
വടക്കൻ സിറിയയിൽ കൂട്ട കുഴിമാടങ്ങൾ : 30 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്ത് ഖത്തർ-എഫ്ബിഐ തിരച്ചിൽ സംഘം

ദോഹ: സിറിയയിൽ തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്) കൊലപ്പെടുത്തിയെന്ന് കരുതുന്ന 30 പേരുടെ മൃതദേഹാവശിഷ്ടങ്ങൾ ഖത്തർ, എഫ്ബിഐ സംയുക്ത സേനയുടെ തിരച്ചിലിൽ കണ്ടെത്തി. വടക്കൻ സിറിയയിലെ ദാബിഖ് പട്ടണത്തിനടുത്ത് നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് ഖത്തർ ആഭ്യന്തര സുരക്ഷാ സേന പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
എഫ്ബിഐയുടെ അഭ്യർത്ഥന പ്രകാരം നടത്തിയ ഈ ഓപ്പറേഷനിൽ, മരിച്ചവരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന ആരംഭിച്ചതായും അധികൃതർ അറിയിച്ചു. അമേരിക്കൻ പത്രപ്രവർത്തകരായ ജെയിംസ് ഫോളി, സ്റ്റീവൻ സോട്ട്‌ലോഫ്, മാനുഷിക പ്രവർത്തകരായ കെയ്‌ല മുള്ളർ, പീറ്റർ കാസിഗ്, ബ്രിട്ടീഷ് ലേഖകൻ ജോൺ കാന്റ്ലി എന്നിവർ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ടെന്നാണ് സൂചന. 2014-15 കാലഘട്ടത്തിൽ ഐസിസ് ഇവരെ ശിരഛേദം ചെയ്ത് കൊലപ്പെടുത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു.

2012-ൽ ഫോളിക്കൊപ്പം തട്ടിക്കൊണ്ടുപോകപ്പെട്ട ജോൺ കാന്റ്ലി, 2016-ൽ ഐസിസിന്റെ പ്രചാരണ വീഡിയോയിൽ അവസാനമായി പ്രത്യക്ഷപ്പെട്ടിരുന്നു. 2014-ൽ വടക്കൻ സിറിയയിൽ ശിരഛേദം ചെയ്യപ്പെട്ട പീറ്റർ കാസിഗിന്റെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനായിരുന്നു തിരച്ചിൽ പ്രധാനമായും കേന്ദ്രീകരിച്ചതെന്ന് സിറിയൻ വൃത്തങ്ങൾ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തി. “മരിച്ചവരുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചറിഞ്ഞ് അവരുടെ കുടുംബങ്ങളിലേക്കും മാതൃ രാജ്യങ്ങളിലേക്കും തിരികെ എത്തിക്കാൻ ശ്രമിക്കുന്നവർക്ക് ഞങ്ങൾ നന്ദിയുള്ളവരാണ്,” കാസിഗിന്റെ കുടുംബം പ്രസ്താവനയിൽ പറഞ്ഞു.
2014 മുതൽ 2019 വരെ സിറിയയിലും ഇറാഖിലും വലിയ പ്രദേശങ്ങൾ നിയന്ത്രിച്ച ഐസിസ്, മാധ്യമപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ ഉൾപ്പെടെ ഡസൻ കണക്കിന് വിദേശികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. 2017-ന്റെ അവസാനത്തോടെ അവരുടെ ശക്തികേന്ദ്രങ്ങൾ നഷ്ടപ്പെടുകയും 2019-ൽ പരാജയപ്പെട്ടതായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. ഇതിനുശേഷം വടക്കൻ സിറിയയിൽ നിന്ന് നിരവധി ശവക്കുഴികളും കൂട്ടക്കുഴിമാടങ്ങളും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, 2012-ൽ പടിഞ്ഞാറൻ സിറിയയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട അമേരിക്കൻ പത്രപ്രവർത്തകൻ ഓസ്റ്റിൻ ടൈസിന്റെ വിധി ഇപ്പോഴും അനിശ്ചിതത്വത്തിൽ തുടരുകയാണ്. ആയുധധാരികൾ അദ്ദേഹത്തെ ബന്ദിയാക്കുന്ന വീഡിയോയാണ് അവസാനമായി പുറത്തുവന്നത്. ടൈസ് ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കുന്നതായി യുഎസ് ഭരണകൂടം 2024 ഡിസംബറിൽ വ്യക്തമാക്കിയിരുന്നു. “അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്, വീട്ടിലേക്ക് മടങ്ങാൻ തയ്യാറാണ്,” ടൈസിന്റെ പിതാവ് മാർക്ക് ടൈസ് ‘സിബിഎസ് മോർണിംഗ്സ്’ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സിറിയൻ ആഭ്യന്തരയുദ്ധത്തിന്റെ 13 വർഷത്തിനിടെ 1,30,000-ത്തിലധികം പേർ കാണാതായതായി 2021-ൽ ഐക്യരാഷ്ട്രസഭ കണക്കാക്കിയിരുന്നു. മുൻ പ്രസിഡന്റ് ബഷർ അസാദിന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ സുരക്ഷാ ഏജൻസികൾ വിമതരെ അടിച്ചമർത്തുകയും നിരവധി പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. 2024 ഡിസംബറിൽ അസാദ് ഭരണം അവസാനിച്ചതിനുശേഷവും കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തുന്നത് തുടരുകയാണ്.
