HOME
DETAILS

ട്രംപ് സഊദിയിലെത്തി; നേരിട്ടെത്തി സ്വീകരിച്ച് കിരീടാവകാശി

  
Web Desk
May 13 2025 | 07:05 AM

Donald Trump Arrives in Saudi Arabia Amid Hopes for Gaza Ceasefire and Major Business Deals

റിയാദ്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സഊദിയിലെത്തി. റിയാദില്‍ സഊദി കിരിടാവകാശി നേരിട്ടെത്തിയാണ് ട്രംപിനെ സ്വീകരിച്ചത്. ഗസ്സയിലെ അടിയന്തര നയതന്ത്രവും വമ്പന്‍ ബിസിനസ് കരാറുകളും ഉള്‍പ്പെടെയുള്ള പ്രഖ്യാപനത്തിവ് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്ന സന്ദര്‍ശനത്തില്‍ പ്രഖ്യാപനങ്ങള്‍ എന്തൊക്കെ എന്ന് ഉറ്റു നോക്കുകയാണ് ലോകം. 

ഗസ്സ, ഉക്രൈന്‍, വ്യാപാരയുദ്ധം എന്നിവയാണ് സന്ദര്‍ശനത്തിലെ പ്രധാന വിഷയങ്ങള്‍. ബുധനാഴ്ച ഗള്‍ഫ് രാഷ്ട്ര നേതാക്കള്‍ സംബന്ധിക്കുന്ന ഉച്ചകോടിയില്‍ ഗസ്സയിലെ വെടിനിര്‍ത്തലും ഭാവിഭരണവുമായും ബന്ധപ്പെട്ട തീരുമാനങ്ങളെടുത്തേക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. 
ഗസ്സാ വിഷയത്തില്‍ അനുകൂല തീരുമാനം ഉണ്ടാകുന്ന വിധത്തില്‍ ട്രംപ് വിമാനത്തില്‍ കയറും മുമ്പ് തന്നെ ഏക യു.എസ് ബന്ദി എഡന്‍ അലക്സാണ്ടറെ ഹമാസ് ഇന്നലെ മോചിപ്പിച്ചിരുന്നു. നെതന്യാഹുവുമായുള്ള ഭിന്നതകള്‍ക്കിടെയാണ് സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. ഇറാന്‍, സിറിയ വിഷയങ്ങളിലെ നിലപാടും സൗദിയുമായുള്ള വന്‍കിട ആയുധ ഇടപാടുകളും ട്രംപ് പ്രഖ്യാപിച്ചേക്കും. ഇന്ന് സഊദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തുന്ന ട്രംപ് മറ്റന്നാള്‍ നടക്കുന്ന ഗള്‍ഫ് ഉച്ചകോടിയിലും പങ്കെടുക്കും. ഫലസ്തീന്‍ പ്രസിഡന്റും ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റിയാദിലെത്തുന്നുണ്ട്.

സഊദിക്ക് പുറമെ ഖത്തര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയും സന്ദര്‍ശിക്കും. കൂടാതെ ഉക്രെയ്ന്‍ യുദ്ധത്തെക്കുറിച്ച് തുര്‍ക്കിയില്‍ ഹൃസ്വ സന്ദര്‍ശനത്തിനും സാധ്യതയുണ്ട്. ഗസ്സ വിഷയത്തിലും യമനിലെ ഹൂത്തികള്‍ക്കെതിരായ ആക്രമണങ്ങളിലും ഇറാന്റെ ആണവ പദ്ധതി എങ്ങനെ കൈകാര്യം ചെയ്യണമെന്നതിലും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി അദ്ദേഹം കൂടുതല്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവയുള്‍പ്പെടെ ഗസ്സയിലേക്ക് പോകുന്ന എല്ലാ സഹായങ്ങളും ഇസ്രായേല്‍ 70 ദിവസമായി തടഞ്ഞുവച്ചിരിക്കുകയാണ്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി യു.എസിന് അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നതിനിടെ മധ്യസ്ഥര്‍ മുഖേന ഹമാസ് യുഎസുമായി നേരിട്ട് ചര്‍ച്ചനടത്തിയാണ് വെടിനിര്‍ത്തലുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാക്കിയിരിക്കുന്നത്. വെടിനിര്‍ത്തല്‍ ഉപാധിയായി ഹമാസിനെ നിരായുധീകരിക്കണമെന്ന ഇസ്രായേല്‍ വ്യവസ്ഥ നേരത്തെ യു.എസ് തള്ളിയത് നെതന്യാഹുവിന് കനത്ത തിരിച്ചടിയാണ്.

