HOME
DETAILS

അമേരിക്കന്‍ ഭീമന്‍കമ്പനികളുമായി 90 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ച് സഊദി അരാംകോ

  
May 15 2025 | 06:05 AM

Saudi Aramco Signs 90 Billion Deal with US Giants

റിയാദ്: പ്രമുഖ യുഎസ് കമ്പനികളുമായി 34 കരാറുകളില്‍ ഒപ്പുവച്ച് സഊദി നാഷണല്‍ എനര്‍ജി കമ്പനിയായ അരാംകോ. 90 ബില്യണ്‍ ഡോളറിന്റെ കരാറിലാണ് സഊദി അരാംകോ അധികൃതര്‍ ഒപ്പുവച്ചത്.
 
അരാംകോയുടെ ദീര്‍ഘകാല വളര്‍ച്ചാ ഉന്നമിട്ടും പരമ്പരാഗത എണ്ണ, വാതകം മുതല്‍ കൃത്രിമബുദ്ധി, ഉല്‍പ്പാദനം വരെയുള്ള വിവിധ മേഖലകളില്‍ കമ്പനിയുടെ സാന്നിധ്യം വ്യാപിപ്പിക്കുന്നതിനുമായാണ് കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്. ദ്രവീകൃത പ്രകൃതിവാതകം (എല്‍എന്‍ജി), ഇന്ധനങ്ങള്‍, പെട്രോകെമിക്കല്‍സ്, കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കല്‍ സാങ്കേതികവിദ്യകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഉപകരണ സംഭരണം, സാമ്പത്തിക സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ധാരണാപത്രങ്ങളിലും (എംഒയു) വാണിജ്യ കരാറുകളിലും അരാംകോ അധികൃതര്‍ ഒപ്പുവച്ചിട്ടുണ്ട്.  

അരാംകോ ഒപ്പുവച്ച ഏറ്റവും വലിയ കരാറുകളില്‍ ചിലത് ഡൗണ്‍സ്ട്രീം ബിസിനസുമായി ബന്ധപ്പെട്ടതാണ്. യുഎസ് ആസ്ഥാനമായുള്ള ഹണിവെല്‍ യുഒപി, അഫ്ടണ്‍ കെമിക്കല്‍, എക്‌സോണ്‍ മൊബീല്‍ എന്നീ കമ്പനികളുമായാണ് അരാംകോ ഒപ്പുവച്ചത്. യാന്‍ബുവിലെ SAMREF റിഫൈനറിയുടെ നവീകരണം വിലയിരുത്തുന്നതിനും അതിനെ ഒരു പ്രധാന പെട്രോകെമിക്കല്‍ സമുച്ചയമായി വികസിപ്പിക്കുന്നതിനുമായി എക്‌സോണ്‍ മൊബിലും അരാംകോയും ഒരു ധാരണാപത്രത്തില്‍ ഒപ്പുവച്ചു. പുതിയ സാങ്കേതികവിദ്യയ്ക്ക് ലൈസന്‍സ് നല്‍കുന്നതിലും കെമിക്കല്‍ അഡിറ്റീവുകള്‍ വിതരണം ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് മറ്റ് കരാറുകള്‍.

അമേരിക്കയിലെ ടെക്‌സസിലെയും ലൂസിയാനയിലെയും നിക്ഷേപങ്ങളും ദീര്‍ഘകാല എല്‍എന്‍ജി വാങ്ങുന്നതിനുമായി സെംപ്ര ഇന്‍ഫ്രാസ്ട്രക്ചര്‍, വുഡ്‌സൈഡ് എനര്‍ജി, നെക്സ്റ്റ് ഡെക്കേഡ് എന്നിവയുമായും അരാംകോ കരാറുകളില്‍ ഒപ്പുവച്ചു.

നിരവധി പ്രമുഖ യുഎസ് ടെക് സ്ഥാപനങ്ങളുമായുള്ള കരാറുകളിലൂടെ അരാംകോ ഡിജിറ്റല്‍ രംഗത്തും മാറ്റത്തിനു കോപ്പു കൂട്ടുന്നു. ഇത്തരത്തില്‍ ക്ലൗഡ് കമ്പ്യൂട്ടിംഗിലും കുറഞ്ഞ കാര്‍ബണ്‍ സാങ്കേതികവിദ്യകളിലും ശ്രദ്ധ കേന്ദ്രീകരിച്ച് ആമസോണ്‍ വെബ് സര്‍വീസസുമായി (AWS) ഒരു കരാറിലും അരാംകോ ഒപ്പുവച്ചിട്ടുണ്ട്.

