ഒരു കോമിക് ബുക്ക് ഭീതി പരത്തുന്നു; ജപ്പാനിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവ്
ടോക്കിയോ: ഈ വർഷം വേനലവധിക്കാലത്ത് ജപ്പാനിലേക്കുള്ള വിനോദയാത്രകൾ പലരും മാറ്റിവെക്കുന്നു. ഇത് രാജ്യത്തെ ടൂറിസം വരുമാനത്തെ ബാധിച്ചേക്കുമെന്ന ആശങ്കയിലാണ് അധികൃതർ. എന്നാൽ യാത്രാവരാതിരിക്കാനുള്ള കാരണം കേട്ടാൽ ആരും ഒന്ന് ആശ്ചര്യപ്പെടും കാരണം ഒരു കോമിക് പുസ്തകത്തിലെ “ഭൂകമ്പ പ്രവചനമാണ്” ആളുകളെ ജപ്പാനിൽ പോകാൻ മടിപ്പിക്കുന്നത്!
1999-ൽ റിയോ ടാറ്റ്‌സുകി രചിച്ച ‘ദി ഫ്യൂച്ചർ ഐ സോ’ എന്ന മാങ്ഗ ഗ്രാഫിക് നോവലിലാണ് 2025 ജൂലൈയിൽ ഒരു വലിയ ഭൂകമ്പവും തുടർന്ന് നിരവധി സുനാമികളും ജപ്പാനെ വിഴുങ്ങുമെന്ന് പ്രവചിച്ചിരിക്കുന്നത്. ഈ സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചതോടെ, തായ്‌വാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ജപ്പാൻ ടൂറിസത്തിലേക്കുള്ള ബുക്കിംഗുകൾ 50% വരെ കുറഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.

ബ്ലൂംബെർഗ് ഇന്റലിജൻസിന്റെ അനാലിസിസ് പ്രകാരം, ഏപ്രിൽ മാസം മുതൽ ഈ കുറവ് സംഭവിച്ചിട്ടുണ്ട്. ഹോങ്കോംഗിൽ നിന്നുള്ള എയർലൈൻ സർവീസുകൾ പോലും മുൻ വർഷത്തേക്കാൾ പകുതിയായി കുറഞ്ഞതായി വിവരങ്ങൾ പറയുന്നു.
ഇതെല്ലം കണ്ട സർക്കാരും ശാസ്ത്രജ്ഞരും രംഗത്തെത്തി. ഇത്തരത്തിലുള്ള “കിംവദന്തികളിൽ” വിശ്വസിക്കരുതെന്ന് ജാപ്പനീസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഭൂകമ്പങ്ങളുടെ കൃത്യമായ സമയം, സ്ഥലം, ശക്തി എന്നിവ ശാസ്ത്രീയമായി പ്രവചിക്കാനാകില്ല എന്നാണ് ശാസ്ത്രജ്ഞരുടെ കർശന വിശദീകരണം.
അതേസമയം, ഈ വാദങ്ങൾക്കിടയിലും ഏപ്രിൽ മാസത്തിൽ മാത്രം 3.9 ദശലക്ഷം വിദേശ സഞ്ചാരികൾ ജപ്പാനിൽ എത്തിയിട്ടുണ്ട്. പക്ഷേ, വരാനിരിക്കുന്ന മാസങ്ങളിൽ “ദി ഫ്യൂച്ചർ ഐ സോ” എന്ന പുസ്തകത്തിന്റെ ശബ്ദം ടൂറിസം മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമോ എന്ന ആശങ്ക ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."