നഗരം ചുറ്റും വികസനം; മൊബൈൽ എൽ.ഇ.ഡി വോൾ ജില്ലാ കലക്ടർ ഫ്‌ളാഗ് ഓഫ് ചെയ്തു
പത്തനംതിട്ട:പിണറായി വിജയൻ സർക്കാരിന്റെ വികസന നേട്ടം ഇനി നഗരം ചുറ്റും. കഴിഞ്ഞ ഒമ്പത് വർഷത്തെ വികസനത്തിന്റെ നേർക്കാഴ്ചയുമായി സഞ്ചരിക്കുന്ന എൽ.ഇ.ഡി വോളിന്റെ യാത്ര കലക്ടറേറ്റ് അങ്കണത്തിൽ നിന്നും ആരംഭിച്ചു. ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ ഫ്‌ളാഗ് ഓഫ് ചെയ്തു. എ.ഡി.എം ബി. ജ്യോതി, ഡെപ്യൂട്ടി കലക്ടർ ആർ. രാജലക്ഷ്മി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.ടി ജോൺ, കലക്ടറേറ്റ് ജീവനക്കാർ പങ്കെടുത്തു.
16 മുതൽ 22 വരെ പത്തനംതിട്ട ഇടത്താവളത്തിൽ നടക്കുന്ന 'എന്റെ കേരളം' പ്രദർശന വിപണന കലാമേളയോട് അനുബന്ധിച്ചാണ് സഞ്ചരിക്കുന്ന എൽ.ഇ.ഡി വോൾ ഒരുക്കിയത്. ആറന്മുള, അടൂർ, തിരുവല്ല, കോന്നി, റാന്നി നിയോജക മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലൂടെയാണ് സഞ്ചാരം. സർക്കാരിന്റെ വികസനം എൽ.ഇ.ഡി വോളിൽ ചിത്രീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത ഓരോ കേന്ദ്രത്തിലും കാഴ്ചയ്ക്ക് അവസരം ഒരുക്കും. ജില്ലയിലെ പ്രധാന വികസന നേട്ടവും കാണാനാകും. 'എന്റെ കേരളം' പ്രദർശനത്തിലെ കലാ- സാംസ്‌കാരിക പരിപാടി, മെഗാ ഭക്ഷ്യമേള, കാർഷിക വിപണന പ്രദർശന മേള, കരിയർ ഗൈഡൻസ്, സ്റ്റാർട്ടപ്പ് മിഷൻ പ്രദർശനം തുടങ്ങിയവയെ കുറിച്ചുള്ള അറിയിപ്പുമുണ്ട്. 16 ന് വൈകിട്ട് അഞ്ചിന് മന്ത്രി വീണാ ജോർജ് പ്രദർശന വിപണനമേള ഉദ്ഘാടനം ചെയ്യും. നിയസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനാകും.
.jpg)
മൊബൈൽ എൽഇഡി വോളിന്റെ ഫ്‌ളാഗ് ഓഫ് ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ നിർവഹിക്കുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."