HOME
DETAILS

ഇലക്ട്രോണിക്സ് കോർപ്പറേഷനിലും, എംഇസിഎല്ലിലും ട്രെയിനി; 150 + ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

  
May 27 2025 | 05:05 AM

Trainee job vacancies  at Electronics Corporation and MECEL with over 150 positions
ഇലക്ട്രോണിക്‌സ് കോർപറേഷനിൽ 125 ട്രെയിനി
 
ഹൈദരാബാദിലെ ഇലക്ട്രോണിക്‌സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എൻജിനീയറിങ് ട്രെയിനി, ടെക്നിഷ്യൻ (ഐ.ടി.ഐ) അവസരം. 125 ഒഴിവുണ്ട്. ജൂൺ 5 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.ecil.co.in. 
ഗ്രാജ്വേറ്റ് എൻജിനീയർ ട്രെയിനി തസ്തി കയിൽ ഒഴിവുള്ള വിഭാഗങ്ങൾ: ഇ.സി.ഇ, സി .എസ് .ഇ, മെക്കാനിക്കൽ, ഇ.ഇ.ഇ, സിവിൽ, കെമിക്കൽ, ഇ ആൻഡ് ഐ .
 
യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ ബി.ഇ/ബി.ടെക്. പ്രായപരിധി: 27. ശമ്പളം: 40,000- 1,40,000. 
ടെക്‌നിഷ്യൻ തസ്തികയിൽ ഒഴിവുള്ള വിഭാഗങ്ങൾ: ഇലക്ട്രോണിക് മെക്കാനിക്, ഫിറ്റർ, മെഷിനിസ്റ്റ്, ഇലക്ട്രിഷ്യൻ, ടർണർ, ഷീറ്റ് മെറ്റൽ, വെൽഡർ, കാർപെന്റർ, പെയിന്റർ. യോഗ്യത: പത്താംക്ലാസ്, ഐ.ടി.ഐ/തത്തുല്യം. പ്രായപരിധി: 27 വയസ്. ശമ്പളം: 20,480 രൂപ.
 
എം.ഇ.സി.എല്ലിൽ 30 ട്രെയിനി

മഹാരാഷ്ട്ര നാഗ്പുരിലെ പൊതുമേഖലാ സ്ഥാപനമായ മിനറൽ എക്‌സ്‌പ്ലൊറേഷൻ ആൻഡ് കൺസൽറ്റൻസി ലിമിറ്റഡിൽ ( MECL) എക്‌സിക്യൂട്ടീവ് ട്രെയിനിയുടെ 30 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 
 
ജൂൺ 5വരെ ഓൺലൈനായി അപേക്ഷിക്കാം.  വെബ്‌സൈറ്റ്: www.mecl.co.in. 
യോഗ്യത: എം.എസ്.സി/എം.ടെക്/എം.എസ്.സി ടെക് (ജിയോളജി, മിനറൽ എക്‌സ്പ്ലൊറേഷൻ, ജിയോളജിക്കൽ ടെക്‌നോളജി, ജിയോഫിസിക്‌സസ്). യു.പി.എസ്.സി കംബൈൻഡ് ജിയോ സയന്റിസ്റ്റ് പരീക്ഷ (2023) വിജയിച്ചവർക്കാണ് അവസരം. പ്രായപരിധി: 28 വയസ് (അർഹർക്ക് ഇളവ് )
 
മലബാർ കാൻസർ സെന്ററിൽ 23 ഒഴിവുകൾ
 
തലശ്ശേരി മലബാർ കാൻസർ സെന്ററിൽ വിവിധ തസ്തികകളിൽ 21 ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.31 വരെ ഓൺലൈനായി അപേക്ഷിക്കാം.വെബ്‌സൈറ്റ്: www.mcc.kerala.gov.in.
 
