
കടക്കെണിയിൽ മുങ്ങിയ പാകിസ്ഥാന് ഐഎംഎഫിന്റെ സഹായം; പിന്നാലെ സൈന്യത്തിനായി ചെലവു വർദ്ധിപ്പിക്കാൻ നീക്കം

ലാഹോർ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്ഥാൻ പ്രതിരോധ ചെലവുകൾ വൻതോതിൽ വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ്. 2025-26 സാമ്പത്തിക വർഷം ജൂലൈയിൽ ആരംഭിക്കാനിരിക്കെ, ഫെഡറൽ ബജറ്റിൽ സൈന്യത്തിനായി കൂടുതൽ ഫണ്ട് അനുവദിക്കുമെന്ന് സൂചന. ഈ മാസം ജൂൺ 2നാണ് ബജറ്റ് അവതരിപ്പിക്കാൻ സാധ്യതയുള്ളത്.
ഇന്ത്യയുടെ "ഓപ്പറേഷൻ സിന്ദൂർ" ഏൽപ്പിച്ച സൈനിക തിരിച്ചടികളുടെ പശ്ചാത്തലത്തിൽ പ്രതിരോധ ശേഷി ശക്തിപ്പെടുത്തലാണ് പ്രധാന ഉദ്ദേശമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജ്യത്തിന്റെ അതീവ ദയനീയമായ സാമ്പത്തിക സാഹചര്യത്തേക്കാൾ മുൻഗണന സൈന്യത്തിനാണ് നൽകുന്നത് എന്നതാണ് ശ്രദ്ധേയമാനവുന്നത്.
അടുത്തിടെ അന്താരാഷ്ട്ര നാണയനിധിയായ ഐഎംഎഫിൽ നിന്ന് പാകിസ്ഥാനു ലഭിച്ച ഒരു ബില്യൺ ഡോളറിന്റെ (ഏകദേശം ₹8,500 കോടി) വായ്പയിലൂടെ താൽക്കാലിക ആശ്വാസം കിട്ടിയിട്ടുണ്ട്. എന്നാല്‍, രാജ്യത്തിന്‍റെ മൊത്തം ബാഹ്യ കടം 22 ബില്യൺ ഡോളറിലധികമാണ്. ഈ വായ്പാ സഹായത്തോടെ ഐഎംഎഫിൽ നിന്നുള്ള നാലാമത്തെ വലിയ വായ്പാ സ്വീകരിച്ച രാജ്യമായി പാകിസ്ഥാൻ മാറിയിരിക്കുകയാണ്.
2025-26 സാമ്പത്തിക വർഷത്തിലെ പ്രതിരോധ ബജറ്റ് വർദ്ധിപ്പിക്കപ്പെടുമെന്ന് പാകിസ്ഥാൻ പ്ലാനിംഗ് മന്ത്രി അഹ്സൻ ഇഖ്ബാൽ സ്ഥിരീകരിച്ചു. ഇന്ത്യയുമായുള്ള അടുത്തകാലത്തെ സൈനിക സംഘർഷങ്ങൾ, സിന്ധു നദീജല ഉടമ്പടി ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചത് എന്നിവ പ്രധാന കാരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഐഎംഎഫിന്റെ സമ്മർദ്ദം ബജറ്റ് രൂപീകരണത്തിൽ ഉണ്ടായിരുന്നില്ലെന്ന് ഇഖ്ബാൽ വ്യക്തമാക്കിയിട്ടുണ്ട്. ഫെഡറൽ സർക്കാരിന്റെ പ്രതിരോധ ചെലവിൽ 18 ശതമാനം വർദ്ധനവ് നേരത്തെ തന്നെ അംഗീകരിച്ചിരുന്നുവെന്നും, അടുത്ത ബജറ്റിൽ 2.5 ട്രില്യൺ പാകിസ്ഥാൻ രൂപയ്ക്കുമേൽ പ്രതിരോധ വകയിരുത്തലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ പൊതു സാമ്പത്തിക നയങ്ങൾക്കു എതിരെ പോകുന്ന ഈ നീക്കത്തിനെതിരെ വിമർശനം ഉയരുമ്പോഴും, ദേശീയ സുരക്ഷയ്ക്കു മുൻഗണന നൽകി മുന്നോട്ടുപോകുകയാണ് പാക് ഭരണകൂടം.
