
ദിവസവും മൂന്ന്തവണ സ്റ്റിറോയിഡ് കുത്തിവെക്കും; ജിമ്മില്‍ പോയാല്‍ അമിത വ്യായാമവും; ബോഡി ബില്‍ഡര്‍ കോമയില്‍

ലണ്ടന്‍: പെട്ടെന്ന് ബോഡി വളരാനായി തെറ്റായ ഡയറ്റും, സ്റ്റിറോയിഡും ഉപയോഗിച്ച ബോഡി ബില്‍ഡര്‍ കോമയിലായി. ഫിറ്റ്നസ് ഇന്‍ഫ്ളുവന്‍സറും, ബോഡി ബില്‍ഡറുമായ യുകെ സ്വദേശി സാക്ക് വില്‍ക്കിന്‍സനാണ് അമിതമായ സ്റ്റിറോയ്ഡ് ഉപയോഗം മൂലം ജീവന് പോലും അപകടത്തിലായത്. തന്റെ 32ാം വയസിലാണ് ഇയാളെ ഗുരുതര ആരോഗ്യ പ്രശ്നങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദിവസം മൂന്ന് തവണയാണ് സാക്ക് ശരീരത്തിലേക്ക് സ്റ്റിറോയ്ഡ് കുത്തിവെച്ചത്.
ആരോഗ്യനില അപകടത്തിലായതിനെ തുടര്‍ന്ന് ആശുപത്രിയിലായ ഇയാള്‍ ജീവന് വേണ്ടി പെരുതുകയാണ്. ശരീര സൗന്ദര്യ മത്സരങ്ങള്‍ക്ക് വേണ്ടി കഠിനായ വര്‍ക്ക് ഔട്ടും, ഡയറ്റുമാണ് സാക്ക് പാലിച്ചിരുന്നത്. ദിവസവും ആറ് പ്രോട്ടീന്‍ മീല്സുകളാണ് ഇയാള്‍ കഴിക്കുക. ഇതിന് പുറമെ ദിവസം മൂന്ന് തവണ സ്റ്റിറോയിഡും ഉപയോഗിക്കും. ജിമ്മില്‍ വെയ്റ്റ് ട്രെയിനിങ്ങിന് പുറമെ 45 മിനുട്ടോളം കാര്‍ഡിയോ വര്‍ക്കൗട്ടും സാക്ക് ചെയ്യുമായിരുന്നു.
പ്രോട്ടീന്‍ ഡയറ്റിനായി ബ്രൊക്കോളി, ചിക്കന്‍ റൈസ്, മുട്ടയുടെ വെള്ള, സ്റ്റേക്ക് എന്നിവയാണ് സാക്ക് ദിവസവും കഴിച്ചിരുന്നത്. തുടര്‍ച്ചയായ വര്‍ക്കൗട്ടുകളും, സ്റ്റിറോയിഡും ഇയാളുടെ ശരീരം അപകടത്തിലാക്കി.
ആദ്യഘട്ടത്തില്‍ അപസ്മാരവും, ശര്‍ദ്ദിയും വന്നു. രോഗം മൂര്‍ച്ഛിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഏഴ് ദിവസത്തോളം കോമയില്‍ കിടക്കേണ്ടി വന്നു. അതിതീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച സാക്ക് ഇപ്പോള്‍ പഴയ ജീവിതത്തിലേക്ക് തിരികെ വരാനുള്ള ശ്രമത്തിലാണ്. ഇയാളുടെ ആരോഗ്യ നില നേരിയ പുരോഗതി പ്രാപിക്കുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
പെട്ടെന്ന് റിസല്ട്ടുണ്ടാകുന്നതിനായി ബോഡി ബില്‍ഡിങ് രംഗത്ത് ഒട്ടുമിക്കയാളുകളും ഉപയോഗിക്കുന്ന ഒന്നാണ് സ്റ്റിറോയിഡ്. നമ്മുടെ നാട്ടിലെ ജിമ്മുകളില്‍ പോലും, പ്രോട്ടീന്‍ പൗഡറിന് പുറമെ സ്റ്റിറോയിഡ് കുത്തിവെച്ച് വര്‍ക്കൗട്ട് ചെയ്യുന്ന കൗമാരക്കാരുണ്ട്. കോംപറ്റീഷന്‍ ലെവലില്‍ ഇത് ഉപയോഗിക്കുന്നത് സര്‍വ സാധാരണമാണ്. എന്നാല്‍ ഫിറ്റ്നസിനോടുള്ള അമിതമായ ആസക്തി തുടര്‍ച്ചയായ ഉപയോഗത്തിന് കാരണമാവുന്നു. ദീര്‍ഘകാലം സ്റ്റിറോയിഡ് ഉപയോഗിക്കുന്നത് ആന്തരികാവയവങ്ങളെ ഗുരുതരമായി ബാധിച്ചേക്കാം.
