HOME
DETAILS

ബെംഗളൂരുവിന്റെ കഷ്ടകാലം തുടരുന്നു; എതിരാളികളുടെ പേടി സ്വപ്നമായവൻ പുറത്ത്

  
May 13 2025 | 07:05 AM

Royal Challengers Bangalores Australian star pacer Josh Hazlewood out with injury in IPL 2025

ബാംഗ്ലൂർ: ഇന്ത്യ-പാകിസ്താൻ സംഘർഷ സാഹചര്യങ്ങൾ അവസാനിച്ചതോടെ ഐപിഎൽ പോരാട്ടങ്ങൾ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. മെയ് 17നാണ് ഐപിഎൽ വീണ്ടും ആരംഭിക്കുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുക. എന്നാൽ വീണ്ടും ഐപിഎൽ തിരിച്ചെത്തുമ്പോൾ ആർസിബിയെ തേടി ഒരു നിരാശാജനകമായ വാർത്തയും എത്തിയിരിക്കുകയാണ്. 

ടീമിന്റെ ഓസ്‌ട്രേലിയൻ സ്റ്റാർ പേസർ ജോഷ് ഹേസൽവുഡ് പരുക്കേറ്റ് പുറത്തായിരിക്കുകയാണ്. തോളിനേറ്റ പരുക്ക് കാരണമാണ് താരത്തിന് ഐപിഎൽ മത്സരങ്ങൾ നഷ്ടമാവുന്നത്. ഈ ആർസിബിയുടെ ബൗളിങ്ങിലെ അവിഭാജ്യ ഘടകമായിരുന്നു ജോഷ് ഹേസൽവുഡ്. 10 മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റുകൾ ആണ് താരം നേടിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഓസ്‌ട്രേലിയൻ താരത്തിന്റെ അഭാവം ബെംഗളൂരുവിന് കനത്ത തിരിച്ചടിയായിരിക്കും നൽകുക.  

ഈ സീസണിൽ സ്വപ്ന തുല്യമായ മുന്നേറ്റമാണ് ബെംഗളൂരു നടത്തികൊണ്ടിരിക്കുന്നത്. എട്ട് വിജയങ്ങളുമായി 16 പോയിന്റോടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ആർസിബി. ഈ സീസണിൽ ബെംഗളൂരുവിന്റെ ഓരോ വിജയത്തിനും വലിയ സവിശേഷതകൾ ഉണ്ടായിരുന്നു. 

സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ വീഴ്ത്തിയാണ് ബെംഗളൂരു തുടക്കം കുറിച്ചത്. രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെയും ആർസിബി പരാജയപ്പെടുത്തി. 17 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായിട്ടാരുന്നു ചെപ്പോക്കിന്റെ മണ്ണിൽ ആർസിബി ചെന്നൈയെ കീഴടക്കിയത്.

എന്നാൽ മൂന്നാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് ബെംഗളൂരു പരാജയപ്പെട്ടിരുന്നു. പിന്നീട് വാംഖഡെയിൽ മുംബൈ ഇന്ത്യൻസിനെതിരെയുള്ള മത്സരം വിജയിച്ചുകൊണ്ട് ആർസിബി തിരിച്ചുവരികയായിരുന്നു. ഈ സീസണിൽ മൂന്ന് മത്സരങ്ങളിലാണ് ആർസിബി പരാജയപ്പെട്ടത്. 

Royal Challengers Bangalores Australian star pacer Josh Hazlewood out with injury in IPL 2025



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം: അമേരിക്ക ഇടപെടണോ എന്ന വിഷയത്തില്‍ തീരുമാനം രണ്ടാഴ്ചക്കകം; വൈറ്റ് ഹൗസ്

International
  •  2 days ago
No Image

കോഴിക്കോട് ഈങ്ങാപ്പുഴയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; മരിച്ച 215 പേരെ ഡിഎൻഎ പരിശോധയിൽ തിരിച്ചറിഞ്ഞു; 198 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി

National
  •  2 days ago
No Image

കോഹ്‍ലിയെയും രോഹിത്തിനെയുമല്ല! ഇന്ത്യൻ ടീം ഏറ്റവുമധികം മിസ്സ് ചെയ്യുക അവനെയാണ്: സച്ചിൻ

Cricket
  •  2 days ago
No Image

ബന്ദിപ്പൂരിൽ ആടുകളെ മേയ്ക്കാന്‍ പോയ യുവതി കടുവയുടെ ആക്രമണത്തിൽ മരിച്ചു

National
  •  2 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; അമേരിക്ക സൈനിക ഇടപെടൽ നടത്തിയാൽ അനന്തരഫലങ്ങള്‍ പ്രവചിക്കാനാകാത്തവിധം ​ഗുരുതരമാകും, മുന്നറിയിപ്പുമായി റഷ്യ

International
  •  2 days ago
No Image

നിലമ്പൂർ വിധിയെഴുതി; പോളിങ്ങ് ശതമാനത്തിൽ കുറവ് 73.26

Kerala
  •  2 days ago
No Image

ഏഷ്യയിൽ ഒന്നാമനാവാൻ സുവർണാവസരം; ബുംറയുടെ കണ്മുന്നിലുള്ളത് ലോക റെക്കോർഡ്

Cricket
  •  2 days ago
No Image

പണം അധികം മുടക്കാം, ആ 'ലക്കിസീറ്റ്' വേണം; വിശ്വാസ് കുമാര്‍ രമേഷ് ഇരുന്ന 11എ സീറ്റിന് യാത്രക്കാര്‍ക്കിടയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതായി യുഎഇയിലെ ട്രാവല്‍ ഏജന്‍സികള്‍

uae
  •  2 days ago
No Image

കനത്ത മഴ; കോട്ടയം ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(20-6-2025) അവധി

Kerala
  •  2 days ago