HOME
DETAILS

ആദ്യം ഏട്ടൻ, ഇപ്പോൾ അനിയൻ; ഐപിഎല്ലിൽ പുതിയ ചരിത്രം സൃഷ്ടിച്ച് മാർഷ് ബ്രദേഴ്‌സ്

  
Web Desk
May 22 2025 | 16:05 PM

mitchell marsh and Shoun Marsh Create a Historical Record in IPL

അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ സെഞ്ച്വറി നേടി ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ ഓസ്‌ട്രേലിയൻ താരം മിച്ചൽ മാർഷ്. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ 64 പന്തിൽ 117 റൺസ് നേടിയാണ് മിച്ചൽ മാർഷ് തിളങ്ങിയത്. 10 ഫോറുകളും എട്ട് കൂറ്റൻ സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. 

2008 ഐപിഎൽ സീസണിൽ മിച്ചൽ മാർഷിന്റെ സഹോദരൻ ഷോൺ മാർഷും സെഞ്ച്വറി നേടിയിരുന്നു. രാജസ്ഥാൻ റോയൽസിനെതിരെ 69 പന്തിൽ 115 റൺസായിരുന്നു ഷോൺ മാർഷ് നേടിയത്. പഞ്ചാബിന് വേണ്ടിയായിരുന്നു താരം സെഞ്ച്വറി നേടിയത്. ഇപ്പോൾ 18 വർഷങ്ങൾക്ക് ശേഷം മിച്ചൽ മാർഷും സെഞ്ച്വറി നേടിയതോടെ മാർഷ് സഹോദരങ്ങൾ ഐപിഎല്ലിൽ ഒരു പുതിയ റെക്കോർഡും സൃഷ്ടിച്ചിരിക്കുകയാണ്. ഐപിഎല്ലിന്റെ ചരിത്രത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ സഹോദരങ്ങളായാണ് ഇരുവരും മാറിയത്. 

മത്സരത്തിൽ മിച്ചൽ മാർഷിന്റെ സെഞ്ച്വറി കരുത്തിൽ 235 റൺസിന്റെ കൂറ്റൻ ടോട്ടലാണ് ലഖ്‌നൗ നേടിയത്. നിക്കോളാസ് പൂരൻ 27 പന്തിൽ പുറത്താവാതെ 56 റൺസും നേടി മികച്ച പ്രകടനം നടത്തി. നാല് ഫോറുകളും അഞ്ചു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. 

ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് പ്ലെയിങ് ഇലവൻ

 മിച്ചൽ മാർഷ്, എയ്ഡൻ മർക്രം, നിക്കോളാസ് പൂരൻ, ഋഷഭ് പന്ത് (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), ആയുഷ് ബഡോണി, അബ്ദുൾ സമദ്, ഹിമ്മത് സിംഗ്, ഷഹബാസ് അഹമ്മദ്, ആകാശ് ദീപ്, ആവേശ് ഖാൻ, വില്യം ഒ റൂർക്ക്.

ഗുജറാത്ത് ടൈറ്റൻസ് പ്ലെയിങ് ഇലവൻ 

ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ജോസ് ബട്ട്‌ലർ (വിക്കറ്റ് കീപ്പർ), ഷെർഫാനെ റൂഥർഫോർഡ്, ഷാരൂഖ് ഖാൻ, രാഹുൽ തിവാട്ടിയ, റാഷിദ് ഖാൻ, അർഷാദ് ഖാൻ, ആർ. സായ് കിഷോർ, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ.

Mitchell Marsh and Shoun Marsh Create a Historical Record in IPL



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈലിനെ തിരിച്ചടിച്ച് ഇറാൻ; നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു-റിപ്പോർട്ട്

International
  •  2 days ago
No Image

അഹമ്മദാബാദ് വിമാനാപകടം: അന്വേഷണത്തിന് പൂർണ സഹകരണം നൽകുമെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ

National
  •  2 days ago
No Image

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ; ദക്ഷിണാഫ്രിക്കൻ സ്വപ്നങ്ങൾക്ക് 69 റൺസ് ദൂരം മാത്രം

Cricket
  •  2 days ago
No Image

ഇറാനിൽ വീണ്ടും ഇസ്റാഈൽ ആക്രമണം; സ്ഥിതി രൂക്ഷം, യെമനിൽ നിന്നും റോക്കറ്റ് ആക്രമണം

International
  •  2 days ago
No Image

5.6 ബില്യണ്‍ ഡോളറിന്റെ കള്ളപ്പണം വെളുപ്പിച്ചു; മുന്‍ ധനമന്ത്രിക്ക് 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ഖത്തര്‍ കോടതി

qatar
  •  2 days ago
No Image

ഇസ്റഈലിന്റെ ഇറാന് നേരെ ആക്രമണം: ഇന്ത്യയ്ക്ക് ആവശ്യമായ ഊർജ വിതരണം ഇപ്പോഴുണ്ടെന്ന് പുരി 

National
  •  2 days ago
No Image

ദത്തെടുത്ത അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു; 52-കാരനായ വളർത്തച്ഛൻ അറസ്റ്റില്‍

Kerala
  •  2 days ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്-കൊള്ളമുതൽ പങ്ക് വയ്ക്കുന്നതിലെ തർക്കം: ഒഐസിസി

bahrain
  •  2 days ago
No Image

'ഇത്ര ധൃതി വേണ്ടാ'; റെഡ് സിഗ്നല്‍ തെറ്റിച്ച് കാര്‍ മുന്നോട്ടെടുത്തു, ബസുമായി കൂട്ടിയിടിച്ചു

uae
  •  2 days ago
No Image

90,000 കോടി രൂപയിലധികം കുടിശ്ശിക; മുഖ്യമന്ത്രിയോട് ഉടൻ നൽകണമെന്ന് കരാറുകാർ 

National
  •  2 days ago