HOME
DETAILS

അൻവർ ഇടഞ്ഞുതന്നെ, തീരുമാനം രണ്ടു ദിവസത്തിനകം; മത്സരിക്കാൻ തൃണമൂൽ നേതൃത്വത്തിന്റെ അനുമതി

  
May 27 2025 | 03:05 AM

pv Anwar has already made a decision Trinamool leadership gives permission to contest

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ യു.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ മുൻ എം.എൽ.എ പി.വി അൻവർ ഇടഞ്ഞു. തെരഞ്ഞെടുപ്പ് സംബന്ധിച്ച നിലപാട് പാർട്ടി യോഗം ചേർന്ന് രണ്ടുദിവസത്തിനകം അറിയിക്കുമെന്ന് പി.വി.അൻവർ പ്രഖ്യാപിച്ചു. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പി.വി അൻവറിന് തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം അനുമതി നൽകിയിട്ടുണ്ട്. മത്സരിക്കുന്ന കാര്യം അൻവറിന് തീരുമാനിക്കാം. സ്ഥാനാർഥിയാകണോ എന്ന കാര്യത്തിൽ ദേശീയ നേതൃത്വത്തിന്റെ അനുമതിക്കായി അൻവർ കാത്തുനിൽക്കേണ്ട കാര്യമില്ലെന്നും നേതൃത്വം അറിയിച്ചിട്ടുണ്ട്. 

അൻവറിന്റെ എതിർപ്പ് തള്ളിയാണ് ആര്യാടൻ ഷൗക്കത്തിനെ നിലമ്പൂരിൽ മത്സരിപ്പിക്കാൻ യു.ഡി.എഫ് തീരുമാനിച്ചത്. ഷൗക്കത്തിനെ സ്ഥാനാർഥിയാക്കുന്നതിനെതിരേ ഇന്നലെ രാവിലെ വരെ അൻവർ പരസ്യമായി രംഗത്തെത്തിയിരുന്നു. തൃണമൂൽ കോൺഗ്രസിനെ മുന്നണിയിലെടുക്കണം എന്ന ആവശ്യമാണ് അൻവർ പ്രധാനമായും യു.ഡി.എഫ് നേതൃത്വത്തിന് മുന്നിൽവച്ചത്. ഇത് അംഗീകരിക്കാൻ തയാറാവാത്തതിനെ തുടർന്നാണ് രാവിലെ അൻവർ പരസ്യപ്രതികരണം നടത്തിയത്. താൻ രാജിവച്ച് ഉപതെരഞ്ഞെടുപ്പിന് അവസരമൊരുക്കി. കോൺഗ്രസ് ആരെ സ്ഥാനാർഥിയാക്കിയാലും അവരെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചു. എന്നിട്ടും തന്റെ ഒരു ആവശ്യം പോലും കോൺഗ്രസ് അംഗീകരിച്ചില്ല എന്നാണ് അൻവറിന്റെ പരാതി. 

പരമാവധി വോട്ട് പിടിക്കാൻ കഴിയുന്ന സ്ഥാനാർഥിയെ നിർത്തണം, വി.എസ് ജോയിയെ പരിഗണിക്കാൻ കഴിയുമെങ്കിൽ പരിഗണിക്കണം എന്നാണ് താൻ ആവശ്യപ്പെട്ടത്. സ്ഥാനാർഥിത്വം  കുട്ടിക്കളിയല്ല. വി. എസ് ജോയ് തന്റെ പെങ്ങളുടെ മകനൊന്നുമല്ല. അദ്ദേഹം കുടിയേറ്റ കർഷകനാണ്. മലയോര മേഖല അനുഭവിക്കുന്ന പ്രശ്‌നങ്ങൾ അദ്ദേഹത്തിന് അറിയാം. അത് പരിഗണിക്കണം എന്നാണ് ആവശ്യപ്പെട്ടതെന്നും പി.വി അൻവർ പറഞ്ഞു. തങ്ങൾ ഉയർത്തിയ വിഷയം ആന്റി പിണറായിസമായിരുന്നു. അത് പറഞ്ഞാണ് താൻ എൽ.ഡി.എഫിൽ നിന്ന് പുറത്തിറങ്ങിയത്. അത് താൻ എന്നും ഉയർത്തുമെന്നും പി.വി അൻവർ പറഞ്ഞു.

PV Anwar has already made a decision Trinamool leadership gives permission to contest



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

20 കിലോ ലഹരിമരുന്ന് കൈവശം വെച്ചു; ഒമാനില്‍ രണ്ടുപേര്‍ പിടിയില്‍

oman
  •  a day ago
No Image

സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്ക് ഉയര്‍ത്താനൊരുങ്ങി കുവൈത്ത്

Kuwait
  •  a day ago
No Image

കുട്ടിയെ കാറിലാക്കി മാതാപിതാക്കള്‍ ഷോപ്പിംങിനു പോയി; ശ്വാസംമുട്ടിയ കുട്ടിയുടെ രക്ഷക്കെത്തി ദുബൈ പൊലിസ്

uae
  •  a day ago
No Image

കടവന്ത്രയില്‍ 14 കാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  2 days ago
No Image

അല്‍ റൗദ പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ച് യുഎഇയും ഒമാനും

uae
  •  2 days ago
No Image

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് വേറെ രണ്ട് യുവതികളെയും ചൂഷണം ചെയ്തു

Kerala
  •  2 days ago
No Image

പ്രവാസികള്‍ക്ക് ആശ്വാസം; ബാങ്കുകളിലെ മിനിമം ബാലന്‍സ് 5000 ദിര്‍ഹമാക്കാനുള്ള നീക്കം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  2 days ago
No Image

ബലിപെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ച

Kerala
  •  2 days ago
No Image

പൊതുസ്ഥലങ്ങളിലെ പരസ്യം നിയന്ത്രിക്കാന്‍ ഷാര്‍ജ; ജൂണ്‍ 2 മുതല്‍ പുതിയ പെര്‍മിറ്റ് സംവിധാനം

uae
  •  2 days ago
No Image

ഹാർവ‍ഡിനെതിരെ കടുത്ത നടപടിയുമായി ട്രംപ് വീണ്ടും; സർവകലാശാലക്ക് നൽകിയ എല്ലാ കരാറുകളും ജൂൺ ആറിന് മുൻപ് റദ്ദാക്കാൻ തീരുമാനം

International
  •  2 days ago