ജനകീയ സൂപ്പര്‍ മാര്‍ക്കറ്റില്‍ തീപിടിത്തം; യുവാക്കളുടെ ഇടപെടല്‍ വന്‍ ദുരന്തമൊഴിവാക്കി
തരുവണ: പടിഞ്ഞാറത്തറ തരുവണ റോഡിലെ ജനകീയ സൂപ്പര്‍ മാര്‍ക്കറ്റില്‍ തീപിടുത്തം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ടൗണിലെ റാഫി കാഞ്ഞായിയുടെ കടയിലാണ് തീപിടിത്തമുണ്ടായത്.
എന്നാല്‍ പാറാവുകാരനായ നേപ്പാള്‍ സ്വദേശി റാംസിങ്, പ്രജിന്, അലി എന്നിവരുടെ അവസരോചിത ഇടപെടലാണ് ദുരന്തത്തിന്റെ ആഘാതം കുറച്ചത്. കടയുടെ തൊട്ടടുത്ത് ജോലി ചെയ്യുകയായിരുന്ന അലി, പ്രജില്‍ എന്നിവരാണ് കടയില്‍ നിന്നും പുക ഉയരുന്നത് കണ്ടത്. ഇതോടെ സ്ഥലത്തെത്തിയ റാംസിങും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും കട തുറക്കാനാകാത്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. തുടര്‍ന്ന് ഉടമയെ വിളിച്ചു വരുത്തി കട തുറന്നാണ് തീയണച്ചത്.
കടയിലുണ്ടായിരുന്ന തുലാസിന് തീ പിടിച്ചതാണെന്നാണ് പ്രഥമിക നിഗമനം. മാനന്തവാടി ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചു. ഫയര്‍ഫോഴ്സ് എത്തിയപ്പോഴേക്കും തീ അണച്ചിരുന്നു. കെ.എസ്.ഇ.ബി ഓഫിസില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ഉടനെ ജീവനക്കാര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ വിവരമറിയിച്ചിട്ടും പൊലിസ് സംഭവ സ്ഥലത്തെത്തിയില്ലെന്ന് പരാതിയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."