
ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷ് പൊലിസില്‍ കീഴടങ്ങി

കൊച്ചി: ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ സുകാന്ത് സുരേഷ് പൊലിസില്‍ കീഴടങ്ങി. കൊച്ചി സെന്‍ട്രല്‍ പൊലിസ് സ്റ്റേഷനിലാണ് പ്രതി കീഴടങ്ങിയത്. സുകാന്തിനെ കേസില്‍ പ്രതി ചേര്‍ത്ത് ദിവസങ്ങളായിട്ടും പിടികൂടാന്‍ സാധിക്കാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇന്ന് ഹൈക്കോടതി സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യ തള്ളിയതിന് പിന്നാലെയാണ് ഇയാള്‍ പൊലിസില്‍ കീഴടങ്ങിയത്.
ഇരയുടെ മേല്‍ പ്രതിക്ക് വ്യക്തമായ സ്വാധീനം ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. പ്രതി സാമ്പത്തികമായും മാനസികമായും ശാരീരികമായും യുവതിയെ ചൂഷണം ചെയ്തിരുന്നതായി സംശയിക്കാനുള്ള സൂചനകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
വാട്സ്ആപ്പ് ചാറ്റുകള്‍ ചോര്‍ന്നതായി പ്രതിയുടെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു. പൊലിസ് കസ്റ്റഡിയിലുണ്ടായിരുന്ന നിര്‍ണായക ചാറ്റുകള്‍ എങ്ങനെയാണ് ചോര്‍ന്നതെന്ന് ചോദിച്ച കോടതി, ഈ വിവരങ്ങള്‍ ചോര്‍ന്നത് പൊലിസില്‍ നിന്നു തന്നെയാണെന്നും നിരീക്ഷിച്ചു. അതേസമയം, എങ്ങനെയാണ് ചാറ്റുകള്‍ ചോര്‍ന്നതെന്ന് അന്വേഷിക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ പാലത്തിനടുത്തായി ഐബി ഉദ്യോഗസ്ഥയെ തീവണ്ടി തട്ടിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആദ്യം അസ്വാഭ്വാവിക മരണത്തിന് കേസെടുത്ത പൊലിസ് പിന്നീട് യുവതിയുടെ കുടുംബം പരാതി നല്‍കിയതോടെ സുകാന്തിനെതിരെ ബലാത്സംഗക്കുറ്റം ഉള്‍പ്പെടെ ചുമത്തി കേസെടുത്തിരുന്നു.
ഐബി ഉദ്യോഗസ്ഥയെ സാമ്പത്തികമായി ചൂഷണം ചെയ്തെന്നായിരുന്നു സുകാന്തിനെതിരെ യുവതിയുടെ കുടുംബം ആദ്യമുന്നയിച്ച പരാതി. പിന്നീട് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ തെളിവുകളും കൈമാറിയിരുന്നു.
യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം സുകാന്ത് പലതവണകളായി പണം കൈക്കലാക്കിയെന്നായിരുന്നു കുടുംബത്തിന്റെ പരാതി.
