HOME
DETAILS

മഴക്കാലത്ത് പ്രതിരോധശേഷി വർധിപ്പിക്കാൻ ഈ ശീലങ്ങൾ പിന്തുടരുക

  
May 26 2025 | 13:05 PM

Top Habits to Strengthen Immunity During the Monsoon Season

മഴക്കാലം എത്തുമ്പോൾ ആരോഗ്യത്തെ ബാധിക്കുന്ന അനേകം വൈറൽ, ബാക്ടീരിയൽ രോഗങ്ങൾ വളരെയധികം വ്യാപിക്കുന്നു. പനി, ജലദോഷം, വയറിളക്കം, കോളറ, ടൈഫോയ്ഡ്, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, ഹെപ്പറ്റൈറ്റിസ് എ, മലേറിയ തുടങ്ങിയ രോ​ഗങ്ങൾ പ്രധാനമായി കാണപ്പെടുന്നവയാണ്. ഈ രോഗങ്ങൾ ബാധിക്കാതിരിക്കാൻ ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടേണ്ടതുണ്ട്. ശരിയായ ഭക്ഷണ ശീലം, ശുചിത്വം, വിശ്രമം എന്നിവ ഉൾപ്പെടുന്ന ചില ചികിത്സാപരമായ ശീലങ്ങൾ  മഴക്കാല ആരോഗ്യസംരക്ഷണത്തിന് സഹായകമാണ്.

1. പോഷക സമൃദ്ധമായ ആഹാരം

മഴക്കാലത്ത് സമീകൃതാഹാരമാണ് പ്രതിരോധ ശേഷിക്ക് ഉത്തമമായത്. ഓറഞ്ച്, പേരയ്ക്ക, ചെറി മുതലായ പഴങ്ങൾ, ചീര, കാരറ്റ്, പയർ, ചുരക്ക മുതലായ പച്ചക്കറികൾ കൊണ്ടുള്ള ആഹാരം വിറ്റാമിനുകളും ധാതുക്കളും ലഭ്യമാക്കുന്നു. കരിക്കിൻ വെള്ളം, വെജിറ്റബിൾ സൂപ്പുകൾ തുടങ്ങിയവ ശരീരത്തിന് ആവശ്യമായ ജലാംശം നിലനിർത്തുന്നു. മഞ്ഞൾ, ഇഞ്ചി, തുളസി എന്നിവ ചേർത്ത ഹെർബൽ ടീകൾ രോഗപ്രതിരോധം ശക്തിപ്പെടുത്താൻ സഹായിക്കും.

2. ശുചിത്വവും കൊതുകു നിയന്ത്രണവും

വസ്ത്രങ്ങൾ നനഞ്ഞതു തന്നെ ഉപയോഗിക്കാതിരിക്കുക,വസ്ത്രങ്ങൾ  നേരിട്ട് സൂര്യപ്രകാശത്തിൽ ഉണക്കാൻ ശ്രദ്ധിക്കുക. തിളപ്പിച്ച വെള്ളം കുടിക്കുക, ശുചിത്വം പാലിക്കുക. വെള്ളം കെട്ടി കിടക്കാതിരിക്കാൻ ശ്രദ്ധിക്കുകയും,കൊതുകു വളരാൻ ഇടയുള്ള സ്ഥലങ്ങളിൽ കൊതുകു നിരോധന മരുന്നുകൾ ഉപയോഗിക്കുകയും ചെയ്യുക. ഡെങ്കിപ്പനി, മലേറിയ പോലുള്ള രോഗങ്ങൾക്ക് ഇതുവഴി മുൻകരുതലെടുക്കാം.

3. മാനസികാരോഗ്യവും ലഘുവായ വ്യായാമവും
മഴക്കാലത്ത് മാനസികാരോഗ്യവും സംരക്ഷിക്കാൻ ശ്രമിക്കണം. പുസ്തകങ്ങൾ വായിക്കുക, സംഗീതം കേൾക്കുക, ശ്വസന വ്യായാമങ്ങൾ ചെയ്യുക എന്നിവ മനസ്സിനെ തളർത്താതെ ആക്റ്റീവായ നിലയിൽ നിലനിർത്താൻ സഹായിക്കുന്നു.സ്ഥിരമായ  ലഘു വ്യായാമം  രക്തചംക്രമണം മെച്ചപ്പെടുത്തുകയും, ക്ഷീണം കുറയ്ക്കുകയും, ശരീരത്തെ വീണ്ടും ഉജ്ജീവിപ്പിക്കുകയും ചെയ്യുന്നു.

