HOME
DETAILS

അച്ഛനോട് തുടങ്ങിയ പക; അവസാനിച്ചത് അരുംകൊലയില്‍

  
Web Desk
May 13 2025 | 09:05 AM

nandancode mass murder news123

തിരുവനന്തപുരം: പിതാവിനോട് പ്രതി കേഡല്‍ ജിന്‍സണ്‍ രാജയ്ക്കുണ്ടായ പകയാണ് നന്തന്‍കോട് നാലുപേരുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു കോടതിയില്‍ പ്രോസിക്യൂഷന്‍ വാദം. ജീവിതസാഹചര്യങ്ങളും കൊലയ്ക്ക് കാരണമായി. വീട്ടില്‍ വലിയ അവഗണനയാണ് കേഡല്‍ അനുഭവിച്ചിരുന്നത്. കുടുംബത്തിലെ മിക്കവരും ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവരും ഉന്നത ഉദ്യോഗങ്ങളിലുമാണ്. എന്നാല്‍ പ്ലസ് ടു മാത്രം പാസായ കേഡലിന് വിദേശ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ പിതാവില്‍ നിന്നും വലിയ അവഗണനയും നേരിട്ടിരുന്നു.

ഇതിന്റെ പേരില്‍ കേഡലിന് പിതാവിനോട് വലിയ പകയും ഉണ്ടായിരുന്നു. അതിനാല്‍ പിതാവിനെ കൊലപ്പെടുത്താനാണ് ഇയാള്‍ പദ്ധതിയിട്ടത്. എന്നാല്‍ പിന്നീട് മറ്റുള്ളവരെയും കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി മൂന്നു മാസത്തോളം ആസൂത്രണം നടത്തി പദ്ധതി തയാറാക്കി. കൊലയ്ക്കായി ഉപയോഗിച്ച മഴു ഓണ്‍ലൈനിലാണ് വാങ്ങിയത്. യൂട്യൂബിലൂടെ കൃത്യം നടത്തുന്ന വിധം പല ആവര്‍ത്തിച്ചു കണ്ടു പഠിച്ച പ്രതി, മനുഷ്യ ശരീരത്തിന്റെ ഡമ്മി ഉണ്ടാക്കി കൃത്യം പരിശീലിക്കുകയും ചെയ്തു.

ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടില്‍ വച്ച് അമ്മ ഡോ. ജീന്‍ പത്മ, അച്ഛന്‍ പ്രൊഫ. രാജ് തങ്കം, സഹോദരി കരോലിന്‍, ബന്ധു ലളിത എന്നിവരെയാണ് കേഡല്‍ കൊലപ്പെടുത്തിയത്. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞും ഒരാളുടേത് കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു.

ശരീരത്തില്‍നിന്ന് ആത്മാവിനെ മോചിപ്പിക്കുന്ന ആസ്ട്രല്‍ പ്രൊജക്ഷന്റെ ഭാഗമായാണ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതെന്നായിരുന്നു കേഡല്‍ ജിന്‍സണ്‍ രാജ പൊലിസിനോട് പറഞ്ഞിരുന്നത്. കഴിഞ്ഞ 15 വര്‍ഷമായി താന്‍ ആസ്ട്രല്‍ പ്രൊജക്ഷനെ കുറിച്ച് പഠിക്കുന്നുണ്ടെന്നും ആത്മാവിനെ ശരീരത്തില്‍നിന്ന് വേര്‍പ്പെടുത്തി സ്വതന്ത്രസഞ്ചാരം സാധ്യമാക്കാനാണ് കൃത്യം നടത്തിയതെന്നും പ്രതി പറഞ്ഞിരുന്നു. എന്നാല്‍, കേഡല്‍ നടത്തിയ കൂട്ടക്കുരുതി തികച്ചും ആസൂത്രിതമാണെന്നായിരുന്നു പൊലിസിന്റെ കണ്ടെത്തല്‍. പ്രതിക്ക് മാനസികപ്രശ്നങ്ങളില്ലെന്നും ആസ്ട്രല്‍ പ്രൊജക്ഷന്‍ മൊഴി വെറും പുകമറ മാത്രമാണെന്നും പൊലിസ് അന്ന് പറഞ്ഞിരുന്നു. കേസിന്റെ വിചാരണയ്ക്കിടെ കേഡല്‍ കുറ്റം നിഷേധിച്ചിരുന്നു. തനിക്ക് മാനസികപ്രശ്നമുണ്ടെന്നായിരുന്നു ഇയാള്‍ കോടതിയിലും വാദിച്ചത്.

