HOME
DETAILS

ലേബര്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് തീപിടിച്ച് 49 പേര്‍ മരിച്ച സംഭവം; 2 മലയാളികളടക്കം 9 പേര്‍ക്ക് കഠിനതടവ് വിധിച്ച് കുവൈത്ത് കോടതി

  
Web Desk
May 15 2025 | 07:05 AM

Kuwait Court Sentences 9 Including 2 Malayalis in Deadly Labor Camp Fire That Killed 49

കുവൈത്ത് സിറ്റി: തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിന് തീപിടിച്ച് 49 പേര്‍ മരിച്ച സംഭവത്തില്‍ 9 പേര്‍ക്ക് കഠിനതടവ് വിധിച്ച് കുവൈത്ത് കോടതി. ഇതില്‍ രണ്ടുപേര്‍ മലയാളികളാണ്. ക്യാപ് ബോസ് ജോസഫ് എം മണലേലി പറമ്പില്‍ എബ്രഹാമിന് മൂന്നു വര്‍ഷവും ക്യാമ്പിലെ ജീവനക്കാരന്‍ കോഴിക്കോട് സ്വദേശി റിയാസിന് ഒരു വര്‍ഷവും തടവാണ് കോടതി വിധിച്ചത്. 

പ്രവൃത്തിയില്‍ അശ്രദ്ധ കാണിച്ചു, തെറ്റായ സാക്ഷിമൊഴി നല്‍കി എന്നീ കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയത്. ശിക്ഷ ലഭിച്ച ബാക്കിയുള്ളവര്‍ ഈജിപ്തില്‍ നിന്നും കുവൈത്തില്‍ നിന്നുള്ളവരാണ്. 

പ്രമുഖ പ്രവാസി വ്യവസായി കെജി എബ്രഹാമിന്റെ ഉടമസ്ഥതയില്‍ ഉള്ള എന്‍ബിടിസി കമ്പനിയിലെ തൊഴിലാളികള്‍ വസിച്ചിരുന്ന കെട്ടിടത്തില്‍ 2024 ജൂണ്‍ 12നാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ മരിച്ചവരില്‍ 24 പേര്‍ കേരളത്തില്‍ നിന്നുള്ളവരായിരുന്നു.

മങ്കെഫ് ബഌക്ക് നാലിലുള്ള കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. മലയാളി ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ ജീവനക്കാര്‍ താമസിക്കുന്ന ഈ കെട്ടിടത്തിലെ ഭൂരിഭാഗം പേരും മലയാളികളായിരുന്നു.

Kuwait court hands rigorous imprisonment to 9 accused, including 2 Malayalis, in a labor housing fire that claimed 49 lives.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ വംശഹത്യാ രാഷ്ട്രം, ഞങ്ങള്‍ അവരുമായി വ്യാപാരത്തിനില്ല; സ്പാനിഷ് പ്രധാനമന്ത്രി

International
  •  12 hours ago
No Image

പാക് ഭീരത തുറന്നുകാട്ടാനും ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനും പ്രതിനിധി സംഘങ്ങള്‍; നയിക്കാന്‍ തരൂര്‍, ജോണ്‍ ബ്രിട്ടാസും ഉവൈസിയും അംഗങ്ങള്‍

National
  •  13 hours ago
No Image

കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കാറിടിപ്പിച്ചു: നെടുമ്പാശ്ശേരി കൊലപാതക കേസിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ റിമാൻഡിൽ

Kerala
  •  13 hours ago
No Image

പാകിസ്ഥാനെ പിന്തുണച്ചതിന് ഇന്ത്യയിൽ തുർക്കി ബഹിഷ്കരണം ശക്തം; കയറ്റുമതി വ്യാപാരം തകർച്ചയിൽ

National
  •  13 hours ago
No Image

ദുബൈ അല്ലാ, യുഎഇയിലെ ഏറ്റവും സുരക്ഷിതമായ രണ്ടു നഗരങ്ങള്‍ ഇവ

uae
  •  13 hours ago
No Image

റോഹിംഗ്യൻ മുസ്‌ലിം അഭയാർത്ഥികളെ ഇന്ത്യൻ നാവികസേന കടലിലേക്ക് തള്ളിയ സംഭവം: അന്വേഷണം ആരംഭിച്ച് ഐക്യരാഷ്ട്രസഭ

National
  •  14 hours ago
No Image

റാസല്‍ഖൈമ വെടിവയ്പ്പ്; ധീരതയുടെ പര്യായമായി മാറിയ പൊലിസുകാരനെ ആദരിച്ച് യുഎഇ ഭരണകൂടം

uae
  •  14 hours ago
No Image

ഗള്‍ഫ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ട്രംപ് മടങ്ങി; സഊദിക്കും ഖത്തറിനും നേട്ടം, ഇസ്‌റാഈലും നെതന്യാഹുവും നീരസത്തില്‍

uae
  •  15 hours ago
No Image

25 കാരനായ പ്രവാസി മലയാളി ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു

obituary
  •  15 hours ago
No Image

മൂന്ന് സിക്‌സറകലെ കാത്തിരിക്കുന്നത് വമ്പൻ നേട്ടം; തിരിച്ചുവരവിൽ ചരിത്രം സൃഷ്ടിക്കാൻ സഞ്ജു

Cricket
  •  15 hours ago