HOME
DETAILS

'തപാല്‍ വോട്ടുകളിലെ തിരിമറി'; സുധാകരനെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

  
May 15 2025 | 08:05 AM

election commission order to register case against g sudhakaran

ആലപ്പുഴ: തപാല്‍ വോട്ടുകളില്‍ തിരിമറി നടത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ സിപിഎം നേതാവ് ജി സുധാകരനെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍. സംഭവത്തില്‍ അടിയന്തര നടപടിക്ക് ആലപ്പുഴ ജില്ല കലക്ടറോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. വിശദമായ അന്വേഷണം നടത്തി കേസെടുക്കണമെന്നാണ് നിര്‍ദേശം. 

നേരത്തെ ആലപ്പുഴയില്‍ എന്‍ജിഒ യൂണിയന്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് വിവാദ പ്രസ്താവനയുമായി സുധാകരന്‍ രംഗത്തെത്തിയത്. 1989ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ അന്നത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെവി ദേവദാസിന് വേണ്ടി പോസ്റ്റല്‍ വോട്ടുകള്‍ തിരുത്തിയെന്നാണ് സുധാകരന്‍ പറഞ്ഞത്. വെളിപ്പെടുത്തലില്‍ ഖേദമില്ലെന്നും ഇതിന്റെ പേരില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്താല്‍ പ്രശ്‌നമില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

'' 1989ല്‍ കെവി ദേവദാസ് ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ അന്നത്തെ ഇലക്ഷന്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു ഞാന്‍. പോസ്റ്റല്‍ ബാലറ്റ് ശേഖരിച്ച് സിപിഎം ജില്ല കമ്മിറ്റി ഓഫീസില്‍ കൊണ്ടുവന്നു. അവിടെ വെച്ച് ഞാനുള്‍പ്പെടെയുള്ളവര്‍ പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്. അന്ന് സിപിഎം സര്‍വീസ് സംഘടനകളിലെ അംഗങ്ങളുടെ വോട്ടില്‍ 15 ശതമാനം ദേവദാസിന് എതിരായിരുന്നു. അംഗങ്ങളുടെ പോസ്റ്റല്‍ ബാലറ്റുകളില്‍ 15 ശതമാനം മറിച്ച് ചെയ്തു. എന്നാണ് സുധാകരന്‍ പറഞ്ഞത്. 

89ല്‍ വക്കം പുരുഷോത്തമനെതിരെയാണ് ദേവദാസ് മത്സരിച്ചത്. പോസ്റ്റല്‍ വോട്ടുകള്‍ തിരുത്തിയെങ്കിലും ജനവിധി എല്‍ഡിഎഫിന് എതിരായിരുന്നു. കാല്‍ലക്ഷത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വക്കം പുരുഷോത്തമന്‍ അന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 

അതേസമയം സുധാകരന്റെ വിവാദ വെളിപ്പെടുത്തലില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ജനഹിതത്തെ കള്ള വോട്ടിലൂടെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ആപത്താണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിസിറ്റ് വിസയില്‍ എത്തിയവര്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളുമെന്ന് ട്രാവല്‍ ഏജന്റുമാര്‍

uae
  •  a day ago
No Image

കളിപ്പാട്ടത്തിൽ ചവിട്ടി പിതാവ് വീണു; കയ്യിൽ ഉണ്ടായിരുന്ന നാലുവയസുകാരൻ തറയിൽ വീണ് മരിച്ചു

Kerala
  •  a day ago
No Image

വിവാഹത്തിനും സർക്കാർ പരിപാടികൾക്കും ഇനി പ്ലാസ്റ്റിക് വേണ്ട; വെള്ളകുപ്പി മുതൽ സ്ട്രോ വരെ ഔട്ടാക്കി ഹൈക്കോടതി, ഒക്ടോബർ രണ്ടിന് പ്രാബല്യത്തിൽ

Kerala
  •  a day ago
No Image

'അധിനിവേശ പ്രദേശങ്ങളിലെ ആകാശങ്ങളുടെ നിയന്ത്രണം ഞങ്ങളുടെ കയ്യില്‍' നിരുപാധികം കീഴടങ്ങണമെന്ന ട്രംപിന്റെ ഭീഷണിക്ക് ഇസ്‌റാഈലിനെതിരെ അതിനൂതന മിസൈല്‍ അയച്ച് മറുപടി നല്‍കിയെന്ന് ഇറാന്‍

International
  •  a day ago
No Image

ഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ; ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

uae
  •  a day ago
No Image

സിപിഎമ്മിന് ഇപ്പോഴും ആർഎസ്എസുമായി യോജിക്കാവുന്ന അവസ്ഥ; നിലമ്പൂരിൽ വിജയം ഉറപ്പെന്ന് ആര്യാടൻ ഷൗക്കത്ത്

Kerala
  •  a day ago
No Image

ഇന്ത്യന്‍ ബാലന്റെ മരണത്തില്‍ സ്‌കൂള്‍ ജീവനക്കാര്‍ കുറ്റക്കാരെന്ന് ഷാര്‍ജ ഫെഡറല്‍ കോടതി; 20,000 ദിര്‍ഹം ദയാദനം നല്‍കാന്‍ ഉത്തരവ്‌

uae
  •  a day ago
No Image

'ഭീകര സയണിസ്റ്റ് ഭരണകൂടത്തിന് നല്‍കുക ശക്തമായ മറുപടി, കീഴടങ്ങലല്ല, ഇനി ദയയില്ലാത്ത തിരിച്ചടി' യു.എസിനും ഇസ്‌റാഈലിനും ഇറാന്റെ താക്കീത്

International
  •  a day ago
No Image

കേരളത്തിൽ അഞ്ച് ദിവസംകൂടി മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ആറിടത്ത് യെല്ലോ

Weather
  •  a day ago
No Image

ഓൺലൈൻ ബെറ്റിങ് ആപ് കേസ്: ക്രിക്കറ്റ് താരങ്ങളെ ചോദ്യം ചെയ്ത് ഇ.ഡി

National
  •  a day ago