
കൊച്ചിയിൽ നിന്ന് കാണാതായ കുട്ടി പോയത് സീരിയൽ ഷൂട്ടിങ് കാണാൻ; വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഉപദ്രവിച്ച കൈനോട്ടക്കാരനെതിരെ പോക്സോ കേസ്

കൊച്ചി: കടവന്ത്രയിൽ നിന്ന് കാണാതായി തൊടുപുഴയിൽ കണ്ടെത്തിയ പതിമൂന്നുകാരനെ ഉപദ്രവിച്ച കൈനോട്ടക്കാരനെതിരെ പോക്‌സോ കേസെടുത്ത് പൊലിസ്. തൊടുപുഴ വാഴക്കാലായിൽ നടക്കുന്ന സീരിയലിന്റെ ഷൂട്ടിങ് കാണാനായാണ് കുട്ടി പോയതെന്നാണ് വിവരം. ഇടപ്പള്ളിയിലെ സ്വകാര്യ സ്കൂളിൽ പരീക്ഷയ്ക്ക് പോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. കുട്ടി സഹായം ചോദിച്ച കൈനോട്ടക്കാരൻ ആദ്യം കുട്ടിയെ ആക്രമിക്കുകയും പിന്നീട് ഇയാൾ തന്നെയാണ് രക്ഷിതാക്കളെ വിളിച്ച് കുട്ടി തൊടുപുഴയിൽ ഉള്ള വിവരം പറഞ്ഞതും. പോലിസെത്തി ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഇന്നലെ രാവിലെ എട്ട് മണിക്ക് കുട്ടി സേ പരീക്ഷ എഴുതാൻ സ്‌കൂളിലേക്ക് പോയിരുന്നു. ഒൻപതരയോടെ പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കുട്ടി ശേഷം ഷൂട്ടിങ് കാണാനായി തൊടുപുഴയ്ക്ക് പോവുകയായിരുന്നുവെന്നാണ് കരുതുന്നത്. എന്നാൽ രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പൊലിസിൽ പരാതിപ്പെടുകയായിരുന്നു. പരാതിപ്പെടുന്നതിന് മുൻപു തന്നെ വീട്ടുകാർ സ്വന്തം നിലയിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടത്താനായില്ല.
എന്നാൽ, തൊടുപുഴയിൽ എത്തിയ കുട്ടി വൈകിട്ട് ആറുമണിയോടെ തൊടുപുഴ ബസ് സ്റ്റാൻഡ് പരിസരത്തേക്ക് എത്തി. നേരം ഇരുട്ടാൻ തുടങ്ങിയതോടെ ഭയപ്പെട്ട കുട്ടി, അടുത്തുകണ്ട കൈനോട്ടക്കാരൻ ശശികുമാറിനോട് വീട്ടിലേക്ക് എത്തിക്കാൻ സഹായം ചോദിച്ചു. എന്നാൽ, സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത ശശികുമാർ കുട്ടിയെ തൊടുപുഴയിലെ തന്നെ ഇയാളുടെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. വീട്ടിലെത്തിയതിനു പിന്നാലെ ഇയാൾ കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങി. ഇതോടെ കുട്ടി ബഹളം വയ്ക്കാൻ തുടങ്ങി.
ഇതിനിടെയാണ് കുട്ടിയെ കാണാതായ വാർത്ത ശശികുമാറിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഇതു കണ്ടതോടെ പേടിച്ച് ശശികുമാർ കുട്ടിയോട് നമ്പർ വാങ്ങി പിതാവിനെ വിളിച്ച് തൊടുപുഴയിൽ ഉള്ളതായി വിവരം നൽകുകയായിരുന്നു. പിന്നീട് പിതാവും ബന്ധുക്കളും പൊലിസും തൊടുപുഴയിലെത്തി കുട്ടിയെ കണ്ടു. കൂടെയുണ്ടായിരുന്ന ശശികുമാറിനെ പൊലിസ് സ്റ്റേഷനിലെത്തിച്ച് കുട്ടിയെയും ഇയാളെയും ചോദ്യം ചെയ്തതോടെയാണ് പൊലിസ് ഇക്കാര്യം അറിഞ്ഞത്.
പ്രതിയെ കൊച്ചിയിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യും. കുട്ടിയുടെ മൊഴിയും പൊലിസ് രേഖപ്പെടുത്തും. പോക്‌സോ 7,8 വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.
