HOME
DETAILS

നിലമ്പൂരിൽ വീണ്ടും ജനവിധി തേടാൻ ബാവുട്ടി എത്തുമ്പോൾ 

  
May 26 2025 | 14:05 PM

Bavutti Seeks Mandate Again in Nilambur

 

നിലമ്പൂർ: മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് എൽ.ഡി.എഫ് പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര എം.എൽ.എ പി.വി. അൻവർ രാജിവച്ചതാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്.  നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ മത്സരം ചൂടുപിടിക്കുമ്പോൾ, പി.വി. അൻവറിന്റെ നീക്കത്തിലായിരുന്നു എല്ലാവരും. എന്നാൽ നിലമ്പൂർ ഉപതിര‍ഞ്ഞടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിന്റെ (59) പേര് മാത്രമാണ് ഉയർന്നുവന്നത്. കെപിസിസി നേതൃത്വം ഷൗക്കത്തിന്റെ പേര് മാത്രമാണ് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിക്ക് (എ.ഐ.സി.സി) അയച്ചതും.

കളമശേരിയിൽ നടന്ന കെ.പി.സി.സി ഉന്നതതല യോഗത്തിലാണ് ഷൗക്കത്തിന്റെ പേര് എ.ഐ.സി.സി ക്ക് മുമ്പാകെ നിർദേശിക്കപ്പെട്ടത്. എഐസിസി ആര്യാടൻ ഷൗക്കത്തിന്റെ സ്ഥാനാർഥിത്വം ഔദ്യോ​ഗകമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇത് മലപ്പുറത്തെ തെരഞ്ഞെടുപ്പിന്റെ ഫലത്തെയും കേരള രാഷ്ട്രീയത്തിന്റെ ദിശയെയും നിർണായകമായി സ്വാധീനിക്കും. രണ്ടാം തവണയാണ് ഷൗക്കത്ത് നിലമ്പൂരിൽ ജനവിധി തേടുന്നത്. 

പി.വി. അൻവർ മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോൺഗ്രസ് നേതൃത്വം ഇത് തള്ളിയിരുന്നു. ജോയിയുമായി നടത്തിയ ചർച്ചയിൽ പാർട്ടി സ്ഥാനാർത്ഥിക്ക് പൂർണ പിന്തുണ ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സാമുദായിക പരിഗണനകളും കെ.പി.സി.സി പുനസംഘടനയും ഷൗക്കത്തിന്റെ സ്ഥാനാർത്ഥിത്വത്തിന് അനുകൂലമായി.

നിലമ്പൂരിൽ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ നേടുന്ന, ജയിക്കാൻ കഴിയുന്ന സ്ഥാനാർത്ഥിയാണ് വേണ്ടത്. ക്രിസ്ത്യൻ സ്ഥാനാർത്ഥി മണ്ഡലത്തിന് ഗുണകരമാകും. യു.ഡി.എഫിനും കേരളത്തിനും നിർണായകമായ തെരഞ്ഞെടുപ്പാണിത്,” അൻവർ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ, അൻവറിന്റെ വിലപേശലിന് വഴങ്ങേണ്ടെന്ന കോൺഗ്രസിന്റെ ഉറച്ച തീരുമാനത്തോടെ ഷൗക്കത്തിന്റെ സ്ഥാനാർത്ഥിത്വം ഉറപ്പായത്.

2016-ൽ ‘ബാബുട്ടി’ എന്നറിയപ്പെടുന്ന ഷൗക്കത്ത് നിലമ്പൂരിൽ മത്സരിച്ചെങ്കിലും അൻവറിനോട് 11,504 വോട്ടുകൾക്ക് പരാജയപ്പെട്ടു. 2021-ൽ അൻവർ വീണ്ടും വിജയിച്ചെങ്കിലും ഭൂരിപക്ഷം 2,700 വോട്ടുകളായി കുറഞ്ഞു. പി വി അൻവറിന്റെ നീക്കം തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

20 കിലോ ലഹരിമരുന്ന് കൈവശം വെച്ചു; ഒമാനില്‍ രണ്ടുപേര്‍ പിടിയില്‍

oman
  •  10 hours ago
No Image

സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്ക് ഉയര്‍ത്താനൊരുങ്ങി കുവൈത്ത്

Kuwait
  •  10 hours ago
No Image

കുട്ടിയെ കാറിലാക്കി മാതാപിതാക്കള്‍ ഷോപ്പിംങിനു പോയി; ശ്വാസംമുട്ടിയ കുട്ടിയുടെ രക്ഷക്കെത്തി ദുബൈ പൊലിസ്

uae
  •  10 hours ago
No Image

കടവന്ത്രയില്‍ 14 കാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  11 hours ago
No Image

അല്‍ റൗദ പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ച് യുഎഇയും ഒമാനും

uae
  •  11 hours ago
No Image

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് വേറെ രണ്ട് യുവതികളെയും ചൂഷണം ചെയ്തു

Kerala
  •  11 hours ago
No Image

പ്രവാസികള്‍ക്ക് ആശ്വാസം; ബാങ്കുകളിലെ മിനിമം ബാലന്‍സ് 5000 ദിര്‍ഹമാക്കാനുള്ള നീക്കം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  11 hours ago
No Image

ബലിപെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ച

Kerala
  •  12 hours ago
No Image

പൊതുസ്ഥലങ്ങളിലെ പരസ്യം നിയന്ത്രിക്കാന്‍ ഷാര്‍ജ; ജൂണ്‍ 2 മുതല്‍ പുതിയ പെര്‍മിറ്റ് സംവിധാനം

uae
  •  12 hours ago
No Image

ഹാർവ‍ഡിനെതിരെ കടുത്ത നടപടിയുമായി ട്രംപ് വീണ്ടും; സർവകലാശാലക്ക് നൽകിയ എല്ലാ കരാറുകളും ജൂൺ ആറിന് മുൻപ് റദ്ദാക്കാൻ തീരുമാനം

International
  •  12 hours ago