ഉദ്യോഗസ്ഥരുടെ അനാസ്ഥ; മണ്ണിനടിയില്‍ കിടന്ന് നശിക്കുന്നത് 800 ലധികം വൈദ്യുത പോസ്റ്റുകള്‍
കൊടുവായൂര്‍: കോണ്‍ക്രീറ്റ് വൈദ്യുത പോസ്റ്റുകള്‍ മണ്ണിനടിയികിടന്ന് നശിക്കുന്നു. കൊടുവായൂര്‍, പെരുവെമ്പ്, കണ്ണാടി, പുതുനഗരം, തത്തമംഗലം, പട്ടഞ്ചേരി എന്നി പ്രദേശങ്ങളിലാണ് എണ്ണൂറിലധികം കോണ്‍ക്രീറ്റ് വൈദ്യുത പോസ്റ്റുകള്‍ മണ്ണിനടിയിലകപെട്ടിട്ടുള്ളത്. ഇവയെല്ലാം 2013-15 കാലഘട്ടങ്ങളില്‍ നിക്ഷേപിച്ചവയാണ്. മഴക്കാലങ്ങളില്‍ കാടുപിടിച്ചും മഴവെള്ള പാച്ചിലില്‍ മണ്ണിനടിയിലായും നശിക്കുന്ന പോസ്‌ററുകളെ അന്വേഷിക്കാന്‍ആരും എത്താത്ത അവസ്ഥയുമുണ്ട്.
ഇത്രയുമായിട്ടും പുതിയ വൈദ്യുത പോസ്റ്റുകള്‍ കഴിഞ്ഞ ഒരുമാസത്തോളമായി ഇറക്കികൊണ്ടിരികകുകയാണ്. സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ ഭാഗമായും കാര്‍ഷിക കണക്ഷന്‍ നല്‍കുന്നതിന്റെ ഭാഗമായുമാണ് പുതിയ പോസ്റ്റുകള്‍ ഇറക്കുന്നത്. എന്നാല്‍, പഴയ പോസ്റ്റുകളെ ഉപയോഗിക്കുവാന്‍ ജീവനക്കാര്‍ തയയാറാകാത്തതിനാല്‍ 70 ശതമാനവും തകര്‍ന്ന് നശിച്ച അവസ്ഥയിലുമായി.
കെ.എസ്.ഇ.ബി യുടെ അനാസ്ഥയാണ് ലക്ഷങ്ങളുടെ വൈദ്യുത പോസ്റ്റുകള്‍ മണ്ണിനടിയിലായി നശിക്കുവാന്‍ കാരണം. വിവരാവകാശ നിയമത്തിലൂടെ അന്വേഷണം നടത്തിയും സെക്ഷന്‍ പരിധികളില്‍ എത്ര വൈദ്യുത പോസ്റ്റുകള്‍ ബാക്കിയുണ്ടെന്നതിന് കൃത്യമായി മറിപടിയില്ല.
സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി പഞ്ചായത്ത് തലങ്ങളില്‍ വിളിച്ചുചേര്‍ത്ത് കെ.എസ്.ഇ.ബി ഉള്‍പടെയുള്ള അധികൃതര്‍ പങ്കെടുത്ത യോഗങ്ങളില്‍ പാവങ്ങള്‍ക്ക് സൗജന്യ വൈദ്യുതി നല്‍കുന്നതിനുള്ള പോസ്റ്റുകള്‍ ഇല്ലെന്നതാണ് മിക്ക യോഗങ്ങളിലും ഉണ്ടായ മറുപടി.
അധികൃതരുടെ അനാസ്ഥ മൂലം നശിക്കുന്ന വൈദ്യുത പോസറ്റുകള്‍ക്ക് നഷ്ടപരിഹാരതുകകള്‍ അതത് ഉദ്യോഗസ്ഥരില്‍നിന്നും ഈടാക്കണമെന്നും പോസ്റ്റുകള്‍ ഇല്ലെന്നകാരണത്താല്‍ സൗജന്യ വൈദുതി കണക്ഷനുകള്‍നല്‍കാതിരിക്കുന്നത് നീതിനിഷേധമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."