HOME
DETAILS

ജൂനിയർ അഭിഭാഷകയെ മർദിച്ച കേസ്: പ്രതി ബെയ്‌ലിൻ ദാസ് അറസ്റ്റിൽ 

  
May 15 2025 | 14:05 PM

Junior Advocate Assault Case Accused Bailin Das Arrested

 

തിരുവനന്തപുരം: ജൂനിയർ അഭിഭാഷക ശ്യാമിലി ജസ്റ്റിനെ മർദിച്ച കേസിൽ സീനിയർ അഭിഭാഷകൻ  ബെയ്‌ലിൻ ദാസിനെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തു. സ്റ്റേഷൻ കടവിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കയ്യേറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് വഞ്ചിയൂർ പൊലീസ് കേസെടുത്തത്. അറസ്റ്റിനെത്തുടർന്ന് ശ്യാമിലി ജസ്റ്റിൻ സന്തോഷം പ്രകടിപ്പിച്ച് കേരള പൊലീസിന് നന്ദി അറിയിച്ചു.

വഞ്ചിയൂർ മഹാറാണി ബിൽഡിംഗിലെ ബെയ്‌ലിന്റെ ഓഫീസിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12:30-നാണ് മർദനം നടന്നത്. ശ്യാമിലിയും ബെയ്‌ലിനും തമ്മിൽ രാവിലെ തർക്കമുണ്ടായിരുന്നു. ജൂനിയർ അഭിഭാഷകയെ മാറ്റണമെന്ന ബെയ്‌ലിന്റെ ആവശ്യത്തെ തുടർന്നുണ്ടായ വാഗ്വാദം ആക്രമണത്തിൽ കലാശിച്ചു. മുഖത്ത് ചതവേറ്റ ശ്യാമിലി ജനറൽ ആശുപത്രിയിൽ പിന്നീട് ചികിത്സ തേടുകയാണുണ്ടായത്.

തിരുവനന്തപുരം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയ ബെയ്‌ലിൻ, തനിക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ലെന്നും ബോധപൂർവം സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്നും വാദിക്കുന്നു. എന്നാൽ, ശ്യാമിലി ബാർ കൗൺസിലിന് നൽകിയ പരാതിയിൽ, ബെയ്‌ലിൻ തന്നെ മർദിക്കുകയും അപമാനിക്കുകയും ചെയ്തതായി ആരോപിച്ചു. ബെയ്‌ലിന്റെ ഭാര്യക്ക് വഞ്ചിയൂർ പൊലീസ് നോട്ടീസ് നൽകി, ചോദ്യം ചെയ്യലിനായി സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. 

സംഭവത്തിന് പിന്നാലെ ബാർ കൗൺസിലും ബാർ അസോസിയേഷനും ബെയ്‌ലിനെ താത്കാലികമായി സസ്പെൻഡ് ചെയ്തു. വിശദമായ അന്വേഷണം നടത്തി കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ബാർ കൗൺസിൽ വ്യക്തമാക്കി. ബെയ്‌ലിന്റെ അഭിഭാഷക അംഗത്വം റദ്ദാക്കണമെന്ന് ബാർ അസോസിയേഷൻ ബാർ കൗൺസിലിന് ശുപാർശ നൽകിയിട്ടുണ്ട്. കേസിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഹമ്മദാബാദ് വിമാനദുരന്തം; പഠനത്തിൽ എപ്പോഴും ഒന്നാമത്; സ്വപ്നയാത്രയിൽ ദുരന്തം കവർന്നത് പായലിന്റെയും ഒരു നാടിന്റെയും പ്രതീക്ഷകൾ

National
  •  7 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; ഭർത്താവിനൊപ്പം പുതുജീവിതം ആരംഭിക്കാനുള്ള യാത്ര ഒടുവിൽ ഖുഷ്ബുവിന്റെ അന്ത്യയാത്രയായി

National
  •  7 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം: രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ മോഷണം

National
  •  7 days ago
No Image

മലാപറമ്പ് സെകസ് റാക്കറ്റ് കേസില്‍ പ്രതികളായ പൊലിസുകാര്‍ ഒളിവില്‍; അന്വേഷണം ഊര്‍ജിതം

Kerala
  •  7 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; അനുശോചനം രേഖപ്പെടുത്തി സൽമാൻ രാജാവും കിരീടാവകാശിയും

Saudi-arabia
  •  7 days ago
No Image

അന്താരാഷ്ട്ര യോഗാ ദിനാഘോഷം 21ന് ഷാർജ എക്സ്പോ സെൻ്ററിൽ; രജിസ്ട്രേഷൻ വെബ്സൈറ്റിന് തുടക്കം 

uae
  •  7 days ago
No Image

ജീവിതത്തിനും മരണത്തിനും ഇടയിൽ ഒരു പത്ത് മിനിറ്റ്; ട്രാഫിക്ക് ബ്ലോക്കില്‍പെട്ട് ഫ്ലൈറ്റ് മിസ്സായി; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

National
  •  7 days ago
No Image

ഹണിമൂൺ കൊലപാതകം; സോനം കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്, ചോദ്യം ചെയ്യൽ തുടരുന്നു

National
  •  7 days ago
No Image

കുവൈത്ത്: പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിൽ നിന്ന് തീ; വലിയ അപകടം ഒഴിവാക്കി പെട്രോൾ പമ്പ് ജീവനക്കാർ

Kuwait
  •  7 days ago
No Image

ആകാശ ദുരന്തം; 204 മൃതദേഹങ്ങള്‍ കണ്ടെത്തി; ഡിഎന്‍എ പരിശോധന നടത്തി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും

National
  •  7 days ago