HOME
DETAILS

വഖ്ഫ് നിയമ ഭേദഗതി: കേസ് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി, ഇരുവിഭാഗത്തിനും രണ്ട് മണിക്കൂര്‍ വീതം വാദിക്കാന്‍ സമയം 

  
May 15 2025 | 06:05 AM

petitions against the controversial Waqf Act amendment will be heard next Tuesday

ന്യൂഡല്‍ഹി: വിവാദമായ വഖ്ഫ് നിയമ ഭേദഗതിക്കെതിരായ ഹരജികളില്‍ അടുത്ത ചൊവ്വാഴ്ച വാദം കേള്‍ക്കും. ഇന്ന് രാവിലെ കേസ് പരിഗണിച്ച പുതിയ ചീഫ്ജസ്റ്റിസ് ബി.ആര്‍ ഗവായിയുടെ ബെഞ്ചാണ് കേസ് മാറ്റിവച്ചത്. ചൊവ്വാഴ്ച ഇരുവിഭാഗത്തിനും രണ്ട് മണിക്കൂര്‍ വീതം വാദിക്കാന്‍ സമയം അനുവദിക്കുമെന്ന് ചീഫ്ജസ്റ്റിസ് അറിയിച്ചു. ജഡ്ജിമാരായ സഞ്ജയ് കുമാര്‍, കെ.വി വിശ്വനാഥന്‍ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍. 

നേരത്തെ ഇന്ന് രാവിലെ കേസ് പരിഗണനയ്‌ക്കെടുത്തപ്പോള്‍ കേസില്‍ കുറിപ്പുകള്‍ സമര്‍പ്പിച്ചതായും ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലും കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും അറിയിച്ചു. കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. ഇതിനോട് ഹരജിക്കാരും യോജിച്ചു.

ഈ മാസം അഞ്ചിന് പരിഗണിച്ചെങ്കിലും വിരമിക്കാനായത് ചൂണ്ടിക്കാട്ടി മുന്‍ ചീഫ്ജസ്റ്റിസായിരുന്ന സഞ്ജീവ് ഖന്ന കേസ് ഇന്നത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു. വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടേത് ഉള്‍പ്പെടെയുള്ള ഒരുകൂട്ടം ഹരജികള്‍ കഴിഞ്ഞമാസം പരിഗണിക്കുന്നതിനിടെ, വഖ്ഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രിംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തല്‍സ്ഥിതി ഉത്തരവിന്റെ കാലാവധിയും അടുത്ത തവണ കേസ് പരിഗണിക്കുന്നത് വരെ നീട്ടി. ചൊവ്വാഴ്ച കേസ് വാദത്തിനെടുക്കുമ്പോള്‍ പ്രധാനമായും ഇടക്കാല ആശ്വാസം സംബന്ധിച്ചാകും ചര്‍ച്ചയാകുക. കേസില്‍ അഞ്ച് കക്ഷികളെ മാത്രമെ പരിഗണിക്കൂവെന്ന് ഇന്നും സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

കേസില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ചോദ്യംചെയ്ത് സമസ്ത അധികസത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. വഖ്ഫ് സ്വത്തുക്കള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നേരത്തെ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച കണക്കുകള്‍ പെരുപ്പിച്ചതാണെന്നും ശരീഅത്തിലെ വഖ്ഫ് എന്ന സങ്കല്‍പ്പത്തെക്കുറിച്ച് പ്രാഥമിക ധാരണ ഇല്ലാതെയാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലമെന്നും സമസ്ത ചൂണ്ടിക്കാട്ടിയിരുന്നു. വഖ്ഫ് ഭൂമിയില്‍ 11 വര്‍ഷത്തിനിടയില്‍ 116 ശതമാനം വര്‍ദ്ധനവ് ഉണ്ടായെന്ന കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലത്തിലെ ആരോപണം അടിസ്ഥാനരഹിതമാണെന്നും സമസ്ത അറിയിച്ചു. സമാന വാദം അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡും മുസ്ലിം ലീഗും പ്രത്യേകമായി സമര്‍പ്പിച്ച ഹരജികളിലും ഉന്നയിക്കുകയുണ്ടായി. നിയമത്തിനെതിരേ നിരവധി ഹരജികള്‍ ഉണ്ടെങ്കിലും അതില്‍ അഞ്ചെണ്ണം മാത്രമാണ് കോടതി പരിഗണിക്കുക. ബാക്കിയുള്ളവയെല്ലാം പ്രത്യേക അപേക്ഷയായിട്ടാണ് കോടതിയിലുള്ളത്. 

petitions against the controversial Waqf Act amendment will be heard next Tuesday.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ഇസ്റാഈൽ, മാധ്യമപ്രവർത്തകരുടെ കൊലയാളി ": ഇറാൻ സ്റ്റേറ്റ് ടിവി ആക്രമണത്തിന് പിന്നാലെ ഇറാന്റെ രൂക്ഷ വിമർശനം 

International
  •  3 days ago
No Image

സാങ്കേതിക തകരാറെന്ന് സംശയം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  3 days ago
No Image

തുടർച്ചയായ ആക്രമണങ്ങൾ; ടെഹ്റാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; വിദ്യാർത്ഥികളും സംഘത്തിൽ

International
  •  3 days ago
No Image

ഇസ്റാഈലിന് വഞ്ചനാപരമായ ലക്ഷ്യങ്ങൾ; ഇറാൻ ആക്രമണത്തിന് പിന്നിൽ സമഗ്രമായ ഉദ്ദേശ്യമെന്ന് തുർക്കി പ്രസിഡന്റ്

International
  •  3 days ago
No Image

റോഡിലൂടെ നടക്കുന്നതിനിടെ പിന്നില്‍ നിന്നും ഒരു ശബ്ദം; ബുള്‍ഡോസറില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് യുവാവ്: വീഡിയോ വൈറല്‍  

Saudi-arabia
  •  3 days ago
No Image

ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(17-6-2025) അവധി

Kerala
  •  3 days ago
No Image

ഹോർമുസ് കടലിടുക്കിലെ സംഘർഷം: ആഗോള എണ്ണ വ്യാപാരം പ്രതിസന്ധിയിൽ, ചരക്ക് നിരക്കുകൾ കുതിക്കുന്നു

International
  •  3 days ago
No Image

ഐപിഎല്ലിനിടെ ഫ്ലഡ്‌ലൈറ്റുകൾ ഹാക്ക് ചെയ്തതായി പാക് മന്ത്രിയുടെ വാദം; പൊങ്കാലയിട്ട് ക്രിക്കറ്റ് ഫാൻസ്

International
  •  3 days ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ കുടുങ്ങി സിഐഎസ് രാജ്യങ്ങളിലേക്ക് പോയ യുഎഇ പ്രവാസികള്‍; മടക്കയാത്രക്ക് അധികം നല്‍കേണ്ടി വരുന്നത് ആയിരത്തിലധികം ദിര്‍ഹം

uae
  •  3 days ago
No Image

ഇസ്റാഈലിലേക്ക് പൗരൻമാർ യാത്ര ചെയ്യരുത്: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്

International
  •  3 days ago