HOME
DETAILS

പ്രവാസി നിക്ഷേപകരെ കബളിപ്പിച്ച് കോടികള്‍ തട്ടിയ കേസ്; ഹീര ഗ്രൂപ്പ് സിഇഒ നൗഹീറ ഷെയ്ഖ് അറസ്റ്റില്‍

  
Web Desk
May 28 2025 | 06:05 AM

Heera Group CEO Nowhera Shaik Arrested for Allegedly Cheating Expat Investors of Crores

ദുബൈ/ഹൈദരാബാദ്: കോടിക്കണക്കിന് രൂപയുടെ ഹീര ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി നൗഹീറ ഷെയ്ഖിനെ ഫരീദാബാദില്‍ നിന്ന് ഹൈദരാബാദ് പൊലിസ് അറസ്റ്റ് ചെയ്തു. ഹീര ഗ്രൂപ്പിന്റെ സ്ഥാപകയും 2.36 ബില്യണ്‍ ദിര്‍ഹത്തിന്റെ ഹീര ഗോള്‍ഡ് അഴിമതിയിലെ മുഖ്യ പ്രതിയുമാണ് നൗഹീറ ഷെയ്ഖ്. 

2018 മുതലുള്ള തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ടുകള്‍ (NBW) പുറപ്പെടുവിച്ചിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ഹൈദരാബാദ് സെന്‍ട്രല്‍ ക്രൈം സ്റ്റേഷന്‍ (CCS) ഉദ്യോഗസ്ഥരാണ് നൗഹീറയെ അറസ്റ്റ് ചെയ്തത്.

യുഎഇയിലെ ആയിരക്കണക്കിന് പ്രവാസികളില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് ഇവര്‍ കോടികള്‍ തട്ടിയിരുന്നു. ഹീര സ്‌കീമുകളില്‍ നിക്ഷേപിച്ച നിരവധി യുഎഇ നിവാസികള്‍ക്കാണ് തങ്ങളുടെ സമ്പാദ്യം നഷ്ടപ്പെട്ടത്. ഇവരില്‍ പലര്‍ക്കും ഇത്രയുംകാലംകൊണ്ട് സ്വരുക്കൂട്ടിയ മുഴുവന്‍ സമ്പാദ്യവും നഷ്ടമായി. മറ്റു ചിലരാകട്ടെ ഇപ്പോഴും നിക്ഷേപത്തിനായി എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാന്‍ പാടുപെടുന്നു.

ഫരീദാബാദിലെ സൂരജ്കുണ്ഡ് പ്രദേശത്ത് നിന്നാണ് ഹൈദരാബാദ് പൊലിസ് നൗഹീറയെ അറസ്റ്റു ചെയ്തതെന്ന് ഡെപ്യൂട്ടി പൊലിസ് കമ്മീഷണര്‍ എന്‍. ശ്വേത പറഞ്ഞു. 2024 ഒക്ടോബറില്‍ നൗഹീറയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. കീഴടങ്ങാന്‍ കോടതി ആവശ്യപ്പെട്ട ശേഷവും നൗഹീറ കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല. 

നൗഹീറയെ 2018ല്‍ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീടി ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഇവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ തുടരുകയാണ്. ഇവരുടെ 124 സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. 

ഓള്‍ ഇന്ത്യ ഹീര ഗ്രൂപ്പ് വിക്ടിംസ് അസോസിയേഷന്റെ പ്രസിഡന്റായ ഷഹബാസ് അഹമ്മദ് ഖാന്‍ അറസ്റ്റിനെ സ്വാഗതം ചെയ്തു. യുഎഇയില്‍ നിന്ന് ഇവര്‍ക്കെതിരെ പുതിയ പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

'ആളുകള്‍ ഇപ്പോഴും വലയുകയാണ്. ചിലര്‍ക്ക് വീടുകള്‍ പോലും നഷ്ടപ്പെട്ടു.' അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ആദ്യം മൂന്ന് മാസത്തിനുള്ളില്‍ 250 മില്യണ്‍ രൂപ കെട്ടിവയ്ക്കണമെന്നും ഇല്ലെങ്കില്‍ ജാമ്യം റദ്ദാക്കുമെന്നും സുപ്രീം കോടതി നൗഹീറയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Nowhera Shaik, CEO of Heera Group, has been arrested in connection with a major financial fraud case involving crores allegedly cheated from expatriate investors.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ വാക്കി-ടോക്കി വിൽപ്പനയ്ക്ക് കേന്ദ്ര സർക്കാരിന്റെ കർശന നിയന്ത്രണം; നിയമലംഘനത്തിന് പിഴ

National
  •  15 hours ago
No Image

മസ്‌കിന്റെ രാജിക്ക് പിന്നാലെ വലംകൈയായ സ്റ്റീവ് ഡേവിസും ഡോഡ്ജ് വിട്ടു; ട്രംപിന്റെ ചെലവ് ചുരുക്കൽ ശ്രമങ്ങൾ പ്രതിസന്ധിയിൽ

International
  •  16 hours ago
No Image

വടക്കന്‍ ഗസ്സയിലെ അവസാന ആശുപത്രിയും അടച്ചു പൂട്ടി ഇസ്‌റാഈല്‍; കുടിയൊഴിപ്പിക്കലുകള്‍ തുടരുന്നു, ആക്രമണവും ശക്തം

International
  •  16 hours ago
No Image

കലക്ടറുടെ 50 സെന്റ് ഭൂമി വാഗ്ദാനം കാറ്റിൽ; നിലമ്പൂർ ആദിവാസി കുടുംബങ്ങൾ ഭൂമിക്കായി വീണ്ടും അനിശ്ചിതകാല സമരത്തിൽ 

Kerala
  •  16 hours ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ, പത്തനംതിട്ടയില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്

Weather
  •  18 hours ago
No Image

'അവര്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ല' യു.പിയില്‍ റോഡ് നിര്‍മാണത്തിലെ അഴിമതി വെളിച്ചത്തു കൊണ്ടുവന്നതിന് പിന്നാലെ ബന്ധപ്പെട്ടവരുടെ ദ്രോഹം, ഒടുവില്‍ വിഷം കഴിച്ച് മുസ്‌ലിം മാധ്യമപ്രവര്‍ത്തകനും ഭാര്യയും

National
  •  18 hours ago
No Image

നിലമ്പൂരില്‍ എം. സ്വരാജ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

Kerala
  •  19 hours ago
No Image

സർക്കാരിന് തിരിച്ചടി; രണ്ടാഴ്ചക്കുള്ളിൽ സിസ തോമസിന് പെൻഷൻ അടക്കം എല്ലാ ആനുകൂല്യങ്ങളും നൽകണമെന്ന് ഹൈക്കോടതി

Kerala
  •  19 hours ago
No Image

50 ലക്ഷം കൈക്കൂലി വാങ്ങി!; ഭുവനേശ്വര്‍ ഇ.ഡി ഡപ്യൂട്ടി ഡയരക്ടര്‍ അറസ്റ്റില്‍ 

National
  •  19 hours ago
No Image

'ആദ്യം സ്വന്തം ഭാര്യയെ സിന്ദൂരമണിയിക്കൂ.. രാജ്യത്തെ മൊത്തം സ്ത്രീകളെ സിന്ദൂരണിയിക്കാൻ നോക്കേണ്ട' - മോദിക്കെതിരെ രൂക്ഷവിമർശനവുമായി മമത ബാനർജി

National
  •  19 hours ago