മനുഷ്യരെ പിന്നില്‍ നിന്നും മഴു കൊണ്ടു വെട്ടുന്ന വിഡിയോ പ്രതി സ്ഥിരമായി കണ്ടിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തി. പ്രതിയുടെ വസ്ത്രങ്ങളില്‍ നിന്നും കൊല്ലപ്പെട്ടവരുടെ രക്തം കണ്ടെത്തിയതും കേസന്വേഷണത്തില്‍ നിര്‍ണായകമായി. കൊലപാതകങ്ങള്‍ നടന്ന ദിവസം പ്രതി വീട്ടില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് സാക്ഷി മൊഴിയുമുണ്ടായിരുന്നു.


കേസില്‍ ജിന്‍സണ് ജീവപര്യന്തമാണ് വിധിച്ചിരിക്കുന്നത്. 15 ലക്ഷം രൂപ പിഴ നല്‍കാനും വിധിച്ചിട്ടുണ്ട്. അമ്മവന്‍ ജോസിനാണ് പിഴത്തുക നല്‍കേണ്ടത്. 

കേരളം നടുങ്ങിയ കൂട്ടക്കൊല 
2017 ഏപ്രില്‍ എട്ടിനാണ് കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതക പരമ്പര അരങ്ങേറിയത്. എല്ലാ കൊലപാതകങ്ങളും നന്തന്‍കോടുള്ള വീടിനുള്ളില്‍വച്ചായിരുന്നു. അമ്മ ജീന്‍ പത്മത്തെയാണ് കേഡല്‍ ആദ്യം കൊലപ്പെടുത്തിയത്. താന്‍ നിര്‍മിച്ച വിഡിയോ ഗെയിം കാണിക്കാന്‍ എന്ന വ്യാജേന അമ്മയെ മുകളിലത്തെ കിടപ്പുമുറിയില്‍ എത്തിച്ചു കസേരയില്‍ ഇരുത്തിയശേഷം മഴുകൊണ്ട് തലയ്ക്കു പുറകില്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കിടപ്പുമുറിയില്‍ ഒളിപ്പിച്ച ശേഷം താഴെ എത്തിയ പ്രതി അന്നു വൈകിട്ടോടെ അച്ഛന്‍ രാജ തങ്കത്തെയും സഹോദരി കാരോളിനെയും തലയ്ക്കു പിന്നില്‍ വെട്ടിക്കൊലപ്പെടുത്തി. മൃതദേഹങ്ങള്‍ ഒളിപ്പിച്ചു. വീട്ടില്‍ ഉണ്ടായിരുന്ന ബന്ധു ലളിതയും ജോലിക്കാരിയും മറ്റുള്ളവരെപ്പറ്റി കേഡലിനോട് അന്വേഷിച്ചെങ്കിലും അവരെല്ലാം ചേര്‍ന്ന് കന്യാകുമാരിക്ക് ടൂര്‍ പോയി എന്നായിരുന്നു മറുപടി. 

അടുത്ത ദിവസം രാത്രിയാണ് കേഡല്‍ ബന്ധു ലളിതയെ കൊലപ്പെടുത്തിയത്. മാതാവ് ലാന്‍ഡ് ഫോണില്‍ വിളിക്കുന്നു എന്നുപറഞ്ഞ് മുകളിലത്തെ കിടപ്പുമുറിയില്‍ എത്തിച്ചായിരുന്നു കൊല. മറ്റു കൊലകള്‍ക്ക് ഉപയോഗിച്ച അതേ മഴു ഉപയോഗിച്ച് അതേ മാതൃകയില്‍ വെട്ടിക്കൊന്ന ശേഷം മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് ഷീറ്റില്‍വച്ച് വെട്ടിനുറുക്കി. രാത്രി മൃതദേഹങ്ങള്‍ കത്തിക്കാന്‍ കേഡല്‍ നടത്തിയ ശ്രമമാണ് കൊലപാതകങ്ങള്‍ വെളിയില്‍ വരാന്‍ കാരണം. തീ ആളിപ്പടരുന്നതു കണ്ടു അയല്‍ക്കാര്‍ അഗ്നിശമന സേനയെ വിവരം അറിയിക്കുകയും അവരെത്തി തീ അണയ്ക്കുകയും ചെയ്തു. അതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

