
കേരളത്തിൽ കലിതുള്ളി കാലവർഷം: തെങ്ങ് വീണ് മരണം, വ്യാപക നാശനഷ്ടം, വിവിധ ജില്ലകളിൽ ദുരിതം തുടരുന്നു

സംസ്ഥാനത്ത് കാലവർഷം ശക്തമായതോടെ വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം. മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് വീടുകൾ തകർന്നും അപകടങ്ങളിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തും സംസ്ഥാനത്തുടനീളം ദുരിതം വിതച്ചു.
വടകരയിൽ തെങ്ങ് വീണ് ദാരുണാന്ത്യം: കോഴിക്കോട്, വടകര വില്ല്യാപ്പള്ളിക്ക് സമീപം കുനിത്താഴയിൽ സ്കൂട്ടർ യാത്രക്കാരന്റെ മേൽ തെങ്ങ് കടപുഴകി വീണ് അപകടം. വില്ല്യാപ്പള്ളി കുന്നുമ്മായിന്റെവിട മീത്തൽ ദാമോദരന്റെ മകൻ പവിത്രൻ (64) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നുള്ള തെങ്ങ് വീണാണ് അപകടമുണ്ടായത്. പരുക്കേറ്റ പവിത്രനെ വടകര സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഇടുക്കിയിൽ തൊഴിലാളി സ്ത്രീ മരിച്ചു: ഇടുക്കി പാമ്പാടുംപാറയിൽ മരം വീണ് മധ്യപ്രദേശ് സ്വദേശിനി മാലതി മരിച്ചു. രാമക്കൽമേട് തോവാളപടിയിൽ ശക്തമായ മഴയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞെങ്കിലും യാത്രക്കാർ പരുക്കില്ലാതെ രക്ഷപ്പെട്ടു. മലങ്കര അണക്കെട്ടിന്റെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്നതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം.
തൃശൂർ മിന്നൽ ചുഴലി: തൃശൂർ അരിമ്പൂർ കോൾപാടശേഖരത്തിൽ മിന്നൽ ചുഴലി ആഞ്ഞടിച്ചു. 100 ഏക്കർ വരുന്ന തോട്ടുപുര പാടശേഖരത്തിലെ പമ്പ് ഹൗസും മോട്ടോർ ഷെഡ്ഡിന്റെ മേൽക്കൂരയും തകർന്നു. ട്രസ്സ് വർക്ക് ചെയ്ത ഇരുമ്പ് ഫ്രെയിമുകൾ കാറ്റിൽ പറന്നുപോയി. ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിൽ മരക്കൊമ്പ് വീണ് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കാര്യാട്ടുകരയിൽ ഗീത ഗോപിയുടെ വീടിന് മുകളിൽ തെങ്ങ് വീണ് രണ്ടാം നിലയ്ക്ക് കേടുപാടുകൾ സംഭവിച്ചു. ചെന്ത്രാപ്പിന്നി പപ്പടം നഗറിൽ തോട് കവിഞ്ഞൊഴുകി മുപ്പതോളം വീടുകളിൽ വെള്ളം കയറി. ദേശീയപാത ബൈപ്പാസ് നിർമ്മാണം തോടുകൾ അടയ്ക്കാൻ കാരണമായതാണ് വെള്ളക്കെട്ടിന് വഴിയൊരുക്കിയത്.
വയനാട്ടിൽ ഫെസ്റ്റ് നിർത്തിവെച്ചു: വയനാട്ടിൽ മഴ ശക്തമായതോടെ വൈത്തിരി ഫെസ്റ്റ് മാസം 31 വരെ നിർത്തിവെച്ചു. മുത്തങ്ങയിൽ വൈദ്യുതി പോസ്റ്റ് തകർത്ത് മരം വീണതിനെ തുടർന്ന് കെഎസ്ആർടിസി ബസ് മരത്തിനിടയിൽ കുടുങ്ങി. സുൽത്താൻ ബത്തേരിയിൽ മരക്കൊമ്പ് പൊട്ടിവീണ് വിദ്യാർത്ഥിനി നമിതയ്ക്ക് പരുക്കേറ്റു. മടക്കിമല ഗവൺമെന്റ് സ്കൂളിന്റെ ചുറ്റുമതിൽ 20 മീറ്റർ ഇടിഞ്ഞു. 28 അംഗ എൻഡിആർഎഫ് സംഘം വയനാട്ടിലെത്തി.
