HOME
DETAILS

മുഖത്തെ കറുത്ത പാടുകള്‍ മാറ്റാനും മുഖം വെട്ടിത്തിളങ്ങാനും ആലം ഇങ്ങനെ ഉപയോഗിക്കൂ

  
May 16 2025 | 08:05 AM

Alum to remove dark spots on the face and make the face glow

 

വേനല്‍ കാലത്ത് ചര്‍മത്തെ നന്നായി പരിചരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം കത്തുന്ന ചൂടില്‍ വായുമലിനീകരണം, സൂര്യപ്രകാശം, നിര്‍ജലീകരണം തുടങ്ങിയ പ്രശ്‌നങ്ങള്‍ ചര്‍മത്തിന് നേരിടേണ്ടി വരും. കൂടാതെ ഈര്‍പ്പം, വിയര്‍പ്പ് എന്നിവ കാരണവും ചര്‍മത്തിനു പ്രശ്‌നങ്ങളുണ്ടാവാം. അത്തരം സാഹചര്യത്തില്‍ ചര്‍മത്തില്‍ ആലം ഉപയോഗിക്കുന്നത് ഗുണം ചെയ്യും. 

എന്താണ് ആലം

ഉപ്പ് പോലുള്ളു ഒരു വസ്തുവാണ് ആലം. ഇത് ഔഷധ ആവശ്യങ്ങള്‍ക്കും ചര്‍മസംരക്ഷണത്തിനുമൊക്കെ ഉപയോഗിക്കുന്നുണ്ട്. കറുത്ത പാടുകള്‍ കുറയ്ക്കാനും മുഖക്കുരുവിന്റെ പാടുകള്‍ മാറ്റാനുമൊക്കെ ആലം ഉപയോഗിക്കാവുന്നതാണ്.

എന്താണ് ആലം ചര്‍മത്തിനു നല്‍കുന്ന ഗുണങ്ങള്‍

ചര്‍മപ്രശ്‌നങ്ങള്‍ക്ക് പഴക്കമേറിയ ഒരു പ്രകൃതിദത്ത പരിഹാരമാണ് ആലം. ആലത്തിനു മണമോ നിറമോ ഇല്ല. സ്ഫടിക കല്ലിന്റെ രൂപത്തിലാണ് ഇത് കാണപ്പെടുന്നത്. ഇതിന് ആന്റിബാക്ടീരിയല്‍, ആന്റിസെപ്റ്റിക്, ആസ്ട്രിജന്റ് എന്നീ ഗുണങ്ങളുണ്ട്. ഇത് ചര്‍മത്തിനു വളരെ നല്ലതാണ്. ഇത് മുഖക്കുരു കുറയ്ക്കാനും ചര്‍മം ടൈറ്റാക്കാനും സുഷിരങ്ങള്‍ ചുരുക്കാനും സഹായിക്കുന്നു.

ഉപയോഗിക്കേണ്ട രീതി

രാവിലെ ആലം പുരട്ടുകയാണെങ്കില്‍ ഉണര്‍ന്നതിനു ശേഷം മുഖത്തു പുരട്ടാവുന്നതാണ്. ഇതിനുവേണ്ടി ആലം വെള്ളം ഉപയോഗിച്ച് മുഖം വൃത്തിയാക്കാം. ഇത് ചര്‍മത്തെ മൃദുവായി സൂക്ഷിക്കും.
കുളിക്കുകയാണെങ്കില്‍ വെള്ളത്തില്‍ രണ്ടോ മൂന്നോ സ്പൂണ്‍ ആലം പൊടി ചേര്‍ക്കാവുന്നതാണ്. ഈ വെള്ളത്തില്‍ കുളിച്ചാല്‍ ദിവസം മുഴുവനും ഉന്‍മേഷത്തോടെയിരിക്കാവുന്നതാണ്.

