HOME
DETAILS

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ഥിത്വം? ഇടഞ്ഞ് പിവി അന്‍വര്‍

  
Web Desk
May 26 2025 | 07:05 AM

pv anwar against Aryadan Shoukaths Candidacy in Nilambur

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കാനുള്ള യുഡിഎഫ് നീക്കത്തിനെതിരെ പിവി അന്‍വര്‍. ആര്യാടന്‍ ഷൗക്കത്തിന് സാധ്യത ഏറിയതോടെയാണ് പിവി അന്‍വര്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചത്. ആരെയെങ്കിലും സ്ഥാനാര്‍ഥിയാക്കാനല്ല താന്‍ രാജിവെച്ചതെന്നും, ജയസാധ്യത പരിഗണിച്ചായിരിക്കണം സ്ഥാനാര്‍ഥി പ്രഖ്യാപനമെന്നും അന്‍വര്‍ പറഞ്ഞു. 

യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ തന്നോട് കൂടിയാലോചന നടത്തിയിട്ടില്ല. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കാന്‍ നടത്തുന്ന അന്തംകെട്ട നീക്കമാണ്. പിണറായിസത്തെ തോല്‍പ്പിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥിക്കാണ് തന്റെ പിന്തുണയെന്നും അന്‍വര്‍ പറഞ്ഞു. വേണ്ടി വന്നാല്‍ താന്‍ നിലമ്പൂരില്‍ മത്സരിക്കുമെന്ന സൂചനയും അന്‍വര്‍ നല്‍കിയിട്ടുണ്ട്. 

അതേസമയം നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19ന് നടക്കും. പിവി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക വിജ്ഞാപനം മേയ് 26ന് പുറത്തിറക്കും. 

നിലമ്പൂര്‍ ഉള്‍പ്പെടെ രാജ്യത്ത് അഞ്ചിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഗുജറാത്തിലെ കാദി (എസ് സി), വിസാവദര്‍, പഞ്ചാബിലെ ലുധിയാന, വെസ്റ്റ് ബംഗാളിലെ കാളിഗഞ്ച്, കേരളത്തില്‍ നിലമ്പൂര്‍ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. 

നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന ദിനം ജൂണ്‍ 02. സുക്ഷ്മപരിശോധന ജൂണ്‍ 3ന് നടത്തും. ജൂണ്‍ 5നുള്ളില്‍ നോമിനേഷന്‍ പിന്‍വലിക്കാം.

എല്‍ഡിഎഫ് മുന്നണിയുമായി തെറ്റിപിരിഞ്ഞാണ് പിവി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചത്. ആര്യാടന്‍ മുഹമ്മദിലൂടെ യുഡിഎഫ് കൈവശം വെച്ചിരുന്ന സീറ്റിലാണ് സിപിഎം പിന്തുണയില്‍ അന്‍വര്‍ ജയിച്ച് കയറിയത്. തുടര്‍ന്ന് 9 വര്‍ഷം മണ്ഡലം എല്‍ഡിഎഫിന് ഒപ്പമായിരുന്നു. അതുകൊണ്ട് തന്നെ ഇരുമുന്നണികള്‍ക്കും ഉപതെരഞ്ഞെടുപ്പ് അഭിമാന പ്രശ്‌നമാണ്. 

PV Anwar has come out against the UDF move to nominate Aryadan Shoukath as the candidate for the Nilambur by-election



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

20 കിലോ ലഹരിമരുന്ന് കൈവശം വെച്ചു; ഒമാനില്‍ രണ്ടുപേര്‍ പിടിയില്‍

oman
  •  10 hours ago
No Image

സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്ക് ഉയര്‍ത്താനൊരുങ്ങി കുവൈത്ത്

Kuwait
  •  10 hours ago
No Image

കുട്ടിയെ കാറിലാക്കി മാതാപിതാക്കള്‍ ഷോപ്പിംങിനു പോയി; ശ്വാസംമുട്ടിയ കുട്ടിയുടെ രക്ഷക്കെത്തി ദുബൈ പൊലിസ്

uae
  •  11 hours ago
No Image

കടവന്ത്രയില്‍ 14 കാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  11 hours ago
No Image

അല്‍ റൗദ പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ച് യുഎഇയും ഒമാനും

uae
  •  11 hours ago
No Image

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് വേറെ രണ്ട് യുവതികളെയും ചൂഷണം ചെയ്തു

Kerala
  •  12 hours ago
No Image

പ്രവാസികള്‍ക്ക് ആശ്വാസം; ബാങ്കുകളിലെ മിനിമം ബാലന്‍സ് 5000 ദിര്‍ഹമാക്കാനുള്ള നീക്കം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  12 hours ago
No Image

ബലിപെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ച

Kerala
  •  12 hours ago
No Image

പൊതുസ്ഥലങ്ങളിലെ പരസ്യം നിയന്ത്രിക്കാന്‍ ഷാര്‍ജ; ജൂണ്‍ 2 മുതല്‍ പുതിയ പെര്‍മിറ്റ് സംവിധാനം

uae
  •  12 hours ago
No Image

ഹാർവ‍ഡിനെതിരെ കടുത്ത നടപടിയുമായി ട്രംപ് വീണ്ടും; സർവകലാശാലക്ക് നൽകിയ എല്ലാ കരാറുകളും ജൂൺ ആറിന് മുൻപ് റദ്ദാക്കാൻ തീരുമാനം

International
  •  12 hours ago