ഫലസ്തീന്‍ വിഷയത്തിലുള്ള നിലപാടില്‍ മാറ്റംവരുത്തുകയാണെന്ന സൂചനയും ട്രംപ് നല്‍കിയിരുന്നു. ഇതുവരെ ഇസ്റാഈലിനൊപ്പം നിലകൊള്ളുകയും ഗസ്സയില്‍ കൂട്ടക്കൊലയ്ക്കുള്ള ആയുധങ്ങള്‍ നല്‍കിവരികയുംചെയ്ത യു.എസ്, ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുകയാണെന്നാണ് സൂചനനല്‍കിയത്. ഗള്‍ഫ് സന്ദര്‍ശനത്തിനിടെ ട്രംപ് ഫലസ്തീന്‍ രാഷ്ട്രത്തിനുള്ള യു.എസിന്റെ ഔദ്യോഗിക അംഗീകാരം പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട്ചെയ്തു.

സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള നീക്കത്തിന് ട്രംപിന്റെ അംഗീകാരം നേടിയെടുക്കാന്‍ സഊദി ആഗ്രഹിക്കുന്നുവെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഗസ്സയില്‍ ഉടനടി വെടിനിര്‍ത്തലിന് സമ്മതിക്കാന്‍ യു.എസ് ഇസ്റാഈലിനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. മേഖലയെ സാധാരണനിലയിലേക്ക് എത്തിക്കാനും ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള നീക്കങ്ങളും തകൃതിയാണ്.

ട്രംപിന്റെ ആദ്യകാലത്ത് അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ നിലവില്‍വന്ന അബ്രഹാം കരാറിന്റെ ഭാഗമായി യു.എ.ഇ, ബഹ്റൈന്‍, സുദാന്‍, മൊറോക്കോ ഉള്‍പ്പെടെ അറബ് രാജ്യങ്ങള്‍ ഇസ്റാഈലിനെ അംഗീകരിച്ചിരുന്നു. എന്നാല്‍ സ്വതന്ത്ര ഫലസ്തീന്‍ രൂപംകൊള്ളുന്നതുവരെ ഇസ്റാഈലിനെ അംഗീകരിക്കില്ലെന്ന നിലപാടാണ് സഊദി സ്വീകരിച്ചത്. ഫലസ്തീനികളെ കൂട്ടമായി ഒഴിപ്പിച്ച് ഗസ്സ ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന ട്രംപിന്റെ ഭീഷണിനിലവിലുണ്ട്. ഇതിനെ സഊദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ശക്തമായ ഭാഷയിലാണ് തള്ളിയത്. സ്വതന്ത്രഫലസ്തീന്‍ രൂപീകരിക്കാതെ ഇസ്റാഈലുമായി സാധാരണ ബന്ധം സാധ്യമല്ലെന്ന് ഇതിനോട് സഊദി പ്രതികരിച്ചു. ഗസ്സയില്‍ ഇസ്റാഈല്‍ വംശഹത്യ നടത്തിയെന്ന് കിരീടാവകാശി പരസ്യമായി പ്രഖ്യാപിക്കുകയുംചെയ്തു. ഗള്‍ഫ് രാഷ്ട്രങ്ങളുടെ ഈ ശക്തമായ നിലപാട് ട്രംപിന് ബോധ്യപ്പെട്ടെന്നാണ് വൃത്തങ്ങള്‍ പറഞ്ഞത്. ട്രംപിന്റെ സന്ദര്‍ശനത്തിനിടെ സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് യു.എസിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് കഴിഞ്ഞദിവസം അറിയിച്ചു.

