HOME
DETAILS

ഓറഞ്ച് കൊടുങ്കാറ്റിലും വീഴാതെ സഞ്ജു; വമ്പൻ നേട്ടത്തിൽ ഇപ്പോഴും നമ്പർ വൺ!

  
May 26 2025 | 12:05 PM

Henrich Klassen Great Record in IPL History

ഡൽഹി: 2025 ഐപിഎല്ലിലെ അവസാന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 110 റൺസിന്റെ കൂറ്റൻ വിജയമാണ് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത്. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 278 റൺസ് എന്ന വലിയ ടോട്ടൽ ആണ് കൊൽക്കത്തക്ക് മുന്നിൽ ഉയർത്തിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്ത 168 റൺസിന് പുറത്താവുകയായിരുന്നു. 

മത്സരത്തിൽ ഓറഞ്ച് ആർമിക്ക് വേണ്ടി ഹെൻറിച്ച് ക്ലാസൻ സെഞ്ച്വറി നേടി തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. 39 പന്തിൽ പുറത്താവാതെ 105 റൺസ് നേടികൊണ്ടായിരുന്നു ക്ലാസന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. ഏഴ് ഫോറുകളും ഒമ്പത് കൂറ്റൻ സിക്സുകൾ അടങ്ങുന്നതായിരുന്നു താരത്തിന്റെ സെഞ്ച്വറി. ഈ സെഞ്ച്വറി നേടിയതോടെ മറ്റൊരു തകർപ്പൻ റെക്കോർഡ് കൂടിയാണ് ക്ലാസൻ സ്വന്തമാക്കിയത്.

ഐപിഎല്ലിൽ ഓപ്പണർമാർ അല്ലാതെ സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയിലാണ് ക്ലാസൻ ഇടം നേടിയത്. ഐപിഎല്ലിൽ ഓപ്പണർമാർ അല്ലാതെ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമെന്ന സൂര്യകുമാർ യാദവിന്റെ റെക്കോർഡിനൊപ്പമെത്താനാണ് ക്ലാസന് സാധിച്ചത്. ഇരു താരങ്ങളും രണ്ടു തവണയാണ് ഐപിഎല്ലിൽ സെഞ്ച്വറി നേടിയത്. ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത് മുൻ സൗത്ത് ആഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സും  മലയാളി സൂപ്പർ താരം സഞ്ജു സാംസണുമാണ്. ഇരുവരും മൂന്ന് സെഞ്ച്വറികളാണ് ഐപിഎല്ലിൽ നേടിയത്. 

അതേസമയം മത്സരത്തിൽ ഹൈദരാബാദിന് വേണ്ടി ട്രാവിസ് ഹെഡ് 40 പന്തിൽ 70 റൺസും നേടി മികച്ച പ്രകടനം നടത്തി. ആറ് വീതം ഫോറുകളും സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. ഹൈദരാബാദ് ബൗളിങ്ങിൽ ഹർഷ് ദുബെ, ഇഷാൻ മലിംഗ, ജയദേവ് ഉനദ്കട്ട് എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ നേടി തകർപ്പൻ ബൗളിംഗ് പ്രകടനം നടത്തിയപ്പോൾ കൊൽക്കത്തയുടെ ബാറ്റിംഗ് നിര തകരുകയായിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

20 കിലോ ലഹരിമരുന്ന് കൈവശം വെച്ചു; ഒമാനില്‍ രണ്ടുപേര്‍ പിടിയില്‍

oman
  •  9 hours ago
No Image

സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്ക് ഉയര്‍ത്താനൊരുങ്ങി കുവൈത്ത്

Kuwait
  •  9 hours ago
No Image

കുട്ടിയെ കാറിലാക്കി മാതാപിതാക്കള്‍ ഷോപ്പിംങിനു പോയി; ശ്വാസംമുട്ടിയ കുട്ടിയുടെ രക്ഷക്കെത്തി ദുബൈ പൊലിസ്

uae
  •  9 hours ago
No Image

കടവന്ത്രയില്‍ 14 കാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  10 hours ago
No Image

അല്‍ റൗദ പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ച് യുഎഇയും ഒമാനും

uae
  •  10 hours ago
No Image

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് വേറെ രണ്ട് യുവതികളെയും ചൂഷണം ചെയ്തു

Kerala
  •  10 hours ago
No Image

പ്രവാസികള്‍ക്ക് ആശ്വാസം; ബാങ്കുകളിലെ മിനിമം ബാലന്‍സ് 5000 ദിര്‍ഹമാക്കാനുള്ള നീക്കം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  10 hours ago
No Image

ബലിപെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ച

Kerala
  •  11 hours ago
No Image

പൊതുസ്ഥലങ്ങളിലെ പരസ്യം നിയന്ത്രിക്കാന്‍ ഷാര്‍ജ; ജൂണ്‍ 2 മുതല്‍ പുതിയ പെര്‍മിറ്റ് സംവിധാനം

uae
  •  11 hours ago
No Image

ഹാർവ‍ഡിനെതിരെ കടുത്ത നടപടിയുമായി ട്രംപ് വീണ്ടും; സർവകലാശാലക്ക് നൽകിയ എല്ലാ കരാറുകളും ജൂൺ ആറിന് മുൻപ് റദ്ദാക്കാൻ തീരുമാനം

International
  •  11 hours ago