ജീനിന്റെയും കരോലിന്റെയും മൃതദേഹങ്ങള്‍ പൂര്‍ണമായി കത്തിയമര്‍ന്നിരുന്നു. രാജയുടെ ശരീരം ഭാഗികമായി കത്തി. തീ നിയന്ത്രണാധീതമായതോടെ സ്ഥലംവിട്ട പ്രതി തമിഴ്നാട്ടിലേക്ക് മുങ്ങി. പിന്നീട് തിരുവനന്തപുരത്തേയ്ക്ക് വരുന്ന വഴി പൊലിസിന്റെ പിടിയിലായി. കൊലപാതക കാരണം സ്വര്‍ഗപ്രവേശന ആഭിചാരവിദ്യയായ ആസ്ട്രല്‍ പ്രൊജക്ഷനെന്ന് പ്രതി പറഞ്ഞെങ്കിലും പിന്നീട് മനോരോഗ വിദഗ്ധനു മുമ്പില്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞു. രക്ഷിതാക്കളോടുള്ള പകയാണ് കൂട്ടക്കുരുതിയിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം: അമേരിക്ക ഇടപെടണോ എന്ന വിഷയത്തില്‍ തീരുമാനം രണ്ടാഴ്ചക്കകം; വൈറ്റ് ഹൗസ്

International
  •  2 days ago
No Image

കോഴിക്കോട് ഈങ്ങാപ്പുഴയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; മരിച്ച 215 പേരെ ഡിഎൻഎ പരിശോധയിൽ തിരിച്ചറിഞ്ഞു; 198 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി

National
  •  2 days ago
No Image

കോഹ്‍ലിയെയും രോഹിത്തിനെയുമല്ല! ഇന്ത്യൻ ടീം ഏറ്റവുമധികം മിസ്സ് ചെയ്യുക അവനെയാണ്: സച്ചിൻ

Cricket
  •  2 days ago
No Image

ബന്ദിപ്പൂരിൽ ആടുകളെ മേയ്ക്കാന്‍ പോയ യുവതി കടുവയുടെ ആക്രമണത്തിൽ മരിച്ചു

National
  •  2 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; അമേരിക്ക സൈനിക ഇടപെടൽ നടത്തിയാൽ അനന്തരഫലങ്ങള്‍ പ്രവചിക്കാനാകാത്തവിധം ​ഗുരുതരമാകും, മുന്നറിയിപ്പുമായി റഷ്യ

International
  •  2 days ago
No Image

നിലമ്പൂർ വിധിയെഴുതി; പോളിങ്ങ് ശതമാനത്തിൽ കുറവ് 73.26

Kerala
  •  2 days ago
No Image

ഏഷ്യയിൽ ഒന്നാമനാവാൻ സുവർണാവസരം; ബുംറയുടെ കണ്മുന്നിലുള്ളത് ലോക റെക്കോർഡ്

Cricket
  •  2 days ago
No Image

പണം അധികം മുടക്കാം, ആ 'ലക്കിസീറ്റ്' വേണം; വിശ്വാസ് കുമാര്‍ രമേഷ് ഇരുന്ന 11എ സീറ്റിന് യാത്രക്കാര്‍ക്കിടയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതായി യുഎഇയിലെ ട്രാവല്‍ ഏജന്‍സികള്‍

uae
  •  2 days ago
No Image

കനത്ത മഴ; കോട്ടയം ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(20-6-2025) അവധി

Kerala
  •  2 days ago