത്തീയതി എന്നി ലോഗിന്‍ വിവരങ്ങള്‍ നല്‍കി ഫലം നോക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ നേരിയ വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി. പരീക്ഷയില്‍ ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളാണ് കൂടുതല്‍ തിളങ്ങിയത്. വിജയശതമാനത്തില്‍ ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികള്‍ക്ക് അഞ്ചുശതമാനം വര്‍ധന ഉള്ളതായി എക്സാമിനേഷന്‍ കണ്‍ട്രോളര്‍ സന്യാം ഭരദ്വാജ് പറഞ്ഞു. ഔദ്യോഗിക വെബ്‌സൈറ്റുകള്‍ക്ക് പുറമെ, എസ്എംഎസ്, ഡിജിലോക്കര്‍, ഐവിആര്‍എസ്/കോള്‍, ഉമാംഗ് മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ വഴിയും ഫലം ലഭ്യമാകും. പത്താം ക്ലാസ് ഫലവും ഉടന്‍ പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പന്ത്രണ്ടാം ക്ലാസില്‍ വിജയശതമാനത്തില്‍ 0.41 ശതമാനത്തിന്റെ വര്‍ധനവുണ്ട്. 2024ല്‍ 87.98 ശതമാനമായിരുന്നു. 99.60 വിജയശതമാനത്തോടെ വിജയവാഡയാണ് മുന്നില്‍. 99.32 ശതമാനം നേടി തിരുവനന്തപുരം രണ്ടാം സ്ഥാനത്തുണ്ട്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം ആയിരുന്നു ഒന്നാം സ്ഥാനത്ത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോണൾഡ് ട്രംപ് സഊദിയിൽ; നേരിട്ടെത്തി സ്വീകരിച്ച് കിരീടവകാശി

Saudi-arabia
  •  9 hours ago
No Image

യുകെ പ്രധാനമന്ത്രിയുടെ മുൻ വസതിയിൽ തീപിടുത്തം: ഒരാൾ അറസ്റ്റിൽ

International
  •  9 hours ago
No Image

നന്തന്‍കോട് കൂട്ടക്കൊല: പ്രതി കേഡല്‍ ജിന്‍സന് ജീവപര്യന്തം

National
  •  9 hours ago
No Image

ട്രംപ് സഊദിയിലെത്തി; നേരിട്ടെത്തി സ്വീകരിച്ച് കിരീടാവകാശി

International
  •  10 hours ago
No Image

ബെംഗളൂരുവിന്റെ കഷ്ടകാലം തുടരുന്നു; എതിരാളികളുടെ പേടി സ്വപ്നമായവൻ പുറത്ത്

Cricket
  •  10 hours ago
No Image

വെടിനിർത്തൽ പ്രഖ്യാപനം ആദ്യം വാഷിംഗ്ടണിൽ നിന്ന്, മൂന്നാം കക്ഷി മധ്യസ്ഥതയ്ക്ക് ഇന്ത്യ മനപ്പൂർവ്വം വാതിൽ തുറന്നോ ? മോദി സർക്കാരിനോട് പ്രതിപക്ഷം

National
  •  11 hours ago
No Image

ഷോപിയാനില്‍ വീണ്ടും ഏറ്റുമുട്ടല്‍;  സൈന്യം നാല് ഭീകരരെ വധിച്ചു

National
  •  11 hours ago
No Image

കരിപ്പൂർ വിമാനത്താവളത്തിൽ ഒമ്പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  11 hours ago
No Image

കൊന്ന് മതിവരാതെ....ഗസ്സയിലെ നാസര്‍ ആശുപത്രിയില്‍ വീണ്ടും ഇസ്‌റാഈല്‍ ബോംബാക്രമണം; മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടു

International
  •  11 hours ago
No Image

വാർസോ ഷോപ്പിംഗ് മാൾ തീവെപ്പ്: റഷ്യയുടെ ഗൂഢാലോചന വെളിപ്പെടുത്തി പോളണ്ട്, റഷ്യൻ കോൺസുലേറ്റ് അടച്ചുപൂട്ടാൻ നിർദേശം

International
  •  11 hours ago