 

alam.jpg

ഉച്ചയ്ക്ക് വെയില്‍ കൊണ്ട ശേഷമാണ് വീട്ടിലേക്കു വരുന്നതെങ്കില്‍ ആലം വെള്ളം ഉപയോഗിച്ചു മുഖം കഴുകുക. റോസ് വാട്ടറില്‍ ആലം കലര്‍ത്തി മുഖത്തു പുരട്ടാവുന്നതാണ്. രാത്രിയിലാണെങ്കില്‍ ഉറങ്ങുന്നതിനു മുമ്പ് മുഖം വൃത്തിയാക്കുമ്പോള്‍ ആലവും കറ്റാര്‍വാഴയും ചേര്‍ത്ത് ഒരു പാക്ക് മുഖത്തിടാവുന്നതാണ്.

ഇത് ചര്‍മത്തെ അണുബാധയില്ലാതെ നിലനിര്‍ത്തും. അതുപോലെ മേക്ക്പ്പ് ഇടുന്നതിനു മുമ്പും ആലം വെള്ളത്തില്‍ മുഖം കഴുകാവുന്നതാണ്. 

പിഗ്മെന്റേഷന്‍ പരിഹരിക്കാനും ആലത്തിനു കഴിവുണ്ട്. ആലംപൊടി റോസ് വാട്ടറില്‍ കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കി ഇതു മുഖത്തിട്ടാല്‍ പിഗ്മെന്റേഷനുകള്‍ മാറുന്നതാണ്. 

ചര്‍മത്തിന്റെ പിഎച്ച് ലെവല്‍ നിലനിര്‍ത്തുകയും സുഷിരങ്ങള്‍ വലുതാവുന്നത് തടയുകയും ചെയ്യുന്നതാണ്. 

ആലവും റോസ് വാട്ടറും ചേര്‍ന്നുള്ള മിശ്രിതം നല്ലൊരു ടോണറായും ഉപയോഗിക്കാം.

ആലം പോലുള്ള പ്രകൃതിദത്ത ആസ്ട്രിജന്റുകള്‍ ചര്‍മത്തിന്റെ ഇല്‌സ്തികത മെച്ചപ്പെടുത്തുകയും തുറന്ന സുഷിരങ്ങള്‍ കുറയ്ക്കുകയും ചെയ്യും. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി.പി വധക്കേസിലെ പ്രതി കൊടി സുനിക്ക് മദ്യം വാങ്ങി നൽകി: കണ്ണൂരിൽ പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  2 days ago
No Image

കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചത് ബജറംഗ്ദൾ നേതാവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി 

National
  •  2 days ago
No Image

ശമ്പള തട്ടിപ്പ് കേസിൽ ഡോക്ടർക്ക് 5 വർഷം തടവും 9 കോടി രൂപ പിഴയും

Kuwait
  •  2 days ago
No Image

പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; ലൈംഗികാതിക്രമമാണ് മരണകാരണമെന്ന് പൊലിസ്

Kerala
  •  2 days ago
No Image

ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി: മരണത്തിൽ ദു​രൂഹത; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

National
  •  2 days ago
No Image

'ഒരു ആശുപത്രി പോലും ഞങ്ങളെ ഏറ്റെടുത്തില്ല': 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ യുവതി

National
  •  2 days ago
No Image

സ്വര്‍ണാഭരണങ്ങളല്ല, യുഎഇ നിവാസികള്‍ക്ക് പ്രിയം സ്വര്‍ണ നാണയങ്ങളോടും ബാറുകളോടും; ഇഷ്ടത്തിനു പിന്നിലെ കാരണമിത്

uae
  •  2 days ago
No Image

ഇന്ത്യയ്ക്ക് മേലുള്ള യുഎസ് തീരുവ രൂപയെ കൂടുതൽ ദുർബലപ്പെടുത്താൻ സാധ്യത; യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുന്നവർക്ക് നേട്ടം

uae
  •  2 days ago
No Image

ഓഗസ്റ്റ് 15 ന് ശേഷം ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന യാത്രാ ചെലവ് കൂടും; നേരത്തെ തിരിച്ചെത്തിയാൽ 2,200 ദിർഹം വരെ ലാഭിക്കാം

uae
  •  2 days ago
No Image

H1N1 വ്യാപനത്തെ തുടർന്ന് കുസാറ്റ് ക്യാമ്പസ് അടച്ചു; ക്ലാസുകൾ ഓൺലൈനിലേക്ക് മാറും

Kerala
  •  2 days ago