HOME
DETAILS

ഹൈദരാബാദിൽ 1.01 കോടിയുടെ വ്യാജ ആപ്പിൾ ആക്സസറികൾ പിടികൂടി

  
May 26 2025 | 16:05 PM

Hyderabad Fake Apple Accessories Worth 101 Crore Seized

 

ഹൈദരാബാദ്: ജഗദീഷ് മാർക്കറ്റിൽ വ്യാജ ആപ്പിൾ ആക്സസറികൾ വിൽപന നടത്തിയിരുന്ന റാക്കറ്റ് പൊലീസ് പിടികൂടി. കമ്മീഷണറുടെ ടാസ്ക് ഫോഴ്സ് (സെൻട്രൽ സോൺ) ഉദ്യോഗസ്ഥരും ആബിഡ്സ് പൊലീസും ചേർന്ന് നടത്തിയ റെയ്ഡിൽ 1.01 കോടി രൂപയുടെ ഡ്യൂപ്ലിക്കേറ്റ് ഐഫോൺ ആക്സസറികൾ കണ്ടെടുത്തു. നാല് മൊബൈൽ ഷോപ്പ് ഉടമകൾ വ്യാജ ഉൽപ്പന്നങ്ങൾ യഥാർത്ഥമാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിൽപന നടത്തിയിരുന്നതായി കണ്ടെത്തി.

പ്രതികൾ ആപ്പിളിന്റെ ലോഗോയും പാക്കേജിംഗ് ഡിസൈനുകളും നിയമവിരുദ്ധമായി ഉപയോഗിച്ച് ഉപഭോക്താക്കളെ വഞ്ചിച്ചതായി പൊലീസ്  വ്യക്തമാക്കി. ഇത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനം മാത്രമല്ല, ആപ്പിളിന്റെ ബൗദ്ധിക സ്വത്തവകാശത്തിന്മേലുള്ള കടന്നുകയറ്റവുമാണ്. പകർപ്പവകാശ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തി പ്രതികൾക്കെതിരെ കേസെടുത്തു.

പിടിച്ചെടുത്ത വ്യാജ ഉൽപ്പന്നങ്ങൾ പരിശോധനയിലാണ്. ഇവയുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. അംഗീകൃത ഡീലർമാരിൽ നിന്ന് മാത്രം ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങാനും ഉൽപ്പന്നങ്ങളുടെ ആധികാരികത പരിശോധിക്കാനും ഹൈദരാബാദ് സിറ്റി പൊലീസ്  പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. കേരളത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആപ്പിൾ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങുന്നവരുടെ എണ്ണം വർ​ദ്ധിച്ചിട്ടുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

20 കിലോ ലഹരിമരുന്ന് കൈവശം വെച്ചു; ഒമാനില്‍ രണ്ടുപേര്‍ പിടിയില്‍

oman
  •  a day ago
No Image

സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്ക് ഉയര്‍ത്താനൊരുങ്ങി കുവൈത്ത്

Kuwait
  •  a day ago
No Image

കുട്ടിയെ കാറിലാക്കി മാതാപിതാക്കള്‍ ഷോപ്പിംങിനു പോയി; ശ്വാസംമുട്ടിയ കുട്ടിയുടെ രക്ഷക്കെത്തി ദുബൈ പൊലിസ്

uae
  •  a day ago
No Image

കടവന്ത്രയില്‍ 14 കാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  a day ago
No Image

അല്‍ റൗദ പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ച് യുഎഇയും ഒമാനും

uae
  •  a day ago
No Image

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് വേറെ രണ്ട് യുവതികളെയും ചൂഷണം ചെയ്തു

Kerala
  •  a day ago
No Image

പ്രവാസികള്‍ക്ക് ആശ്വാസം; ബാങ്കുകളിലെ മിനിമം ബാലന്‍സ് 5000 ദിര്‍ഹമാക്കാനുള്ള നീക്കം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  a day ago
No Image

ബലിപെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ച

Kerala
  •  a day ago
No Image

പൊതുസ്ഥലങ്ങളിലെ പരസ്യം നിയന്ത്രിക്കാന്‍ ഷാര്‍ജ; ജൂണ്‍ 2 മുതല്‍ പുതിയ പെര്‍മിറ്റ് സംവിധാനം

uae
  •  a day ago
No Image

ഹാർവ‍ഡിനെതിരെ കടുത്ത നടപടിയുമായി ട്രംപ് വീണ്ടും; സർവകലാശാലക്ക് നൽകിയ എല്ലാ കരാറുകളും ജൂൺ ആറിന് മുൻപ് റദ്ദാക്കാൻ തീരുമാനം

International
  •  a day ago