തസ്തിക, യോഗ്യത, പ്രായം, ശമ്പളം
റസിഡന്റ് സ്റ്റാഫ് നഴ്‌സ്: ബി.എസ്.സി നഴ്‌സിങ്/ജി.എൻ.എം/പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി കൗൺസിൽ, പ്രായം 30ൽ താഴെ, ശമ്പളം 20,000 രൂപ.
 
റസിഡന്റ് ഫാർമസിസ്റ്റ്: ഡിഫാം/ബിഫാം, പ്രായം 30ൽ താഴെ , ശമ്പളം : 15,000-17,000 രൂപ.
 
പേഷ്യന്റ് കെയർ അസിസ്റ്റന്റ്: പ്ലസ് ടു, പ്രായം 30ൽ താഴെ, ശമ്പളം : 10,000 രൂപ.
 
ക്ലിനിക്കൽ ട്രയൽ കോഡിനേറ്റർ: ഫാം ഡി/എം.പി.എച്ച്/എം.എസ്.സി ബയോസ്റ്റാറ്റിക്‌സ്/ലൈഫ് സയൻസ്/ബിടെക് ബയോടെക്‌നോളജി, പ്രായം 35ൽ താഴെ, ശമ്പളം : 30,000 രൂപ.
 
ഫാർമസിസ്റ്റ്: ഡി.ഫാം/ബി.ഫാം, പ്രായം 35 ൽ താഴെ, ശമ്പളം : 20,000 രൂപ.
 
ടെക്‌നിഷ്യൻ-ന്യൂക്ലിയർ മെഡിസിൻ: ബി.എസ്.സി ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജി/ ഡി.എം.ആർ.ഐ.ടി/പി.ജി ഡിപ്ലോമ ഇൻ ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജി, പ്രായം 36 ൽ താഴെ, ശമ്പളം : 85,000 രൂപ.

Trainee job vacancies are open at Electronics Corporation and MECEL, with over 150 positions available. Applications are now being accepted.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

20 കിലോ ലഹരിമരുന്ന് കൈവശം വെച്ചു; ഒമാനില്‍ രണ്ടുപേര്‍ പിടിയില്‍

oman
  •  2 days ago
No Image

സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്ക് ഉയര്‍ത്താനൊരുങ്ങി കുവൈത്ത്

Kuwait
  •  2 days ago
No Image

കുട്ടിയെ കാറിലാക്കി മാതാപിതാക്കള്‍ ഷോപ്പിംങിനു പോയി; ശ്വാസംമുട്ടിയ കുട്ടിയുടെ രക്ഷക്കെത്തി ദുബൈ പൊലിസ്

uae
  •  2 days ago
No Image

കടവന്ത്രയില്‍ 14 കാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  2 days ago
No Image

അല്‍ റൗദ പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ച് യുഎഇയും ഒമാനും

uae
  •  2 days ago
No Image

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് വേറെ രണ്ട് യുവതികളെയും ചൂഷണം ചെയ്തു

Kerala
  •  2 days ago
No Image

പ്രവാസികള്‍ക്ക് ആശ്വാസം; ബാങ്കുകളിലെ മിനിമം ബാലന്‍സ് 5000 ദിര്‍ഹമാക്കാനുള്ള നീക്കം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  2 days ago
No Image

ബലിപെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ച

Kerala
  •  2 days ago
No Image

പൊതുസ്ഥലങ്ങളിലെ പരസ്യം നിയന്ത്രിക്കാന്‍ ഷാര്‍ജ; ജൂണ്‍ 2 മുതല്‍ പുതിയ പെര്‍മിറ്റ് സംവിധാനം

uae
  •  2 days ago
No Image

ഹാർവ‍ഡിനെതിരെ കടുത്ത നടപടിയുമായി ട്രംപ് വീണ്ടും; സർവകലാശാലക്ക് നൽകിയ എല്ലാ കരാറുകളും ജൂൺ ആറിന് മുൻപ് റദ്ദാക്കാൻ തീരുമാനം

International
  •  2 days ago