In a major development in the Thiruvananthapuram IB officer death case, prime accused Sukant Suresh surrendered before Kochi Central Police Station. This comes after the Kerala High Court rejected his anticipatory bail plea. The surrender follows days of criticism over police's inability to arrest him despite being named as an accused. Get the latest updates on this high-profile case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

20 കിലോ ലഹരിമരുന്ന് കൈവശം വെച്ചു; ഒമാനില്‍ രണ്ടുപേര്‍ പിടിയില്‍
oman
• 9 hours ago
സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്ക് ഉയര്‍ത്താനൊരുങ്ങി കുവൈത്ത്
Kuwait
• 10 hours ago
കുട്ടിയെ കാറിലാക്കി മാതാപിതാക്കള്‍ ഷോപ്പിംങിനു പോയി; ശ്വാസംമുട്ടിയ കുട്ടിയുടെ രക്ഷക്കെത്തി ദുബൈ പൊലിസ്
uae
• 10 hours ago
കടവന്ത്രയില്‍ 14 കാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലിസ്
Kerala
• 10 hours ago
അല്‍ റൗദ പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ച് യുഎഇയും ഒമാനും
uae
• 11 hours ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് വേറെ രണ്ട് യുവതികളെയും ചൂഷണം ചെയ്തു
Kerala
• 11 hours ago
പ്രവാസികള്‍ക്ക് ആശ്വാസം; ബാങ്കുകളിലെ മിനിമം ബാലന്‍സ് 5000 ദിര്‍ഹമാക്കാനുള്ള നീക്കം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് യുഎഇ സെന്‍ട്രല്‍ ബാങ്ക്
uae
• 11 hours ago
ബലിപെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ച
Kerala
• 11 hours ago
പൊതുസ്ഥലങ്ങളിലെ പരസ്യം നിയന്ത്രിക്കാന്‍ ഷാര്‍ജ; ജൂണ്‍ 2 മുതല്‍ പുതിയ പെര്‍മിറ്റ് സംവിധാനം
uae
• 11 hours ago
ഹാർവഡിനെതിരെ കടുത്ത നടപടിയുമായി ട്രംപ് വീണ്ടും; സർവകലാശാലക്ക് നൽകിയ എല്ലാ കരാറുകളും ജൂൺ ആറിന് മുൻപ് റദ്ദാക്കാൻ തീരുമാനം
International
• 11 hours ago
സഊദിയിൽ മാസപ്പിറവി ദൃശ്യമായി, അറഫ ദിനം ജൂൺ അഞ്ചിന് വ്യാഴം, ബലിപെരുന്നാൾ ആറിന്
Saudi-arabia
• 12 hours ago
കോട്ടയത്ത് നിന്ന് കാണാതായ പഞ്ചായത്ത് മെമ്പറെയും പെൺമക്കളെയും എറണാകുളത്തെ ഹോട്ടലിൽ നിന്ന് കണ്ടെത്തി
Kerala
• 12 hours ago
തലശ്ശേരി സ്വദേശിനി അബൂദബിയിൽ അന്തരിച്ചു
uae
• 12 hours ago
വടക്കേക്കാട് സ്വദേശി റാസൽഖൈമയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു
uae
• 12 hours ago
പ്രവാസിയാണോ? കുവൈത്ത് ഇ-വിസക്ക് ഓൺലൈനായി എങ്ങനെ അപേക്ഷിക്കാമെന്നറിയാം
uae
• 14 hours ago
മാനേജറെ മര്‍ദ്ദിച്ചെന്ന പരാതി: ഉണ്ണി മുകുന്ദന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
Kerala
• 15 hours ago
കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: ജാഗ്രതാ നിര്‍ദേശം
Kerala
• 15 hours ago
മലപ്പുറം വണ്ടൂരിൽ സ്വകാര്യ ബസിന് മുകളിൽ മരം വീണ് അപകടം; ഒരാൾക്ക് പരുക്ക്
Kerala
• 15 hours ago
എല്ലാ യുഎഇ നിവാസികള്‍ക്കും സൗജന്യ ചാറ്റ്ജിപിടി പ്ലസ്? പ്രചരിക്കുന്ന വാര്‍ത്തയുടെ പിന്നിലെ സത്യമിത്
uae
• 12 hours ago
ജൂൺ 2 മുതൽ വാഹന പരിശോധനയ്ക്ക് ഓൺലൈൻ ബുക്കിംഗ് നിർബന്ധമാക്കി ആർടിഎ
uae
• 12 hours ago
തിരക്കിട്ട കൂടിക്കാഴ്ച്ചകൾ; 'കാലാവസ്ഥ പ്രതികൂലമാണ്, രണ്ട് ദിവസം കൂടി സമയമുണ്ട്' അൻവർ
Kerala
• 13 hours ago