HOME
DETAILS

പട തുടങ്ങും മുമ്പേ പടനായകൻ പരാജയം സമ്മതിച്ചു; കച്ചവടക്കാരനെ പ്രസിഡണ്ട് ആക്കിയാൽ ഇങ്ങനെയിരിക്കും: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ ബിജെപി നടപടിയെ പരിഹസിച്ച് സന്ദീപ് വാര്യർ

  
May 27 2025 | 05:05 AM

sandeep warrier criticize rajeev chandrashekhar nilambur byelection

മലപ്പുറം: പട തുടങ്ങും മുമ്പേ പടനായകൻ പരാജയം സമ്മതിച്ചെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ലോക്സഭാ തിരഞ്ഞെടുപ്പിൽ 17500 വോട്ട് താമര ചിഹ്നത്തിൽ വീണ നിലമ്പൂരിൽ സ്ഥാനാർത്ഥി വേണ്ട എന്ന നിലപാട് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ബിജെപിയുടെ കേരളത്തിലെ സ്വാധീനം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം താഴോട്ടാണ് എന്ന സത്യം തിരഞ്ഞെടുപ്പ് ഫലം പുറത്തുകൊണ്ടുവരും എന്നുള്ളതാണ് ഇതിന് പിന്നിലെന്നും സന്ദീപ് വാര്യർ പറഞ്ഞു.

ഗണ്യമായ തോതിൽ ക്രൈസ്തവ വോട്ടുള്ള നിലമ്പൂരിൽ ക്ഷീണം സംഭവിച്ചാൽ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന വഖഫ് അമെൻഡ്മെന്റ് ആക്ട് എടുക്കാചരക്കായി മാറും. കപട ദേശീയതയും നിലമ്പൂരിൽ വിലപ്പോവില്ല. നരേന്ദ്രമോദി നേരിട്ടുവന്ന് പ്രചരണം നടത്തിയാലും 2024 ൽ നേടിയ 17500 വോട്ട് പോയിട്ട് അതിന്റെ പകുതി നേടാൻ ബിജെപിക്ക് സാധിക്കില്ല എന്നതാണ് യാഥാർത്ഥ്യമെന്നും സന്ദീപ് വാര്യർ സോഷ്യൽ മീഡിയയിൽ കുറിച്ചു. 

പോസ്റ്റർ ഒട്ടിക്കാൻ മൈദ വാങ്ങാൻ പണമില്ലാതിരുന്ന കാലത്തും കെട്ടിവച്ച കാശ് തിരിച്ചു കിട്ടാത്ത കാലത്തും ബിജെപി കേരളത്തിൽ ഉടനീളം മത്സരിച്ചിട്ടുണ്ട്. അന്നൊന്നും ഒരു നേതാവും തെരഞ്ഞെടുപ്പ് അപ്രസക്തമാണ് എന്ന കാരണം പറഞ്ഞ് തെരഞ്ഞെടുപ്പ് രംഗത്തുനിന്നും ഒളിച്ചോടിയിട്ടില്ല. ലാഭം മാത്രം നോക്കുന്ന കച്ചവടക്കാരനെ പ്രസിഡണ്ട് ആക്കിയാൽ ഇങ്ങനെയിരിക്കും എന്നും സന്ദീപ് വാര്യർ പറഞ്ഞു. 


സന്ദീപ് വാര്യരുടെ കുറിപ്പിന്റെ പൂർണരൂപം

നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി കളത്തിൽ ഇറങ്ങിക്കഴിഞ്ഞു. എൽഡിഎഫ് ആരെങ്കിലും ഒരാളെ  തപ്പിപ്പിടിച്ച്  സ്ഥാനാർത്ഥിയാക്കും. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ നിലപാട് ബിജെപിയുടേതാണ്. മത്സരിക്കേണ്ട എന്ന ഭീരുത്വം കലർന്ന നിലപാട് .  വെല്ലുവിളികളെ നേരിടാൻ ശേഷിയില്ലാത്ത ഭീരുവായ പടനായകനാണ് താനെന്ന്  ബോധ്യപ്പെടുത്തുന്ന പ്രസ്താവനകളാണ് രാജീവ് ചന്ദ്രശേഖരന് പുറത്തു പറയുന്നത്. പട തുടങ്ങും മുമ്പേ പടനായകൻ പരാജയം സമ്മതിച്ചിരിക്കുന്നു. 