excessive exercise and heavy dosage of Steroid put Bodybuilder in coma
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

20 കിലോ ലഹരിമരുന്ന് കൈവശം വെച്ചു; ഒമാനില്‍ രണ്ടുപേര്‍ പിടിയില്‍
oman
• 10 hours ago
സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്ക് ഉയര്‍ത്താനൊരുങ്ങി കുവൈത്ത്
Kuwait
• 10 hours ago
കുട്ടിയെ കാറിലാക്കി മാതാപിതാക്കള്‍ ഷോപ്പിംങിനു പോയി; ശ്വാസംമുട്ടിയ കുട്ടിയുടെ രക്ഷക്കെത്തി ദുബൈ പൊലിസ്
uae
• 11 hours ago
കടവന്ത്രയില്‍ 14 കാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലിസ്
Kerala
• 11 hours ago
അല്‍ റൗദ പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ച് യുഎഇയും ഒമാനും
uae
• 11 hours ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് വേറെ രണ്ട് യുവതികളെയും ചൂഷണം ചെയ്തു
Kerala
• 12 hours ago
പ്രവാസികള്‍ക്ക് ആശ്വാസം; ബാങ്കുകളിലെ മിനിമം ബാലന്‍സ് 5000 ദിര്‍ഹമാക്കാനുള്ള നീക്കം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് യുഎഇ സെന്‍ട്രല്‍ ബാങ്ക്
uae
• 12 hours ago
ബലിപെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ച
Kerala
• 12 hours ago
പൊതുസ്ഥലങ്ങളിലെ പരസ്യം നിയന്ത്രിക്കാന്‍ ഷാര്‍ജ; ജൂണ്‍ 2 മുതല്‍ പുതിയ പെര്‍മിറ്റ് സംവിധാനം
uae
• 12 hours ago
ഹാർവഡിനെതിരെ കടുത്ത നടപടിയുമായി ട്രംപ് വീണ്ടും; സർവകലാശാലക്ക് നൽകിയ എല്ലാ കരാറുകളും ജൂൺ ആറിന് മുൻപ് റദ്ദാക്കാൻ തീരുമാനം
International
• 12 hours ago
സഊദിയിൽ മാസപ്പിറവി ദൃശ്യമായി, അറഫ ദിനം ജൂൺ അഞ്ചിന് വ്യാഴം, ബലിപെരുന്നാൾ ആറിന്
Saudi-arabia
• 13 hours ago
കോട്ടയത്ത് നിന്ന് കാണാതായ പഞ്ചായത്ത് മെമ്പറെയും പെൺമക്കളെയും എറണാകുളത്തെ ഹോട്ടലിൽ നിന്ന് കണ്ടെത്തി
Kerala
• 13 hours ago
തലശ്ശേരി സ്വദേശിനി അബൂദബിയിൽ അന്തരിച്ചു
uae
• 13 hours ago
വടക്കേക്കാട് സ്വദേശി റാസൽഖൈമയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു
uae
• 13 hours ago
പ്രവാസിയാണോ? കുവൈത്ത് ഇ-വിസക്ക് ഓൺലൈനായി എങ്ങനെ അപേക്ഷിക്കാമെന്നറിയാം
uae
• 15 hours ago
മാനേജറെ മര്‍ദ്ദിച്ചെന്ന പരാതി: ഉണ്ണി മുകുന്ദന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
Kerala
• 15 hours ago
കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: ജാഗ്രതാ നിര്‍ദേശം
Kerala
• 15 hours ago
മലപ്പുറം വണ്ടൂരിൽ സ്വകാര്യ ബസിന് മുകളിൽ മരം വീണ് അപകടം; ഒരാൾക്ക് പരുക്ക്
Kerala
• 16 hours ago
എല്ലാ യുഎഇ നിവാസികള്‍ക്കും സൗജന്യ ചാറ്റ്ജിപിടി പ്ലസ്? പ്രചരിക്കുന്ന വാര്‍ത്തയുടെ പിന്നിലെ സത്യമിത്
uae
• 13 hours ago
ജൂൺ 2 മുതൽ വാഹന പരിശോധനയ്ക്ക് ഓൺലൈൻ ബുക്കിംഗ് നിർബന്ധമാക്കി ആർടിഎ
uae
• 13 hours ago
തിരക്കിട്ട കൂടിക്കാഴ്ച്ചകൾ; 'കാലാവസ്ഥ പ്രതികൂലമാണ്, രണ്ട് ദിവസം കൂടി സമയമുണ്ട്' അൻവർ
Kerala
• 14 hours ago