4. ശുചിത്വ ഭക്ഷണ ശീലം
വീട്ടിൽ തയ്യാറാക്കിയ ശുചിത്വപൂർണമായ  ഭക്ഷണം കഴിക്കുക. വഴിയിലുളള അശുചിതമായ ഭക്ഷണങ്ങൾ ഒഴിവാക്കുക. കൈകളടക്കം ശരിയായ രീതിയിൽ കഴുകുക. അതോടൊപ്പം ശരിയായ വിശ്രമം, മാനസിക സമ്മർദ്ദം കുറയ്ക്കുന്ന ശീലങ്ങൾ എന്നിവ ചേർന്നാൽ ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രതിരോധ ശേഷി വർധിക്കുന്നു.

ആരോഗ്യവിദഗ്ധർ പറയുന്നത് പോലെ, പോഷകാഹാരവും ശുചിത്വവും ചേർന്നാൽ, മഴക്കാലം സന്തുലിതമായ രീതിയിൽ അഭിമുഖീകരിക്കാൻ കഴിയും. കൃത്യമായ മുൻകരുതലുകൾ പുലർത്തി, ഈ സീസണിൽ ആരോഗ്യത്തോടെ മുന്നോട്ടുപോകാം.

Monsoon brings a surge in infections like flu, cold, typhoid, hepatitis A, dengue, and malaria. To stay healthy, strengthening immunity is key. Include seasonal fruits and vegetables like guava, orange, and leafy greens in your diet. Drink boiled water, avoid street food, and maintain personal hygiene. Use mosquito repellents and nets to prevent vector-borne diseases. Light exercise, yoga, proper sleep, and stress management also help boost overall immunity.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

20 കിലോ ലഹരിമരുന്ന് കൈവശം വെച്ചു; ഒമാനില്‍ രണ്ടുപേര്‍ പിടിയില്‍

oman
  •  10 hours ago
No Image

സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്ക് ഉയര്‍ത്താനൊരുങ്ങി കുവൈത്ത്

Kuwait
  •  10 hours ago
No Image

കുട്ടിയെ കാറിലാക്കി മാതാപിതാക്കള്‍ ഷോപ്പിംങിനു പോയി; ശ്വാസംമുട്ടിയ കുട്ടിയുടെ രക്ഷക്കെത്തി ദുബൈ പൊലിസ്

uae
  •  11 hours ago
No Image

കടവന്ത്രയില്‍ 14 കാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  11 hours ago
No Image

അല്‍ റൗദ പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ച് യുഎഇയും ഒമാനും

uae
  •  11 hours ago
No Image

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് വേറെ രണ്ട് യുവതികളെയും ചൂഷണം ചെയ്തു

Kerala
  •  12 hours ago
No Image

പ്രവാസികള്‍ക്ക് ആശ്വാസം; ബാങ്കുകളിലെ മിനിമം ബാലന്‍സ് 5000 ദിര്‍ഹമാക്കാനുള്ള നീക്കം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  12 hours ago
No Image

ബലിപെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ച

Kerala
  •  12 hours ago
No Image

പൊതുസ്ഥലങ്ങളിലെ പരസ്യം നിയന്ത്രിക്കാന്‍ ഷാര്‍ജ; ജൂണ്‍ 2 മുതല്‍ പുതിയ പെര്‍മിറ്റ് സംവിധാനം

uae
  •  12 hours ago
No Image

ഹാർവ‍ഡിനെതിരെ കടുത്ത നടപടിയുമായി ട്രംപ് വീണ്ടും; സർവകലാശാലക്ക് നൽകിയ എല്ലാ കരാറുകളും ജൂൺ ആറിന് മുൻപ് റദ്ദാക്കാൻ തീരുമാനം

International
  •  12 hours ago