Despite being trapped in a severe economic crisis, Pakistan is set to increase its defense budget in the upcoming fiscal year starting July 2025. The move comes shortly after the IMF approved a $1 billion loan, making Pakistan one of the top four IMF borrowers. The defense hike—estimated at over PKR 2.5 trillion—follows recent military tensions with India and the suspension of the Indus Waters Treaty by New Delhi. Planning Minister Ahsan Iqbal confirmed the increase, stating there was no IMF pressure on the federal budget allocation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

20 കിലോ ലഹരിമരുന്ന് കൈവശം വെച്ചു; ഒമാനില്‍ രണ്ടുപേര്‍ പിടിയില്‍
oman
• 10 hours ago
സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്ക് ഉയര്‍ത്താനൊരുങ്ങി കുവൈത്ത്
Kuwait
• 11 hours ago
കുട്ടിയെ കാറിലാക്കി മാതാപിതാക്കള്‍ ഷോപ്പിംങിനു പോയി; ശ്വാസംമുട്ടിയ കുട്ടിയുടെ രക്ഷക്കെത്തി ദുബൈ പൊലിസ്
uae
• 11 hours ago
കടവന്ത്രയില്‍ 14 കാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലിസ്
Kerala
• 11 hours ago
അല്‍ റൗദ പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ച് യുഎഇയും ഒമാനും
uae
• 12 hours ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് വേറെ രണ്ട് യുവതികളെയും ചൂഷണം ചെയ്തു
Kerala
• 12 hours ago
പ്രവാസികള്‍ക്ക് ആശ്വാസം; ബാങ്കുകളിലെ മിനിമം ബാലന്‍സ് 5000 ദിര്‍ഹമാക്കാനുള്ള നീക്കം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് യുഎഇ സെന്‍ട്രല്‍ ബാങ്ക്
uae
• 12 hours ago
ബലിപെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ച
Kerala
• 12 hours ago
പൊതുസ്ഥലങ്ങളിലെ പരസ്യം നിയന്ത്രിക്കാന്‍ ഷാര്‍ജ; ജൂണ്‍ 2 മുതല്‍ പുതിയ പെര്‍മിറ്റ് സംവിധാനം
uae
• 12 hours ago
ഹാർവഡിനെതിരെ കടുത്ത നടപടിയുമായി ട്രംപ് വീണ്ടും; സർവകലാശാലക്ക് നൽകിയ എല്ലാ കരാറുകളും ജൂൺ ആറിന് മുൻപ് റദ്ദാക്കാൻ തീരുമാനം
International
• 12 hours ago
സഊദിയിൽ മാസപ്പിറവി ദൃശ്യമായി, അറഫ ദിനം ജൂൺ അഞ്ചിന് വ്യാഴം, ബലിപെരുന്നാൾ ആറിന്
Saudi-arabia
• 13 hours ago
കോട്ടയത്ത് നിന്ന് കാണാതായ പഞ്ചായത്ത് മെമ്പറെയും പെൺമക്കളെയും എറണാകുളത്തെ ഹോട്ടലിൽ നിന്ന് കണ്ടെത്തി
Kerala
• 13 hours ago
തലശ്ശേരി സ്വദേശിനി അബൂദബിയിൽ അന്തരിച്ചു
uae
• 13 hours ago
വടക്കേക്കാട് സ്വദേശി റാസൽഖൈമയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു
uae
• 13 hours ago
പ്രവാസിയാണോ? കുവൈത്ത് ഇ-വിസക്ക് ഓൺലൈനായി എങ്ങനെ അപേക്ഷിക്കാമെന്നറിയാം
uae
• 15 hours ago
മാനേജറെ മര്‍ദ്ദിച്ചെന്ന പരാതി: ഉണ്ണി മുകുന്ദന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
Kerala
• 16 hours ago
കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: ജാഗ്രതാ നിര്‍ദേശം
Kerala
• 16 hours ago
മലപ്പുറം വണ്ടൂരിൽ സ്വകാര്യ ബസിന് മുകളിൽ മരം വീണ് അപകടം; ഒരാൾക്ക് പരുക്ക്
Kerala
• 16 hours ago
എല്ലാ യുഎഇ നിവാസികള്‍ക്കും സൗജന്യ ചാറ്റ്ജിപിടി പ്ലസ്? പ്രചരിക്കുന്ന വാര്‍ത്തയുടെ പിന്നിലെ സത്യമിത്
uae
• 13 hours ago
ജൂൺ 2 മുതൽ വാഹന പരിശോധനയ്ക്ക് ഓൺലൈൻ ബുക്കിംഗ് നിർബന്ധമാക്കി ആർടിഎ
uae
• 13 hours ago
തിരക്കിട്ട കൂടിക്കാഴ്ച്ചകൾ; 'കാലാവസ്ഥ പ്രതികൂലമാണ്, രണ്ട് ദിവസം കൂടി സമയമുണ്ട്' അൻവർ
Kerala
• 14 hours ago