എറണാകുളത്ത് ഷട്ടറുകൾ ഉയർത്തി: ഭൂതത്താൻകെട്ട് ഡാമിന്റെ നാല് ഷട്ടറുകൾ ഉയർത്തി, സെക്കൻഡിൽ 2 ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.
കണ്ണൂർ, മലപ്പുറം, പാലക്കാട്: കണ്ണൂർ ആലക്കോട് രണ്ട് വീടുകൾ തകർന്നു. കുപ്പത്ത് ദേശീയപാതയിൽ മണ്ണിടിച്ചിൽ ഗതാഗതം തടസ്സപ്പെടുത്തി. മലപ്പുറം പൊന്നാനിയിൽ കടലാക്രമണം രൂക്ഷമായി, അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പറപ്പൂർ ചോലക്കുണ്ടിൽ മണ്ണിടിച്ചിലിൽ ഒരു വീട് പൂർണമായും രണ്ട് വീടുകൾ ഭാഗികമായും തകർന്നു. പാലക്കാട് കുളപ്പുള്ളി പാതയിൽ മണ്ണിടിച്ചിൽ ഗതാഗത നിയന്ത്രണത്തിന് കാരണമായി.
പത്തനംതിട്ട, കൊല്ലം, ആലപ്പുഴ: പത്തനംതിട്ടയിൽ പമ്പ ചാലക്കയം റോഡിലും വടശ്ശേരിക്കര ചിറ്റാർ റോഡിലും മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു. കൊല്ലത്ത് പുനലൂർ, കൊട്ടാരക്കര, ഏരൂർ, കുളത്തൂപ്പുഴ എന്നിവിടങ്ങളിൽ മരം വീണ് വീടുകൾ തകർന്നു. ആലപ്പുഴയിൽ കുറുങ്ങാട് റംലത്തിന്റെ വീട് തകർന്ന് കുടുംബാംഗങ്ങൾക്ക് പരുക്കേറ്റു.
കാലാവസ്ഥാ മുന്നറിയിപ്പ്: മലപ്പുറം മുതൽ കാസർകോട് വരെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് തുടരുന്നു. ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയും കടൽക്ഷോഭവും തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മീൻ പിടിക്കാൻ പോയ യുവാവ് തോട്ടിൽ മരിച്ച നിലയിൽ; പാലക്കാട് കനത്ത മഴയിൽ വ്യാപക നാശനഷ്ടം
Kerala
• 4 hours ago
ജൂൺ ഒന്ന് മുതൽ ഇറക്കുമതി ചെയ്യുന്ന പാനീയങ്ങൾക്ക് ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് നിർബന്ധമാക്കാനൊരുങ്ങി ഒമാൻ
oman
• 4 hours ago
അശ്ലീല ചിത്രങ്ങൾക്ക് അടിമകളായി ചിത്രീകരിച്ചു; അമേരിക്കൻ മാധ്യമങ്ങൾക്കെതിരെ കോടികളുടെ മാനനഷ്ടകേസുമായി ആമസോൺ ഗോത്രവിഭാഗം
International
• 5 hours ago
വീട്ടിലിരിക്കുന്ന സ്‌കൂട്ടറിന്റെ പേരിൽ പെറ്റിക്കേസ്; ഉടമയുടെ പരാതിയിൽ തട്ടിപ്പുകാർ പിടിയിൽ
Kerala
• 5 hours ago
തൊഴിലാളി ക്ഷേമം ലക്ഷ്യം ; രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ ഡെലിവറി ബൈക്കുകൾക്ക് നിരോധനം ഏർപ്പെടുത്തി കുവൈത്ത്
Kuwait
• 5 hours ago
സംസ്ഥാനത്ത് മഴ തുടരുന്നു; ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Kerala
• 5 hours ago
ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മേല്‍ തെങ്ങ് വീണ് യാത്രക്കാരന് ദാരുണാന്ത്യം; സംഭവം കോഴിക്കോട് വില്യാപ്പള്ളിയില്‍