ലോക്സഭാ തിരഞ്ഞെടുപ്പിൽ 17500 വോട്ട് താമര ചിഹ്നത്തിൽ വീണ നിലമ്പൂരിൽ സ്ഥാനാർത്ഥി വേണ്ട എന്ന നിലപാട് എന്തുകൊണ്ടായിരിക്കും ബിജെപി നേതൃത്വം സ്വീകരിക്കുന്നത് ? കാരണം മറ്റൊന്നുമല്ല. ബിജെപിയുടെ കേരളത്തിലെ സ്വാധീനം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം താഴോട്ടാണ് എന്ന സത്യം തിരഞ്ഞെടുപ്പ് ഫലം പുറത്തുകൊണ്ടുവരും എന്നുള്ളതാണ്.  ഗണ്യമായ തോതിൽ ക്രൈസ്തവ വോട്ടുള്ള നിലമ്പൂരിൽ ക്ഷീണം സംഭവിച്ചാൽ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന വഖഫ് അമെൻഡ്മെന്റ് ആക്ട് എടുക്കാചരക്കായി മാറും. കപട ദേശീയതയും നിലമ്പൂരിൽ വിലപ്പോവില്ല. നരേന്ദ്രമോദി നേരിട്ടുവന്ന് പ്രചരണം നടത്തിയാലും 2024 ൽ നേടിയ 17500 വോട്ട് പോയിട്ട് അതിന്റെ പകുതി നേടാൻ ബിജെപിക്ക് സാധിക്കില്ല എന്നതാണ് യാഥാർത്ഥ്യം. അപ്പൊ പിന്നെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോടികൾ ചിലവാക്കി നടത്തിയ പി ആർ വർക്ക് കല്ലത്തായി പോകും എന്ന ഭയം ബിജെപിക്കുണ്ട്.  അതിനാൽ നിലമ്പൂരിലെ ബിജെപി പ്രവർത്തകരെ വിധിക്ക് വിട്ടുകൊടുത്ത് തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് മുങ്ങാനാണ് ബിജെപിയുടെ ശ്രമം. ഏതെങ്കിലും സ്വതന്ത്രനെ കണ്ടെത്തി പിന്തുണ നൽകി തടിയൂരാനും ശ്രമിക്കുന്നുണ്ട്. പോസ്റ്റർ ഒട്ടിക്കാൻ മൈദ വാങ്ങാൻ പണമില്ലാതിരുന്ന കാലത്തും കെട്ടിവച്ച കാശ് തിരിച്ചു കിട്ടാത്ത കാലത്തും ബിജെപി കേരളത്തിൽ ഉടനീളം മത്സരിച്ചിട്ടുണ്ട്. അന്നൊന്നും ഒരു നേതാവും തെരഞ്ഞെടുപ്പ് അപ്രസക്തമാണ് എന്ന കാരണം പറഞ്ഞ് തെരഞ്ഞെടുപ്പ് രംഗത്തുനിന്നും ഒളിച്ചോടിയിട്ടില്ല. ലാഭം മാത്രം നോക്കുന്ന കച്ചവടക്കാരനെ പ്രസിഡണ്ട് ആക്കിയാൽ ഇങ്ങനെയിരിക്കും. അനുഭവിച്ചോ. 

ബിജെപി തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കുക എന്നത് എൽഡിഎഫിന്റെ ആവശ്യം കൂടിയാണ്. ബിജെപിയുടെ വോട്ടുകൾ സിപിഎമ്മിന് നൽകാനായി ഡീൽ ഉറപ്പിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വം. എന്നാൽ പാലക്കാട് സംഭവിച്ചതിനേക്കാൾ കൂടുതൽ വലിയ തിരിച്ചടി സിപിഎം ബിജെപി അവിശുദ്ധ ബാന്ധവത്തിന് നിലമ്പൂർ ജനത നൽകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്. ഷാൻ വധക്കേസ്: പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി; ആലപ്പുഴയിൽ പ്രവേശിക്കുന്നതിന് വിലക്ക്

Kerala
  •  9 hours ago
No Image

സഊദി അറേബ്യ: ജുബൈലിൽ ഹൈഡ്രജൻ ട്രക്ക് പരീക്ഷണത്തിനൊരുങ്ങി ഡിഎച്ച്എല്ലും ഹൈപർവ്യൂ സഊദിയും

Saudi-arabia
  •  9 hours ago
No Image

നാല് അതിർത്തി സംസ്ഥാനങ്ങളിൽ മോക്ക് ഡ്രിൽ: പാകിസ്ഥാനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ സുരക്ഷാ തയ്യാറെടുപ്പ്

National
  •  9 hours ago
No Image

ബലി പെരുന്നാൾ: സഊദിയിൽ സ്വകാര്യ മേഖല തൊഴിലാളികൾക്ക് നാല് ദിവസത്തെ അവധി

Saudi-arabia
  •  10 hours ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; ബിജെപിയുടെ പുതിയ സർക്കുലറിൽ നേതാക്കൾക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ വിലക്ക് 

Kerala
  •  10 hours ago
No Image

ഷെങ്കൻ വിസ വൈകുന്നതിൽ വിഷമിക്കേണ്ട: യുഎഇ നിവാസികൾക്ക് ഒരു ദിവസത്തിനുള്ളിൽ യുകെ വിസിറ്റിങ്ങ് വിസ ലഭിക്കും; എങ്ങനെയെന്ന് അറിയാം

uae
  •  10 hours ago
No Image

കോഴിക്കോട് വിലങ്ങാടിൽ നാളെ കോൺഗ്രസ്-ബിജെപി ഹർത്താൽ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സർക്കാർ സഹായം നിഷേധിച്ചതിൽ പ്രതിഷേധം

Kerala
  •  10 hours ago
No Image

ഇറാനിൽ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി ആരോപണം; കൈകൾ കെട്ടി മുറിവേൽപ്പിച്ച നിലയിൽ

International
  •  11 hours ago
No Image

സ്കൂളുകളിൽ 2,219 പുതിയ തസ്തികകൾ: സർക്കാർ, എയ്ഡഡ് മേഖലകൾക്ക് മന്ത്രിസഭ അനുമതി

Kerala
  •  11 hours ago
No Image

കടൽ മത്സ്യം കഴിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ലെന്ന് സജി ചെറിയാൻ; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം

Kerala
  •  12 hours ago