
കൂട്ടക്കൊല ആസൂത്രണം ചെയ്ത 14-കാരന് ആയുധങ്ങൾ വാങ്ങി നൽകിയ മാതാവ് അറസ്റ്റിൽ; ടെക്സാസിൽ ഞെട്ടിക്കുന്ന സംഭവം

ടെക്സാസ്, യുഎസ്: 14-കാരൻ സ്കൂളിൽ കൂട്ടക്കൊല നടത്താൻ പദ്ധതിയിട്ടതായി പൊലീസിന്റെ ആരോപണം. അതിനായി ആയുധങ്ങൾ വാങ്ങി നൽകി പിന്തുണച്ചത് അവന്റേ മാതാവായ 33 കാരി ആഷ്‌ലി പാർഡോയും അറസ്റ്റിലായി. സാൻ അന്റോണിയോയിലെ ജെറമിയ റോഡ്‌സ് മിഡിൽ സ്കൂളിലാണ് ആക്രമണം ആസൂത്രണം ചെയ്തിരുന്നത്.
തിങ്കളാഴ്ച കുട്ടി സ്കൂളിൽ ഭീതിയുണർത്തുന്ന വസ്ത്രങ്ങൾ ധരിച്ച് എത്തിയതിനെ തുടർന്നാണ് സംഭവത്തെ സ്കൂൾ അധികൃതർ ഗൗരവത്തോടെ സമീപിച്ചത്. കുട്ടി വീണ്ടും സ്കൂളിൽ എത്തി അക്രമം നടത്തും എന്ന ആശങ്ക ഉന്നയിച്ചതിനെ തുടർന്ന് സുരക്ഷാ സന്നാഹങ്ങൾ പ്രാവർത്തികമാക്കിയ ശേഷം കുട്ടിയെ സ്കൂളിന് മുന്നിൽ തടഞ്ഞുവയ്ക്കുകയും പിന്നീട് പോലീസിനെ അറിയിക്കുകയുമായിരുന്നു.
കുട്ടിയുടെ മുത്തശ്ശിയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്. മകന്റെ ആക്രമണ ആസൂത്രണത്തിന് മാതാവ് പിന്തുണ നൽകി തോക്കും മറ്റും വാങ്ങി നൽകിയതായി മുത്തശ്ശി പോലീസിനോട് വ്യക്തമാക്കി. കൂടാതെ കുട്ടിയുടെ കിടപ്പുമുറിയിൽ നിന്നും വീട്ടിൽ നിർമ്മിച്ച ഒരു മോർട്ടാർ (വെടിവെപ്പ് ബോംബ്) കണ്ടെടുത്തതായും, അതിന്മേൽ "For Brenton Tarrant" എന്നെഴുതിയിരുന്നതായും മുത്തശ്ശി പറഞ്ഞു. 2019-ലെ ന്യൂസിലാൻഡിലെ ക്രൈസ്റ്റ്‌ചർച്ച് പള്ളിയിലുണ്ടായ കൂട്ടക്കൊലയിൽ 51 പേരെ വധിച്ച ബ്രെൻറൺ ടാരന്റിനെയാണ് ഇതിലൂടെ കുട്ടി സ്മരിച്ചതെന്ന് അന്വേഷണത്തിൽ പറയുന്നു.
കുട്ടിക്ക് അത്തരം അക്രമകാരികളോടുള്ള ആരാധനയുണ്ടെന്നും, "പ്രശസ്തനാവാൻ പോകുകയാണ്" എന്ന നിലയിലുള്ള പ്രതികരണങ്ങൾ മുത്തശ്ശിയോട് പങ്കുവച്ചിരുന്നുവെന്നും വ്യക്തമാകുന്നു. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന മാസികകളും മറ്റു സാമഗ്രികളും കുട്ടിക്ക് മാതാവ് തന്നെയാണ് വാങ്ങി നൽകിയതെന്നും മുത്തശ്ശി ആരോപിച്ചു.
ഇതിനുശേഷം ആഷ്‌ലി പാർഡോയ്‌ക്കെതിരെ കൂട്ടക്കൊല ആസൂത്രണം, അനധികൃത ആയുധ കൈമാറ്റം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയതായും പോലീസ് അറിയിച്ചു. കുട്ടിയും ഇപ്പോൾ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലാണുള്ളത്.