Kerala
• 6 hours ago
പ്രണയ വെളിപ്പെടുത്തലിൽ വിവാദം: തേജ് പ്രതാപ് യാദവിനെ ആർജെഡിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കി ലാലു പ്രസാദ് യാദവ്
National
• 6 hours ago
ഇനി കളി മാറും! ജർമനിയിൽ ബയേണിന്റെ ആധിപത്യം തകർത്തവൻ ഇനി റയലിന്റെ കപ്പിത്താൻ
Football
• 6 hours ago.png?w=200&q=75)
പ്രസവാവധി സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം: രണ്ടാം വിവാഹത്തിൽ നിന്നുള്ള കുഞ്ഞിന്റെ ജനനത്തിനും അവധി ഉറപ്പാക്കും; സുപ്രീം കോടതി
National
• 7 hours ago
കേരളത്തിലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ ഇന്ന് രാത്രിയോടെ അടച്ചുപൂട്ടും; യാത്രക്കാർക്ക് തിരിച്ചടി
Kerala
• 8 hours ago
കനത്ത മഴ; നീലഗിരി ജില്ലയിലെ ഊട്ടി അടക്കമുള്ള എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും രണ്ട് ദിവസത്തേക്ക് അടച്ചു
Kerala
• 8 hours ago
കോഴിക്കോട് ഭീമൻ മതിൽ കാറിന് മുകളിൽ ഇടിഞ്ഞുവീണു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala
• 8 hours ago
കൊച്ചി പനമ്പിള്ളി നഗറിൽ ഫ്ലാറ്റ് സമുച്ചയത്തിന്റെ പില്ലർ തകർന്നു; താമസക്കാർ ഒഴിഞ്ഞു പോകുന്നു
Kerala
• 8 hours ago
വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാന് ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ആരോഗ്യനില ഗുരുതരം, വെന്റിലേറ്ററില്‍
Kerala
• 9 hours ago
മെഡിക്കൽ ഗവേഷണത്തിന് സംഭാവന നൽകിയ മനുഷ്യാവശിഷ്ടങ്ങൾ മോഷ്ടിച്ച് കരിഞ്ചന്തയിൽ വിറ്റു: മുൻ മോർച്ചറി മാനേജർ അറസ്റ്റിൽ
International
• 10 hours ago
കുസാറ്റിന്റെ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അരുണാചൽപ്രദേശിൽ സർക്കാർ ജോലി; മലയാളി യുവാവിനെതിരെ കേസ്
Kerala
• 11 hours ago.png?w=200&q=75)
ഭക്ഷ്യ വിഷബാധയെന്ന് തെറ്റിദ്ധരിച്ചു; യുവതിയുടെ 13 അവയവങ്ങൾ അപൂർവ കാൻസർ മൂലം നീക്കം ചെയ്തു
International
• 11 hours ago
കനത്ത മഴയും കാറ്റും; ഉത്തർപ്രദേശിൽ എസിപി ഓഫീസ് തകർന്ന് വീണ് സബ് ഇൻസ്പെക്ടർ മരിച്ചു
National
• 9 hours ago.png?w=200&q=75)
അറബിക്കടലിൽ ചരക്കുകപ്പൽ മുങ്ങി; കണ്ടെയ്നറുകൾ എറണാകുളം, ആലപ്പുഴ തീരങ്ങളിൽ എത്തിയേക്കുമെന്ന് ആശങ്ക; പാരിസ്ഥിതിക ആഘാതം തടയാൻ ശ്രമം
Kerala
• 9 hours ago
അതിതീവ്ര മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
Kerala
• 9 hours ago