In northern Syria, a joint Qatar-FBI search uncovered the remains of 30 individuals believed to be victims of ISIS in mass graves. The operation intensifies efforts to identify the deceased through DNA testing.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരൂരില്‍ കൈകുഞ്ഞിനെ ഒന്നര ലക്ഷത്തിന് വിറ്റ സംഭവം; അമ്മയുള്‍പ്പെടെ അഞ്ച് പ്രതികള്‍ റിമാന്‍ഡില്‍
Kerala
• a day ago
വിമാനത്താവളത്തിന് തടസ്സമാകുന്ന കെട്ടിടങ്ങള്‍ പൊളിക്കും, 60 ദിവസം മുമ്പ് നോട്ടീസ് നല്‍കും; കേന്ദ്രസര്‍ക്കാര്‍ കരട് നിയമം പുറത്തിറക്കി
National
• a day ago
ഒറ്റപ്പെട്ട ജില്ലകളില്‍ മഴ കനക്കും; കേരളത്തില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്രാപിക്കാന്‍ സാധ്യത
Kerala
• a day ago
ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം: അമേരിക്ക ഇടപെടണോ എന്ന വിഷയത്തില്‍ തീരുമാനം രണ്ടാഴ്ചക്കകം; വൈറ്റ് ഹൗസ്
International
• a day ago
കോഴിക്കോട് ഈങ്ങാപ്പുഴയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരുക്ക്
Kerala
• a day ago
അഹമ്മദാബാദ് വിമാനദുരന്തം; മരിച്ച 215 പേരെ ഡിഎൻഎ പരിശോധയിൽ തിരിച്ചറിഞ്ഞു; 198 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി
National
• a day ago
കോഹ്‍ലിയെയും രോഹിത്തിനെയുമല്ല! ഇന്ത്യൻ ടീം ഏറ്റവുമധികം മിസ്സ് ചെയ്യുക അവനെയാണ്: സച്ചിൻ
Cricket
• a day ago
ബന്ദിപ്പൂരിൽ ആടുകളെ മേയ്ക്കാന്‍ പോയ യുവതി കടുവയുടെ ആക്രമണത്തിൽ മരിച്ചു
National
• a day ago
ഇറാൻ-ഇസ്റാഈൽ സംഘർഷം; അമേരിക്ക സൈനിക ഇടപെടൽ നടത്തിയാൽ അനന്തരഫലങ്ങള്‍ പ്രവചിക്കാനാകാത്തവിധം ഗുരുതരമാകും, മുന്നറിയിപ്പുമായി റഷ്യ
International
• a day ago
നിലമ്പൂർ വിധിയെഴുതി; പോളിങ്ങ് ശതമാനത്തിൽ കുറവ് 73.26
Kerala
• a day ago
പണം അധികം മുടക്കാം, ആ 'ലക്കിസീറ്റ്' വേണം; വിശ്വാസ് കുമാര്‍ രമേഷ് ഇരുന്ന 11എ സീറ്റിന് യാത്രക്കാര്‍ക്കിടയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതായി യുഎഇയിലെ ട്രാവല്‍ ഏജന്‍സികള്‍
uae
• a day ago
കനത്ത മഴ; കോട്ടയം ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(20-6-2025) അവധി
Kerala
• a day ago
എസ്എസ്എൽസി, ടിഎച്ച്എസ്എൽസി സേ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു
Kerala
• a day ago
ബുംറയില്ല! ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരങ്ങളെ പ്രവചിച്ച് അശ്വിൻ
Cricket
• a day ago
അങ്കണവാടിയിലെ ഫാന്‍ പൊട്ടീവീണ് മൂന്ന് വയസുകാരന്റെ തലക്ക് പരിക്കേറ്റു
Kerala
• a day ago
അവൻ ഫുട്ബോൾ കളിക്കാൻ വേണ്ടി മാത്രമാണ് ജീവിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് പുയോൾ
Football
• a day ago
ക്യുഎസ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങ്; ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം കൈവരിച്ച് ഇന്ത്യ
National
• a day ago
യുദ്ധ ഭീതിക്കിടെ ചർച്ച വിളിച്ച് ബ്രിട്ടനും ഫ്രാൻസും ജർമ്മനിയും; പങ്കെടുക്കുമെന്ന് ഇറാൻ
International
• a day ago
പോളിംഗ് അവസാനിച്ചു, ഇനി വിധിയാണ്; നിലമ്പൂർ ആർക്കൊപ്പമെന്ന് തിങ്കളാഴ്ച അറിയാം
Kerala
• a day ago
അഞ്ച് അറബ് രാജ്യങ്ങളെ ആറ് മിനിറ്റിലധികം ഇരുട്ടിലാഴ്ത്തും; 2027 ഓഗസ്റ്റ് 2ന് നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം
Saudi-arabia
• a day ago
ഇറാൻ-ഇസ്റാഈൽ സംഘർഷം: സേവനങ്ങൾ നിർത്തിവയ്ക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്ത് വിവിധ വിമാനക്കമ്പനികൾ; കൂടുതലറിയാം
uae
• a day ago