In a shocking incident from Texas, a 33-year-old mother, Ashley Pardo, was arrested for allegedly buying weapons for her 14-year-old son who planned a mass shooting at his middle school. Authorities said the teenager idolized mass shooters and intended to carry out an attack at Jeremiah Rhodes Middle School. A homemade mortar inscribed “For Brenton Tarrant” was found in his room, referencing the 2019 Christchurch mosque shooter. The boy’s grandmother tipped off authorities, revealing the mother supported his violent plans by providing weapons and extremist material.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
.png?w=200&q=75)
വിരമിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ അധ്യാപികയിൽ നിന്ന് കൈക്കൂലി; പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ
Kerala
• 14 hours ago
കൊല്ലത്ത് 2 പേർക്ക് വെട്ടേറ്റു; 5 പേർ പൊലിസ് കസ്റ്റഡിയിൽ
Kerala
• 14 hours ago
മുതലപ്പൊഴി സമരം: മത്സ്യത്തൊഴിലാളികളും പൊലീസും തമ്മിൽ വീണ്ടും സംഘർഷം; ഡ്രഡ്ജർ നാളെ മുതൽ പ്രവർത്തനം തുടങ്ങും
Kerala
• 14 hours ago
ഇസ്‌റാഈല്‍ വംശഹത്യാ രാഷ്ട്രം, ഞങ്ങള്‍ അവരുമായി വ്യാപാരത്തിനില്ല; സ്പാനിഷ് പ്രധാനമന്ത്രി
International
• 15 hours ago
പാക് ഭീരത തുറന്നുകാട്ടാനും ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനും പ്രതിനിധി സംഘങ്ങള്‍; നയിക്കാന്‍ തരൂര്‍, ജോണ്‍ ബ്രിട്ടാസും ഉവൈസിയും അംഗങ്ങള്‍
National
• 15 hours ago
കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കാറിടിപ്പിച്ചു: നെടുമ്പാശ്ശേരി കൊലപാതക കേസിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ റിമാൻഡിൽ
Kerala
• 16 hours ago.png?w=200&q=75)
പാകിസ്ഥാനെ പിന്തുണച്ചതിന് ഇന്ത്യയിൽ തുർക്കി ബഹിഷ്കരണം ശക്തം; കയറ്റുമതി വ്യാപാരം തകർച്ചയിൽ
National
• 16 hours ago
ദുബൈ അല്ലാ, യുഎഇയിലെ ഏറ്റവും സുരക്ഷിതമായ രണ്ടു നഗരങ്ങള്‍ ഇവ
uae
• 16 hours ago
റോഹിംഗ്യൻ മുസ്‌ലിം അഭയാർത്ഥികളെ കടലിലേക്ക് തള്ളിയെന്ന റിപ്പോർട്ട്: അന്വേഷണം ആരംഭിച്ച് ഐക്യരാഷ്ട്രസഭ
National
• 17 hours ago
റാസല്‍ഖൈമ വെടിവയ്പ്പ്; ധീരതയുടെ പര്യായമായി മാറിയ പൊലിസുകാരനെ ആദരിച്ച് യുഎഇ ഭരണകൂടം
uae
• 17 hours ago
25 കാരനായ പ്രവാസി മലയാളി ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു
obituary
• 18 hours ago
മൂന്ന് സിക്സറകലെ കാത്തിരിക്കുന്നത് വമ്പൻ നേട്ടം; തിരിച്ചുവരവിൽ ചരിത്രം സൃഷ്ടിക്കാൻ സഞ്ജു
Cricket
• 18 hours ago
ആയിരം വർഷം പഴക്കമുള്ള അസ്ഥികൂടം: ആറു വർഷമായി ഷെൽട്ടറിനടിയിൽ, ഒടുവിൽ മ്യൂസിയത്തിലേക്ക്
National
• 18 hours ago
ദേശാഭിമാനി മാധ്യമപ്രവർത്തകരെ മർദിച്ച ഓട്ടോ ഡ്രൈവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം: ആവശ്യവുമായി പത്രപ്രവർത്തക യൂണിയൻ
Kerala
• 18 hours ago
യമാൽ മികച്ച താരമാണ്, എന്നാൽ അവന്റെ അത്ര വരില്ല: മുൻ ബാഴ്സ പരിശീലകൻ
Football
• 20 hours ago
ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം തടഞ്ഞുവെച്ചത് നിയമവിരുദ്ധമെന്ന് ബാലാവകാശ കമ്മീഷൻ
Kerala
• 21 hours ago
സ്വര്‍ണം വാങ്ങാന്‍ വൈകിക്കണ്ട; ഇന്ന് വര്‍ധന, ഇത് തുടര്‍ന്നാല്‍...
Business
• 21 hours ago
റൊണാൾഡോ അൽ നസർ വിടുന്നു? ഇതിഹാസത്തെ റാഞ്ചാൻ മൂന്ന് ക്ലബ്ബുകൾ രംഗത്ത്
Football
• 21 hours ago
1450 കോടി ഡോളറിന്റെ വിമാനങ്ങള്‍ വാങ്ങാന്‍ ഇത്തിഹാദ് എയര്‍വേയ്സ്; വാങ്ങുന്നത് 28 ബോയിംഗ് വിമാനങ്ങള്‍
uae
• 18 hours ago
വന്യമൃഗ ആക്രമണത്തിൽ കേരളത്തിൽ ഈ വർഷം കൊല്ലപ്പെട്ടത് 25 പേർ, മലയോര മേഖല ഭീതിയിൽ
Kerala
• 19 hours ago
കിളിമാനൂരിൽ വേടന്റെ പരിപാടിക്കിടെ നടന്ന സംഘർഷത്തിൽ ഒരാൾ അറസ്റ്റിൽ
Kerala
• 19 hours ago