രാജ്യത്ത് വ്യാവസായിക എഐ അടിസ്ഥാന സൗകര്യങ്ങള്‍, ഒരു എഐ ഹബ്, റോബോട്ടിക്‌സിനും എഞ്ചിനീയറിംഗിനുമുള്ള ഒരു  കേന്ദ്രം എന്നിവ സൃഷ്ടിക്കുക എന്നതാണ് NVIDIAയുമായി ഏര്‍പ്പെട്ട പ്രത്യേക ധാരണാപത്രത്തിലൂടെ അരാംകോ ലക്ഷ്യമിടുന്നത്. 

ഹാലിബര്‍ട്ടണ്‍, ബേക്കര്‍ ഹ്യൂസ്, എസ്എല്‍ബി, ജിഇ വെര്‍നോവ തുടങ്ങിയ യുഎസ് ആസ്ഥാനമായുള്ള സേവന ദാതാക്കളുമായും ഉപകരണ നിര്‍മ്മാതാക്കളുമായും അരാംകോ കരാറുകളില്‍ ഒപ്പുവച്ചിട്ടുണ്ട്. ഉപകരണ വിതരണം, ഡ്രില്ലിംഗ് സേവനങ്ങള്‍, അറ്റകുറ്റപ്പണികള്‍ എന്നിവയിലൂടെ ഈ കമ്പനികള്‍ അരാംകോയുടെ നിലവിലുള്ള പദ്ധതികളെ പിന്തുണയ്ക്കും.

Saudi Aramco inks a massive $90 billion agreement with leading U.S. companies, strengthening energy and industrial ties.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്ഥാനെ വിറപ്പിച്ച ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിനായി 17 രാജ്യങ്ങൾ രം​ഗത്ത്

National
  •  2 hours ago
No Image

കൂട്ടക്കൊല ആസൂത്രണം ചെയ്ത 14-കാരന് ആയുധങ്ങൾ വാങ്ങി നൽകിയ മാതാവ് അറസ്റ്റിൽ; ടെക്സാസിൽ ഞെട്ടിക്കുന്ന സംഭവം

International
  •  3 hours ago
No Image

മലമ്പുഴ ഡാമിൽ മുങ്ങിമരിച്ച സഹോദരങ്ങളുടെ മ‍ൃതദേഹങ്ങൾ ഖബറടക്കി

Kerala
  •  3 hours ago
No Image

ജൂനിയർ അഭിഭാഷകയെ മർദിച്ച കേസ്: പ്രതി ബെയ്‌ലിൻ ദാസ് അറസ്റ്റിൽ 

Kerala
  •  4 hours ago
No Image

നിപ; പുതുതായി ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല; സ്ഥിതി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Kerala
  •  4 hours ago
No Image

ഇന്ത്യ - പാകിസ്ഥാൻ പ്രശ്നം പരിഹരിച്ചു എന്ന് അവകാശപ്പെടുന്നില്ലെന്ന് ട്രംപ്; ചർച്ച രണ്ട് രാജ്യങ്ങൾക്കിടയിൽ മാത്രമെന്ന് ഇന്ത്യ

National
  •  4 hours ago
No Image

ഇത് പുടിന്റെ യുദ്ധം, ചർച്ചകൾ അവനോടൊപ്പം വേണം" സെലെൻസ്‌കി; സമാധാന ചർച്ചക്കില്ലെന്ന് പുടിൻ; മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന് ട്രംപ്

International
  •  5 hours ago
No Image

ആണ്‍സുഹൃത്തിനോട് സംസാരിക്കുന്നത് ചോദ്യം ചെയ്തതിന് പത്തുവയസ്സുകാരനെ ചായപാത്രം കൊണ്ട് ക്രൂരമായി പൊള്ളിച്ചു; അമ്മ കാമുകനൊപ്പം ഒളിച്ചോടി

Kerala
  •  5 hours ago
No Image

ജാമിയ മില്ലിയ സർവകലാശാല തുർക്കിയുമായുള്ള സഹകരണം അവസാനിപ്പിച്ചു; രാജ്യത്തിനൊപ്പം നിലകൊള്ളുന്നുവെന്ന് പ്രഖ്യാപനം

National
  •  5 hours ago
No Image

ട്രംപ് അബുദബിയിൽ: യുഎഇ-യുഎസ് നയതന്ത്രപരമായ പങ്കാളിത്തത്തിന് പുതിയ ഊർജം; മൂന്ന് ദിവസത്തെ ഗൾഫ് പര്യടനത്തിന് സമാപനം

International
  •  6 hours ago