HOME
DETAILS

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും; ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് സൂചന; പി.വി അൻവറിന്റെ സമ്മർദ്ദത്തിന് വഴങ്ങാതെ കോൺഗ്രസ്

  
Web Desk
May 26 2025 | 11:05 AM

Nilambur By-Election Aryadan Shoukath to Contest as UDF Candidate Official Announcement Soon Congress Rejects PV Anwars Pressure

 

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. കളമശേരിയിൽ ചേർന്ന കെപിസിസി ഉന്നതതല യോഗത്തിലാണ് തീരുമാനം. ആര്യാടൻ ഷൗക്കത്തിന്റെ പേര് ഹൈക്കമാൻഡിന് കൈമാറിയതായി കെപിസിസി വ്യക്തമാക്കി. പിവി അൻവർ ഉയർത്തിയ സമ്മർദ്ദത്തിന് വഴങ്ങേണ്ടെന്ന് കോൺഗ്രസ് തീരുമാനിച്ചതോടെ ഷൗക്കത്തിന്റെ സ്ഥാനാർഥിത്വം കെപിസിസി ഉറപ്പിക്കുകയായിരുന്നു. കെപിസിസി തീരുമാനം എഐസിസിക്ക് കൈമാറിയ ശേഷം ഇന്നുതന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ആര്യാടൻ ഷൗക്കത്തിന്റെ പേര് മാത്രമായിരുന്നു കളമശേരിയിൽ നടന്ന ഉന്നതല യോ​ഗത്തിൽ ഉയർന്നു വന്നത്. കെപിസിസിയുടെ കത്ത് മല്ലികാർജുൻ ഖാർഖെയ്ക്ക് ലഭിച്ചു.

വിഎസ് ജോയിയെ സ്ഥാനാർഥിയാക്കണമെന്ന് പിവി അൻവർ ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ നിർദേശം കോൺഗ്രസ് നേതൃത്വം തള്ളി. സംസ്ഥാന നേതാക്കൾ ജോയിയുമായി ചർച്ച നടത്തി, പാർട്ടി സ്ഥാനാർഥിക്ക് പൂർണ പിന്തുണ ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഷൗക്കത്തിന്റെ പേര് നേരത്തെ മുതൽ ചർച്ചകളിൽ മുൻതൂക്കം നേടിയിരുന്നു. സാമുദായിക പരിഗണനകളും കെപിസിസി പുനസംഘടനയും ഷൗക്കത്തിന് അനുകൂലമായി. 

പിവി അൻവർ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചത് യുഡിഎഫ്, സ്ഥാനാർഥിയെ തീരുമാനിച്ച ശേഷം നിലപാട് വ്യക്തമാക്കുമെന്നായിരുന്നു. “നിലമ്പൂരിൽ ജയിക്കാൻ കഴിയുന്ന, എല്ലാ വിഭാഗങ്ങളുടെയും പിന്തുണ നേടുന്ന സ്ഥാനാർഥിയാണ് വേണ്ടത്. ക്രിസ്ത്യൻ സ്ഥാനാർഥി മണ്ഡലത്തിന് ഗുണം ചെയ്യും. യുഡിഎഫിനും കേരളത്തിനും നിർണായകമായ തെരഞ്ഞെടുപ്പാണിത്. പിണറായി സർക്കാരിന് മുന്നിൽ പരാജയം ഏറ്റുവാങ്ങാൻ കഴിയില്ല,” അൻവർ പറഞ്ഞു. എന്നാൽ, അൻവറിന്റെ വിലപേശലിന് വഴങ്ങേണ്ടെന്ന കോൺഗ്രസിന്റെ തീരുമാനത്തോടെ ഷൗക്കത്തിന്റെ പേര് ഒറ്റയ്ക്ക് ഉയർന്നു.

വിഎസ് ജോയിയെ തെരഞ്ഞെടുപ്പ് ഏകോപനത്തിന് നിയോഗിക്കണമെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്. പിവി അൻവർ ഇടതുമുന്നണി വിട്ടതിനെ തുടർന്നാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് ആവശ്യമായത്. ജൂൺ 19-നാണ് വോട്ടെടുപ്പ്, വോട്ടെണ്ണൽ ജൂൺ 23-ന് നടക്കും.

 

In the Nilambur by-election, Aryadan Shoukath has been named the UDF candidate following a KPCC meeting in Kalamassery. The Congress leadership rejected pressure from PV Anwar to field VS Joy, finalizing Shoukath’s candidacy. The decision has been sent to the AICC, with an official announcement expected soon. The by-election, triggered by Anwar’s resignation from the LDF, is scheduled for June 19, with vote counting on June 23.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

20 കിലോ ലഹരിമരുന്ന് കൈവശം വെച്ചു; ഒമാനില്‍ രണ്ടുപേര്‍ പിടിയില്‍

oman
  •  10 hours ago
No Image

സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്ക് ഉയര്‍ത്താനൊരുങ്ങി കുവൈത്ത്

Kuwait
  •  10 hours ago
No Image

കുട്ടിയെ കാറിലാക്കി മാതാപിതാക്കള്‍ ഷോപ്പിംങിനു പോയി; ശ്വാസംമുട്ടിയ കുട്ടിയുടെ രക്ഷക്കെത്തി ദുബൈ പൊലിസ്

uae
  •  10 hours ago
No Image

കടവന്ത്രയില്‍ 14 കാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  11 hours ago
No Image

അല്‍ റൗദ പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ച് യുഎഇയും ഒമാനും

uae
  •  11 hours ago
No Image

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് വേറെ രണ്ട് യുവതികളെയും ചൂഷണം ചെയ്തു

Kerala
  •  11 hours ago
No Image

പ്രവാസികള്‍ക്ക് ആശ്വാസം; ബാങ്കുകളിലെ മിനിമം ബാലന്‍സ് 5000 ദിര്‍ഹമാക്കാനുള്ള നീക്കം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  11 hours ago
No Image

ബലിപെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ച

Kerala
  •  12 hours ago
No Image

പൊതുസ്ഥലങ്ങളിലെ പരസ്യം നിയന്ത്രിക്കാന്‍ ഷാര്‍ജ; ജൂണ്‍ 2 മുതല്‍ പുതിയ പെര്‍മിറ്റ് സംവിധാനം

uae
  •  12 hours ago
No Image

ഹാർവ‍ഡിനെതിരെ കടുത്ത നടപടിയുമായി ട്രംപ് വീണ്ടും; സർവകലാശാലക്ക് നൽകിയ എല്ലാ കരാറുകളും ജൂൺ ആറിന് മുൻപ് റദ്ദാക്കാൻ തീരുമാനം

International
  •  12 hours ago