HOME
DETAILS

ഇതുവരെ തീരത്തടിഞ്ഞത് 27 കണ്ടയ്‌നറുകള്‍; പിടിച്ചെടുത്ത് നികുതി ചുമത്തുമെന്ന് കസ്റ്റംസ് 

  
Web Desk
May 26 2025 | 11:05 AM

kochi ship accident total 27 containers found in kerala coastal area

കൊല്ലം: അറബിക്കടലില്‍ മുങ്ങിയ ലൈബീരിയന്‍ കപ്പലില്‍ നിന്ന് ഇതുവരെ കേരള തീരത്തടിഞ്ഞ കണ്ടയ്‌നറുകളുടെ എണ്ണം 27 ആയി. കൊല്ലം, ആലപ്പുഴ തീരങ്ങളിലാണ് കണ്ടയ്‌നറുകള്‍ എത്തിയത്. ഇതില്‍ 4 എണ്ണത്തില്‍ അപകടകരമല്ലാത്ത വസ്തുക്കള്‍ കണ്ടെത്തി. മറ്റുള്ളവ കാലിയായ നിലയിലാണ്. 

ശക്തിക്കുളങ്ങര, ചെറിയഴീക്കല്‍, നീണ്ടകര തുടങ്ങിയ തീരങ്ങളിലാണ് ഇതുവരെ കണ്ടയ്‌നറുകള്‍ അടിഞ്ഞത്. കൂടുതല്‍ കണ്ടയ്‌നറുകള്‍ തീരത്തെത്താനുള്ള സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത തുടരണമെന്നും, കണ്ടയ്‌നറുകള്‍ക്ക് സമീപം പോവരുതെന്നും മുന്നറിയിപ്പുണ്ട്. 

അതേസമയം കപ്പലില്‍ നിന്ന് തീരത്തടിഞ്ഞ കണ്ടയ്‌നറുകള്‍ പിടിച്ചെടുക്കാനാണ് കസ്റ്റംസ് തീരുമാനം. തീരത്തടിയുന്ന ചരക്കുകള്‍ ഇറക്കുമതിയായി കണക്കാക്കി ചുങ്കം ചുമത്തണമെന്നാണ് കസ്റ്റംസ് നിയമം. ഇതിന്റെ അടിസ്ഥാനത്തില്‍ പിടിച്ചെടുക്കുന്ന സാധനങ്ങള്‍ വിട്ടുകിട്ടണമെങ്കില്‍ കപ്പല്‍ കമ്പനിയായ എംഎസ് സി നികുതി കെട്ടിവെക്കേണ്ടി വരും. അല്ലെങ്കില്‍ ചരക്കുകള്‍ കണ്ടുകെട്ടാനാണ് തീരുമാനം. ഇന്നലെ രാത്രി നടന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.

അതേസമയം കപ്പലിലെ ഉദ്യോഗസ്ഥര്‍ തീരത്തടിഞ്ഞ കണ്ടയ്‌നറുകളില്‍ പരിശോധന നടത്തി. കൊല്ലത്തെ തീരത്തടിഞ്ഞ കണ്ടയ്‌നറുകള്‍ കടല്‍ മാര്‍ഗം കൊണ്ടുപോകാനാണ് തീരുമാനം. റോഡ് മാര്‍ഗം കൊണ്ടുപോവുന്നത് പ്രയാസമാണെന്നാണ് വിലയിരുത്തല്‍. തീരത്ത് കസ്റ്റംസ് പെട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ശക്തികുളങ്ങരയില്‍ തീരത്ത് അടിഞ്ഞ കണ്ടയ്‌നറുകള്‍ ബോട്ടുകള്‍ ഉപയോഗിച്ച് കെട്ടിവലിച്ച് കൊല്ലം പോര്‍ട്ടിലേക്ക് മാറ്റാനും തീരുമാനമായിട്ടുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

20 കിലോ ലഹരിമരുന്ന് കൈവശം വെച്ചു; ഒമാനില്‍ രണ്ടുപേര്‍ പിടിയില്‍

oman
  •  9 hours ago
No Image

സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്ക് ഉയര്‍ത്താനൊരുങ്ങി കുവൈത്ത്

Kuwait
  •  10 hours ago
No Image

കുട്ടിയെ കാറിലാക്കി മാതാപിതാക്കള്‍ ഷോപ്പിംങിനു പോയി; ശ്വാസംമുട്ടിയ കുട്ടിയുടെ രക്ഷക്കെത്തി ദുബൈ പൊലിസ്

uae
  •  10 hours ago
No Image

കടവന്ത്രയില്‍ 14 കാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  10 hours ago
No Image

അല്‍ റൗദ പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ച് യുഎഇയും ഒമാനും

uae
  •  11 hours ago
No Image

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് വേറെ രണ്ട് യുവതികളെയും ചൂഷണം ചെയ്തു

Kerala
  •  11 hours ago
No Image

പ്രവാസികള്‍ക്ക് ആശ്വാസം; ബാങ്കുകളിലെ മിനിമം ബാലന്‍സ് 5000 ദിര്‍ഹമാക്കാനുള്ള നീക്കം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  11 hours ago
No Image

ബലിപെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ച

Kerala
  •  11 hours ago
No Image

പൊതുസ്ഥലങ്ങളിലെ പരസ്യം നിയന്ത്രിക്കാന്‍ ഷാര്‍ജ; ജൂണ്‍ 2 മുതല്‍ പുതിയ പെര്‍മിറ്റ് സംവിധാനം

uae
  •  11 hours ago
No Image

ഹാർവ‍ഡിനെതിരെ കടുത്ത നടപടിയുമായി ട്രംപ് വീണ്ടും; സർവകലാശാലക്ക് നൽകിയ എല്ലാ കരാറുകളും ജൂൺ ആറിന് മുൻപ് റദ്ദാക്കാൻ തീരുമാനം

International
  •  11 hours ago