ഇതോടൊപ്പം നിക്ഷേപം, വ്യാപാരം, സാങ്കേതിക ഇടപാടുകള്‍ എന്നിവയും ഗള്‍ഫ് സന്ദര്‍ശനത്തിനിടെ ട്രംപ് ഉറപ്പാക്കും. റിയാദിലേക്ക് പ്രത്യേക വിമാനത്തില്‍ ട്രംപ് ഇന്ന് പുറപ്പെടും. യു.എ.ഇ, ഖത്തര്‍ എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിക്കും. ട്രംപിന്റെ വരവിനോടനുബന്ധിച്ച് ആഡംബരപൂര്‍ണ്ണമായ ചടങ്ങുകളാണ് റിയാദിലെ കൊട്ടാരത്തില്‍ ഒരുക്കുക. യു.എസ് പ്രസിഡന്റ് പോലുള്ള അത്യുന്നതപദവിയിലുള്ള വ്യക്തിക്ക് യോജിച്ച സ്വീകരണം ഒരുക്കാന്‍ കൊട്ടാരം ഒരുങ്ങിയതായി സഊദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തു. 2017ല്‍ യു.എസ് പ്രസിഡന്റായിരുന്നപ്പോഴും ട്രംപിന്റെ ആദ്യ സന്ദര്‍ശനം സഊദി ആയിരുന്നു.

സഊദി, യു.എ.ഇ, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍ എന്നീ ജി.സി.സി രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന അറബ് ഉച്ചകോടിയിലും ട്രംപ് പങ്കെടുക്കും. ഗസ്സ, ഉക്രൈന്‍, ഇറാന്‍ ഉള്‍പ്പെടെയുള്ള വിവിധ രാജ്യാന്തരവിഷയങ്ങളില്‍ മധ്യസ്ഥ്യരാകുന്നത് ജി.സി.സി രാജ്യങ്ങളാണ്. ഇതോടൊപ്പം ഫലസ്തീന്‍ അതോരിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്, ലബനീസ് പ്രധാനമന്ത്രി ജോസഫ് ഔന്‍, സിറിയന്‍ ഭരണാധികാരി അഹമ്മദ് അല്‍ ഷറഅ് (ജുലാനി) എന്നിവരെയും റിയാദില്‍വച്ച് ട്രംപ് കാണും. ഫലസ്തീനെ അംഗീകരിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനവുമായി സഊദിയിലെ അബ്ബാസിന്റെ സാന്നിധ്യത്തെ കൂട്ടിവായിക്കുന്നുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുണ്ടാ നേതാവിന് പൊലീസ് കസ്റ്റഡിയില്‍ മട്ടന്‍ ബിരിയാണിയും, ആഡംബര കാറുകളുടെ അകമ്പടിയും; അഞ്ച് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

National
  •  17 hours ago
No Image

മണ്ണാര്‍ക്കാട് ബീവറേജസ് ഔട്ട്‌ലെറ്റ് മുന്നില്‍ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു

Kerala
  •  17 hours ago
No Image

അഭിഭാഷക സമൂഹം ശ്യാമിലിയോടൊപ്പം നിൽക്കണം; നമ്മുടെ നാട്ടിൽ സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത് ,രക്ഷപ്പെടാൻ സഹായിച്ചവർക്കെതിരേയും നടപടി വേണം: മന്ത്രി പി. രാജീവ്

Kerala
  •  17 hours ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം: എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  17 hours ago
No Image

ഗസ്സയിൽ ആക്രമണം ശക്തമാക്കി ഇസ്‌റാഈൽ, ഇന്ന് കൊന്നൊടുക്കിയത് 70ലേറെ മനുഷ്യരെ; യുഎസ്-ഇസ്‌റാഈൽ സഹായ പദ്ധതി തള്ളി യു.കെയും ചൈനയും റഷ്യയും 

International
  •  18 hours ago
No Image

ഒരു ചൈനീസ് മാധ്യമത്തിന്റെ എക്‌സ് അക്കൗണ്ട് കൂടി വിലക്കി ഇന്ത്യ;  വിലക്ക് സിൻഹുവ വാർത്താ ഏജൻസിക്ക്

National
  •  20 hours ago
No Image

വാഹനം പുറകോട്ടെടുക്കുന്നതിനിടെ അപകടം; ചികിത്സയിലിരുന്ന ഒന്നര വയസുകാരി മരിച്ചു

Kerala
  •  20 hours ago
No Image

ഗസ്സക്കായി കൈകോര്‍ത്ത് യു.എസും ജി.സി.സി രാജ്യങ്ങളും; യുദ്ധം അവസാനിപ്പിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഉച്ചകോടി

International
  •  20 hours ago
No Image

മഴ തുടരും; ഇന്ന് അഞ്ച് ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദേശം

Kerala
  •  20 hours ago
No Image

'നീതി ലഭിക്കും വരെ പോരാട്ടം' സീനിയർ അഭിഭാഷകൻ മർദ്ദിച്ച സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് അഡ്വ. ശ്യാമിലി 

Kerala
  •  a day ago