HOME
DETAILS

60,000 റിയാലിൽ കൂടുതൽ വിലപിടിപ്പുള്ള വസ്തുക്കൾ കൊണ്ടുപോകുന്ന തീർത്ഥാടകർ വസ്തുക്കൾ ഡിക്ലയർ ചെയ്യണം; നിർദേശവുമായി സഊദി ഹജ്ജ് - ഉംറ മന്ത്രാലയം

  
May 15 2025 | 11:05 AM

Saudi Hajj and Umrah Ministry Advises Pilgrims to Declare Valuables Exceeding 60000 Riyals

ദുബൈ: ഹജ്ജ് സീസണിൽ ദശലക്ഷക്കണക്കിന് തീർഥാടകരാണ് സഊദി അറേബ്യയിൽ എത്തുക. ഈ കാലയളവിൽ 60,000 സഊദി റിയാൽ (16,000 ഡോളർ) ൽ കൂടുതൽ പണമോ വിലപ്പെട്ട വസ്തുക്കളോ വഹിച്ചുകൊണ്ട് വരുന്നവർ അവ രാജ്യത്തേക്ക് പ്രവേശിക്കുമ്പോഴോ രാജ്യം വിടുമ്പോഴോ ഡിക്ലയർ ചെയ്യണമെന്ന് സഊദി അറേബ്യ ഉത്തരവിട്ടു. അനുസരിക്കാത്തവർ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും ഹജ്ജ് - ഉംറ മന്ത്രാലയം അറിയിച്ചു. 

ഹജ്ജ്, ഉംറ തീർത്ഥാടന കാലയളവിൽ കസ്റ്റംസ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നിർദ്ദേശം.

ഭൗതിക കറൻസിക്ക് മാത്രമല്ല, വിലയേറിയ ലോഹങ്ങൾ, രത്നക്കല്ലുകൾ, സ്വർണ്ണക്കട്ടികൾ എന്നിവയ്ക്കും ഈ നിയമം ബാധകമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

ശരിയായ കസ്റ്റംസ് ഡിക്ലറേഷൻ ഫയൽ ചെയ്യുന്നത് തീർഥാടകരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും സഊദി അറേബ്യയുടെ സാമ്പത്തിക, നിയമ സംവിധാനങ്ങൾ പാലിക്കുന്നുണ്ടെന്ന് തെളിയിക്കുകയും ചെയ്യുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത് പാലിക്കുന്നതിൽ പരാജയപ്പെടുന്നത് കാലതാമസം, പിഴ അല്ലെങ്കിൽ നിയമനടപടികൾ എന്നിവക്ക് കാരണമാകും.

"തീർത്ഥാടകർക്ക് സുരക്ഷിതവും സുഗമവും നിയമാനുസൃതവുമായ ഹജ്ജ് യാത്ര ആസ്വദിക്കാൻ സഹായിക്കുന്നതിനുള്ള തങ്ങളുടെ നിരന്തരമായ ബോധവൽക്കരണ കാമ്പെയ്‌നിന്റെ ഭാഗമാണ് ഈ മാർഗ്ഗനിർദ്ദേശം," എന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.  

The Saudi Hajj and Umrah Ministry has advised pilgrims to declare any valuable items exceeding 60,000 Riyals that they plan to bring with them during their pilgrimage. This measure aims to facilitate a smooth journey and prevent any potential issues or confiscation of undeclared items [1].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആയത്തുല്ലാ ഖാംനഇയെ വധിച്ചാല്‍ യുദ്ധം അവസാനിക്കുമെന്ന് നെതന്യാഹു

International
  •  2 days ago
No Image

വർഷങ്ങളായി ഭർത്താവിന്റെ പീഡനവും, ആക്രമണവും; യുവതിക്ക് വിവാഹമോചനം അനുവദിച്ച് ബഹ്‌റൈൻ കോടതി

bahrain
  •  2 days ago
No Image

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പൊലിസ് ഡ്രൈവര്‍മാര്‍ പിടിയില്‍

Kerala
  •  2 days ago
No Image

'തകര്‍ത്തു തരിപ്പണമാക്കും' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; തെല്‍ അവീവിലും ഹൈഫയിലും വീണ്ടും മിസൈലുകള്‍, നഗരങ്ങളിലെങ്ങും അപായ സൈറണ്‍

International
  •  2 days ago
No Image

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പങ്കെടുക്കുന്ന കേരള സര്‍വകലാശാല സെനറ്റ് യോഗം ഇന്ന്

Kerala
  •  2 days ago
No Image

എംജി സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥികളുടെ ഫെലോഷിപ് വിതരണം മുടങ്ങിയതില്‍ പ്രതിഷേധം ശക്തമാക്കി

Kerala
  •  2 days ago
No Image

നിയമങ്ങൾ ഏറെയാണെങ്കിലും, അവർ സുരക്ഷിതരല്ല; സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു

Kerala
  •  2 days ago
No Image

കേന്ദ്രം ആവശ്യപ്പെട്ട ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നൽകാതെ സര്‍ക്കാരിന്റെ അഗ്നിപരീക്ഷണം; യോഗേഷ് ഗുപ്തയ്ക്കെതിരായ പ്രതികാര നടപടിക്ക് കാരണം സി.പി.എമ്മിന്റെ അപ്രീതി

Kerala
  •  2 days ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; ആരവങ്ങളേതുമില്ലാതെ കരുളായിയിലെ ആദിവാസി ഊരുകൾ

Kerala
  •  2 days ago
No Image

ഇറാന്‍ - ഇസ്റാഈൽ സംഘർഷം; ഇറാന്‍ സംഘര്‍ഷത്തിലാകുമ്പോള്‍ ചര്‍ച്ചയാകുന്ന ഹോര്‍മുസ് കടലിടുക്ക്; കൂടുതലറിയാം

International
  •  2 days ago