HOME
DETAILS

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി ബഹ്‌റൈന്‍

  
May 26 2025 | 07:05 AM

Bahrain Issues Warning Over Rising Online Fraud Cases

മനാമ: ബലിപെരുന്നാളിനോടനുബന്ധിച്ച് ഉണ്ടായേക്കാവുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശവുമായി ബഹ്‌റൈന്‍. വിശ്വസനീയമല്ലാത്ത ഉറവിടങ്ങളില്‍ നിന്ന് ഉല്‍പ്പന്നങ്ങളും സേവനങ്ങളും വാങ്ങുന്നതിനെതിരെ ജനറല്‍ ഡയ്‌റക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്‍ഡ് എക്കണോമിക് ആന്‍ഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയുടെ കുറ്റകൃത്യ നിരീക്ഷണ മേധാവി മേജര്‍ ഫാത്തിമ അല്‍ ദോസരിയാണ് മുന്നരിയിപ്പ് നല്‍കിയത്. ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

അബായ പോലെയുള്ള ഉല്‍പ്പന്നങ്ങള്‍ക്കും അവധിക്കാല യാത്രകള്‍ തുടങ്ങിയ സേവനങ്ങള്‍ക്കുമുള്ള വ്യാജ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്നും അല്‍ ദോസരി പറഞ്ഞു. ഇത്തരത്തിലുള്ള പരസ്യങ്ങള്‍ ഒന്നുകില്‍ ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തുന്ന വ്യാജ വെബ്‌സൈറ്റുകളിലേക്ക് നയിക്കുകയോ അല്ലെങ്കില്‍ വാട്‌സ്ആപ്പില്‍ പണം തട്ടി ബ്ലോക്ക് ചെയ്ത് മറയുകയോ ചെയ്യും.

ഓണ്‍ലൈനില്‍ നിന്നാണെങ്കിലും ശരി വാങ്ങുന്ന സാധനം ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്നാണെന്ന് ഉറപ്പുവരുത്തണം. ബലി പെരുന്നാള്‍ അടുത്തു വരുന്നതിനാലും വേനല്‍ അവധിക്കാലം അടുത്തുവരുന്നതിനാലും യാത്രാ തട്ടിപ്പുകളില്‍ വലിയ തരത്തിലുള്ള വര്‍ധനവ് ഉണ്ടാകാനിടയുണ്ടൈന്ന് അല്‍ ദോസരി പറഞ്ഞു. 

തട്ടിപ്പുകാര്‍ ട്രാവല്‍ ഏജന്റുമാരായി വേഷം മാറി ആകര്‍ഷകമായ ഓഫറുകള്‍ വാഗ്ദാനം ചെയ്യുമെന്നും വിമാനത്താവളത്തില്‍ എത്തുമ്പോള്‍ മാത്രമാണ് ഇക്കാര്യം മനസ്സിലാകുക. ഇതിനകം തന്നെ ഇവര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടാകും. കഴിഞ്ഞ ആഴ്ച പുറത്തുവന്ന ടൂര്‍ പാക്കേജ് തട്ടിപ്പില്‍ നിലവധി പേരാണ് തട്ടിപ്പിന് ഇരയായത്.

വേനല്‍ കടുക്കുന്ന ഈ സാഹചര്യത്തില്‍ പൂളുകള്‍ ബുക്ക് ചെയ്യുന്നത് ബഹാറൈനിലെ സ്വദേശികള്‍ക്കിടയില്‍  ജനപ്രിയമായി മാറിയിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാജ പരസ്യങ്ങള്‍ നല്‍കി മുന്‍കൂറായി പണം തട്ടുന്ന രീതി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വലിയപെരുന്നാള്‍ ബലിക്കായി കന്നുകാലികളെ വാങ്ങുന്നവരും ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിശ്വസനീയമായ ഇടങ്ങളില്‍ നിന്ന് മാത്രം കന്നുകാലികളെ വാങ്ങണമെന്നും ഓണ്‍ലൈന്‍ തട്ടിപ്പ് പരസ്യങ്ങളില്‍ വീവരുതെന്നും അധികൃതര്‍ പറഞ്ഞു. 

Bahrain's authorities have alerted the public about a surge in online fraud incidents, urging residents to stay vigilant and avoid sharing personal or financial information with unknown sources.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

20 കിലോ ലഹരിമരുന്ന് കൈവശം വെച്ചു; ഒമാനില്‍ രണ്ടുപേര്‍ പിടിയില്‍

oman
  •  a day ago
No Image

സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്ക് ഉയര്‍ത്താനൊരുങ്ങി കുവൈത്ത്

Kuwait
  •  a day ago
No Image

കുട്ടിയെ കാറിലാക്കി മാതാപിതാക്കള്‍ ഷോപ്പിംങിനു പോയി; ശ്വാസംമുട്ടിയ കുട്ടിയുടെ രക്ഷക്കെത്തി ദുബൈ പൊലിസ്

uae
  •  a day ago
No Image

കടവന്ത്രയില്‍ 14 കാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  a day ago
No Image

അല്‍ റൗദ പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ച് യുഎഇയും ഒമാനും

uae
  •  a day ago
No Image

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് വേറെ രണ്ട് യുവതികളെയും ചൂഷണം ചെയ്തു

Kerala
  •  a day ago
No Image

പ്രവാസികള്‍ക്ക് ആശ്വാസം; ബാങ്കുകളിലെ മിനിമം ബാലന്‍സ് 5000 ദിര്‍ഹമാക്കാനുള്ള നീക്കം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  a day ago
No Image

ബലിപെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ച

Kerala
  •  a day ago
No Image

പൊതുസ്ഥലങ്ങളിലെ പരസ്യം നിയന്ത്രിക്കാന്‍ ഷാര്‍ജ; ജൂണ്‍ 2 മുതല്‍ പുതിയ പെര്‍മിറ്റ് സംവിധാനം

uae
  •  a day ago
No Image

ഹാർവ‍ഡിനെതിരെ കടുത്ത നടപടിയുമായി ട്രംപ് വീണ്ടും; സർവകലാശാലക്ക് നൽകിയ എല്ലാ കരാറുകളും ജൂൺ ആറിന് മുൻപ് റദ്ദാക്കാൻ തീരുമാനം

International
  •  a day ago