HOME
DETAILS

നന്തന്‍കോട് കൂട്ടക്കൊല: പ്രതി കേഡല്‍ ജിന്‍സന് ജീവപര്യന്തം

  
Web Desk
May 13 2025 | 08:05 AM

nandankode-massacre-verdict

തിരുവനന്തപുരം: പ്രതി കേഡല്‍ ജിന്‍സന് ജീവപര്യന്തം ശിക്ഷ.വഞ്ചിയൂർ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ശിക്ഷാവിധിയിന്മേലുള്ള വാദം പൂർത്തിയായതിനുശേഷമാണ് ജഡ്ജി കെ.വിഷ്ണു വിധി പ്രസ്താവിച്ചത്.

ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. മഴു ഉപയോഗിച്ച് ആളുകളെ വെട്ടിക്കൊല്ലുന്ന ദൃശ്യങ്ങള്‍ യുട്യൂബില്‍ കണ്ടതും മഴു ഓണ്‍ലൈനില്‍ വാങ്ങിയതും പ്രധാന തെളിവുകളായി കോടതി കണ്ടെത്തി. കൊലപാതകം, തെളിവുനശിപ്പിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ചു പരുക്കേല്‍പ്പിക്കല്‍, വീട് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് കേഡലിനെതിരേ ചുമത്തിയത്. ക്ലിഫ് ഹൗസിനു സമീപം നന്തന്‍കോട് ബയിന്‍സ് കോമ്പൗണ്ടില്‍ താമസിച്ചിരുന്ന റിട്ടയേര്‍ഡ് പ്രൊഫസര്‍ രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പദ്മം, മകള്‍ കാരോള്‍, അന്ധയായ ബന്ധു ലളിതാ ജീന്‍ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. രാജതങ്കം പത്മ ദമ്പതികളുടെ മകനാണ് പ്രതിയാണ് കേഡല്‍ ജിന്‍സണ്‍ രാജ. 

കേരളം നടുങ്ങിയ കൂട്ടക്കൊല 

2017 ഏപ്രില്‍ എട്ടിനാണ് കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതക പരമ്പര അരങ്ങേറിയത്. എല്ലാ കൊലപാതകങ്ങളും നന്തന്‍കോടുള്ള വീടിനുള്ളില്‍വച്ചായിരുന്നു. അമ്മ ജീന്‍ പത്മത്തെയാണ് കേഡല്‍ ആദ്യം കൊലപ്പെടുത്തിയത്. താന്‍ നിര്‍മിച്ച വിഡിയോ ഗെയിം കാണിക്കാന്‍ എന്ന വ്യാജേന അമ്മയെ മുകളിലത്തെ കിടപ്പുമുറിയില്‍ എത്തിച്ചു കസേരയില്‍ ഇരുത്തിയശേഷം മഴുകൊണ്ട് തലയ്ക്കു പുറകില്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കിടപ്പുമുറിയില്‍ ഒളിപ്പിച്ച ശേഷം താഴെ എത്തിയ പ്രതി അന്നു വൈകിട്ടോടെ അച്ഛന്‍ രാജ തങ്കത്തെയും സഹോദരി കാരോളിനെയും തലയ്ക്കു പിന്നില്‍ വെട്ടിക്കൊലപ്പെടുത്തി. മൃതദേഹങ്ങള്‍ ഒളിപ്പിച്ചു. വീട്ടില്‍ ഉണ്ടായിരുന്ന ബന്ധു ലളിതയും ജോലിക്കാരിയും മറ്റുള്ളവരെപ്പറ്റി കേഡലിനോട് അന്വേഷിച്ചെങ്കിലും അവരെല്ലാം ചേര്‍ന്ന് കന്യാകുമാരിക്ക് ടൂര്‍ പോയി എന്നായിരുന്നു മറുപടി. അടുത്ത ദിവസം രാത്രിയാണ് കേഡല്‍ ബന്ധു ലളിതയെ കൊലപ്പെടുത്തിയത്. മാതാവ് ലാന്‍ഡ് ഫോണില്‍ വിളിക്കുന്നു എന്നുപറഞ്ഞ് മുകളിലത്തെ കിടപ്പുമുറിയില്‍ എത്തിച്ചായിരുന്നു കൊല. മറ്റു കൊലകള്‍ക്ക് ഉപയോഗിച്ച അതേ മഴു ഉപയോഗിച്ച് അതേ മാതൃകയില്‍ വെട്ടിക്കൊന്ന ശേഷം മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് ഷീറ്റില്‍വച്ച് വെട്ടിനുറുക്കി. രാത്രി മൃതദേഹങ്ങള്‍ കത്തിക്കാന്‍ കേഡല്‍ നടത്തിയ ശ്രമമാണ് കൊലപാതകങ്ങള്‍ വെളിയില്‍ വരാന്‍ കാരണം. തീ ആളിപ്പടരുന്നതു കണ്ടു അയല്‍ക്കാര്‍ അഗ്‌നിശമന സേനയെ വിവരം അറിയിക്കുകയും അവരെത്തി തീ അണയ്ക്കുകയും ചെയ്തു. അതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ജീനിന്റെയും കരോലിന്റെയും മൃതദേഹങ്ങള്‍ പൂര്‍ണമായി കത്തിയമര്‍ന്നിരുന്നു. രാജയുടെ ശരീരം ഭാഗികമായി കത്തി. തീ നിയന്ത്രണാധീതമായതോടെ സ്ഥലംവിട്ട പ്രതി തമിഴ്‌നാട്ടിലേക്ക് മുങ്ങി. പിന്നീട് തിരുവനന്തപുരത്തേയ്ക്ക് വരുന്ന വഴി പൊലിസിന്റെ പിടിയിലായി. കൊലപാതക കാരണം സ്വര്‍ഗപ്രവേശന ആഭിചാരവിദ്യയായ ആസ്ട്രല്‍ പ്രൊജക്ഷനെന്ന് പ്രതി പറഞ്ഞെങ്കിലും പിന്നീട് മനോരോഗ വിദഗ്ധനു മുമ്പില്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞു. രക്ഷിതാക്കളോടുള്ള പകയാണ് കൂട്ടക്കുരുതിയിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അംഗരാജ്യമായ ഇറാനെതിരായ ആക്രമണത്തെ അപലപിച്ച് ഷാങ്ഹായി രാജ്യങ്ങള്‍; വിട്ടുനിന്ന് ഇന്ത്യ

National
  •  6 days ago
No Image

കെനിയയിലെ ബസ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് 8.45ഓടെ കൊച്ചിയിലെത്തും

Kerala
  •  6 days ago
No Image

യൂനിഫോമിലല്ലാതെ പൊലിസുകാർ വെടിവച്ചുകൊല്ലുന്നത് ഡ്യൂട്ടിയുടെ ഭാഗമല്ല; പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി വേണ്ട: സുപ്രിംകോടതി

National
  •  6 days ago
No Image

56ന്റെ നിറവിൽ മലപ്പുറം; പിറവിയെച്ചൊല്ലി തീരാത്ത വിവാദം

Kerala
  •  6 days ago
No Image

മലാപ്പറമ്പ് പെൺവാണിഭം: പൊലിസുകാരന്റെ പാസ്‌പോർട്ട് കണ്ടെടുത്തു

Kerala
  •  6 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്; കനത്ത ജാഗ്രത

Kerala
  •  6 days ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും

International
  •  7 days ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  7 days ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  7 days ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  7 days ago