A 13-year-old boy who went missing from Kadavanthra was found in Thodupuzha, and the man who allegedly abused him has been charged under the POCSO Act, police said. The boy had reportedly gone to watch the shooting of a television serial in Vazhakala, Thodupuzha. He had last been seen when he went to write an exam at a private school in Edappally.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
.png?w=200&q=75)
കലക്ടറുടെ 50 സെന്റ് ഭൂമി വാഗ്ദാനം കാറ്റിൽ; നിലമ്പൂർ ആദിവാസി കുടുംബങ്ങൾ ഭൂമിക്കായി വീണ്ടും അനിശ്ചിതകാല സമരത്തിൽ
Kerala
• 16 hours ago
മഴ മുന്നറിയിപ്പില്‍ മാറ്റം; ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ, പത്തനംതിട്ടയില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്
Weather
• 18 hours ago
'അവര്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ല' യു.പിയില്‍ റോഡ് നിര്‍മാണത്തിലെ അഴിമതി വെളിച്ചത്തു കൊണ്ടുവന്നതിന് പിന്നാലെ ബന്ധപ്പെട്ടവരുടെ ദ്രോഹം, ഒടുവില്‍ വിഷം കഴിച്ച് മുസ്‌ലിം മാധ്യമപ്രവര്‍ത്തകനും ഭാര്യയും
National
• 18 hours ago
നിലമ്പൂരില്‍ എം. സ്വരാജ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി
Kerala
• 18 hours ago
സർക്കാരിന് തിരിച്ചടി; രണ്ടാഴ്ചക്കുള്ളിൽ സിസ തോമസിന് പെൻഷൻ അടക്കം എല്ലാ ആനുകൂല്യങ്ങളും നൽകണമെന്ന് ഹൈക്കോടതി
Kerala
• 19 hours ago
50 ലക്ഷം കൈക്കൂലി വാങ്ങി!; ഭുവനേശ്വര്‍ ഇ.ഡി ഡപ്യൂട്ടി ഡയരക്ടര്‍ അറസ്റ്റില്‍
National
• 19 hours ago
'ആദ്യം സ്വന്തം ഭാര്യയെ സിന്ദൂരമണിയിക്കൂ.. രാജ്യത്തെ മൊത്തം സ്ത്രീകളെ സിന്ദൂരണിയിക്കാൻ നോക്കേണ്ട' - മോദിക്കെതിരെ രൂക്ഷവിമർശനവുമായി മമത ബാനർജി
National
• 19 hours ago
പശു ഇറച്ചി വിറ്റെന്നാരോപിച്ച് ആൾക്കൂട്ട മർദ്ദനം; മലയാളി വിദ്യാർത്ഥികളുടെ ഫ്ലാറ്റുകൾ പരിശോധിക്കണമെന്നാവശ്യം
National
• 19 hours ago
സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും; അടുത്ത 3 മണിക്കൂറിൽ അഞ്ചു ജില്ലകളിൽ റെഡ് അലർട്ട്
Kerala
• 20 hours ago
നിപയില്‍ ആശ്വാസം; പോസിറ്റീവായി ചികിത്സയില്‍ കഴിഞ്ഞിരുന്ന വളാഞ്ചേരി സ്വദേശിനി രോഗമുക്തയായി
Kerala
• 20 hours ago
'സമാധാനമല്ല, കൂട്ടക്കുരുതിയുടെ തുടര്‍ച്ചയാണ് യു.എസിന്റെ വെടിനിര്‍ത്തല്‍ അര്‍ത്ഥമാക്കുന്നത്' ഹമാസ് പറയുന്നു
International
• 21 hours ago
Fact Check | 'ഡോ.അബ്ദുല്‍ കലാമിന്റെയും വാജ്പേയിയുടെയും പേരില്‍ പത്താം ക്ലാസ്സുകാര്‍ക്ക് 10,000 രൂപ സ്കോളര്‍ഷിപ്പ്'; സന്ദേശത്തിലെ വാസ്തവം ഇതാണ്
latest
• 21 hours ago
മകനുമൊത്ത് മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണ് യുവാവിനെ കാണാതായി
Kerala
• 21 hours ago
കാലവര്‍ഷ നാശം; കെ.എസ്.ഇ.ബി.ക്ക് 120 കോടിയിലേറെ നഷ്ടം; പതിനായിരത്തിലധികം ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു
Kerala
• a day ago
ഇസ്റാഈലിൽ സൈന്യത്തിൽ ചേരാൻ വിസമ്മതിക്കുന്നവർ വർധിക്കുന്നു; സർക്കാരിന് ഇനി യുദ്ധം തുടരാനാകില്ലെന്നാണ് മെനുച്ചിൻ
International
• a day ago
യുഎഇയിലെ സ്വകാര്യ മേഖലയ്ക്കും ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു; ആഘോഷിക്കാന്‍ ലഭിക്കുക നാലുദിവസം
latest
• a day ago
പി.വി അൻവറിനെ കൊള്ളണോ തള്ളണോ; യു.ഡി.എഫ് തീരുമാനം ഇന്ന്
Kerala
• a day ago
24 മണിക്കൂറിനിടെ മൂന്ന് പാക് ചാരന്മാര് കൂടി അറസ്റ്റില്‍; അഭിഷേകിന്റെ ഫേസ്ബുക്കില്‍ പാക് ഭീകരനെ ടാഗ് ചെയ്ത് ഫോട്ടോ, ഒരാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്, മറ്റൊരാള്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍
latest
• a day ago
ട്രംപിന് ആശ്വാസം; തീരുവ പിരിക്കാൻ അപ്പീൽ കോടതിയുടെ അനുമതി, ഫെഡറൽ കോടതി വിധിയ്ക്ക് സ്റ്റേ
International
• a day ago
വെള്ളത്തില്‍ മുങ്ങി കേരളം; കക്കയംഡാമില് ജലനിരപ്പുയരുന്നു, ജാഗ്രതാ നിര്‍ദ്ദേശം; മൂവാറ്റുപുഴയാറും നിറഞ്ഞൊഴുകുന്നു
Weather
• a day ago
'ഗസ്സയിലേക്കുള്ള ജാലകം'; ഫലസ്തീനികളുടെ ജീവിതം വരച്ചുകാട്ടി ഖത്തറില്‍ പ്രദര്‍ശനം
latest
• a day ago