HOME
DETAILS

ടി-20യിൽ ഒരേയൊരു സ്‌കൈ; 14ാമത്തെ അടിയിൽ പിറന്നത് ലോക റെക്കോർഡ്

  
May 26 2025 | 17:05 PM

IPL 2025 Punjab Kings vs Mumbai Indians Suryakumar Yadav Create a new World Record in T20 Cricket

ജയ്പൂർ: ടി-20 ക്രിക്കറ്റിൽ പുത്തൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ടി-20 നായകൻ സൂര്യകുമാർ യാദവ്. ഐപിഎല്ലിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെയാണ് സ്‌കൈ ഈ റെക്കോർഡ് സ്വന്തമാക്കിയത്.

ടി-20യിൽ  തുടർച്ചയായി ഏറ്റവും കൂടുതൽ 25+ സ്കോറുകൾ നേടുന്ന താരമായി മാറാനാണ് സൂര്യക്ക് സാധിച്ചത്. 14 തവണയാണ് താരം തുടർച്ചയായി  25+ സ്കോറുകൾ നേടിയത്.13 തവണ 25+ സ്കോറുകൾ തുടർച്ചയായി നേടിയ സൗത്ത് ആഫ്രിക്കൻ താരം ടെംബ ബവുമയെ മറികടന്നാണ് സ്‌കൈ ഈ നേട്ടം കൈവരിച്ചത്. 2019-20 വർഷത്തിലാണ് ബാവുമ തുടർച്ചയായി 13 തവണ 25+ സ്‌കോറുകൾ നേടിയത്. 

മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയാണ് സൂര്യകുമാർ തിളങ്ങിയത്. 39 പന്തിൽ 57 റൺസ് നേടിയാണ് സ്‌കൈ തിളങ്ങിയത്. ആറ് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. ഈ സീസണിൽ സ്ഥിരതയാർന്ന പ്രകടനമാണ് മുംബൈ താരം നടത്തിക്കൊണ്ടിരിക്കുന്നത്. 

ജയ്പൂർ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് നേടിയത്. 

പഞ്ചാബിന്റെ ബൗളിങ്ങിൽ അർഷ്ദീപ് സിംഗ്, വൈശാഗ് വിജയ കുമാർ, മാർക്കോ ജാൻസൻ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഹർപ്രീത് ബ്രാർ ഒരു വിക്കറ്റും നേടി. 

പഞ്ചാബ് കിംഗ്സ് പ്ലെയിങ് ഇലവൻ

പ്രിയാൻഷ് ആര്യ, ജോഷ് ഇംഗ്ലിസ്(വിക്കറ്റ് കീപ്പർ), നെഹാൽ വധേര, ശ്രേയസ് അയ്യർ (ക്യാപറ്റൻ), മാർക്കസ് സ്റ്റോണിസ്, ശശാങ്ക് സിംഗ്, മാർക്കോ ജാൻസൻ, ഹർപ്രീത് ബ്രാർ, അർഷ്ദീപ് സിംഗ്, കൈൽ ജാമിസൺ.

മുംബൈ ഇന്ത്യൻസ് പ്ലെയിങ് ഇലവൻ

 രോഹിത് ശർമ്മ, റയാൻ റിക്കൽടൺ(വിക്കറ്റ് കീപ്പർ), വിൽ ജാക്സ്, സൂര്യകുമാർ യാദവ്, തിലക് വർമ്മ, നമാൻ ധിർ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), മിച്ചൽ സാൻ്റ്‌നർ, ദീപക് ചഹർ, ട്രെൻ്റ് ബോൾട്ട്, ജസ്പ്രീത് ബുംറ.

 

IPL 2025 Punjab Kings vs Mumbai Indians; Suryakumar Yadav Create a new World Record in T20 Cricket 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

20 കിലോ ലഹരിമരുന്ന് കൈവശം വെച്ചു; ഒമാനില്‍ രണ്ടുപേര്‍ പിടിയില്‍

oman
  •  2 days ago
No Image

സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്ക് ഉയര്‍ത്താനൊരുങ്ങി കുവൈത്ത്

Kuwait
  •  2 days ago
No Image

കുട്ടിയെ കാറിലാക്കി മാതാപിതാക്കള്‍ ഷോപ്പിംങിനു പോയി; ശ്വാസംമുട്ടിയ കുട്ടിയുടെ രക്ഷക്കെത്തി ദുബൈ പൊലിസ്

uae
  •  2 days ago
No Image

കടവന്ത്രയില്‍ 14 കാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  2 days ago
No Image

അല്‍ റൗദ പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ച് യുഎഇയും ഒമാനും

uae
  •  2 days ago
No Image

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് വേറെ രണ്ട് യുവതികളെയും ചൂഷണം ചെയ്തു

Kerala
  •  2 days ago
No Image

പ്രവാസികള്‍ക്ക് ആശ്വാസം; ബാങ്കുകളിലെ മിനിമം ബാലന്‍സ് 5000 ദിര്‍ഹമാക്കാനുള്ള നീക്കം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  2 days ago
No Image

ബലിപെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ച

Kerala
  •  2 days ago
No Image

പൊതുസ്ഥലങ്ങളിലെ പരസ്യം നിയന്ത്രിക്കാന്‍ ഷാര്‍ജ; ജൂണ്‍ 2 മുതല്‍ പുതിയ പെര്‍മിറ്റ് സംവിധാനം

uae
  •  2 days ago
No Image

ഹാർവ‍ഡിനെതിരെ കടുത്ത നടപടിയുമായി ട്രംപ് വീണ്ടും; സർവകലാശാലക്ക് നൽകിയ എല്ലാ കരാറുകളും ജൂൺ ആറിന് മുൻപ് റദ്ദാക്കാൻ തീരുമാനം

International
  •  2 days ago