HOME
DETAILS

'അധ്യായം അവസാനിച്ചു, പക്ഷെ കഥ തുടരും' റൊണാൾഡോ അൽ നസർ വിടുന്നു? സൂചനയുമായി ഇതിഹാസം

  
May 27 2025 | 07:05 AM

The chapter is over but the story continues Cristiano Ronaldo leaving Al Nasr Legend hints

റിയാദ്: സഊദി പ്രോ ലീഗിൽ കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ അൽ നസർ പരാജയപ്പെട്ടിരുന്നു. അൽഫത്തേഹിനെതിരെയുള മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അൽ നസർ പരാജയപ്പെട്ടിരുന്നു.

മത്സരശേഷം അൽ നസർ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ഫുട്ബോൾ സർക്കിളുകളിൽ എൻറെ ചർച്ചയായത്. ഈ അധ്യായം ഇവിടെ അവസാനിച്ചു എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. ''കഥയോ? അത് ഇനിയും എഴുതപ്പെടുകയാണ്. എല്ലാവര്ക്കും നന്ദി'' റൊണാൾഡോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. 

റൊണാൾഡോയുടെ ഈ പോസ്റ്റിന് പിന്നാലെ താരം അൽ നസർ വിടാൻ തീരുമാനമെടുത്തുവെന്ന ചർച്ചകളും ആരാധകർക്കിടയിൽ നിലനിൽക്കുന്നുണ്ട്. ടീമിനൊപ്പമുള്ള റൊണാൾഡോയുടെ കരാർ റൊണാൾഡോ വൈകാതെ അവസാനിക്കും ഇതിനു ശേഷം താരത്തിന്റെ ഭാവി എന്താകുമെന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. 

റൊണാൾഡോയെ സ്വന്തമാക്കാൻ അൽ അഹ്ലി, പാൽമിറാസ്, ചെൽസി എന്നീ ടീമുകൾ ശ്രമിക്കുന്നുവെന്നും റിപ്പോർട്ടുകൾ നിലനിൽക്കുന്നുണ്ട്. വരാനിരിക്കുന്ന ഫിഫ ക്ലബ് ലോകകപ്പിൽ ഈ മൂന്ന് ക്ലബ്ബുകളും കളിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ റൊണാൾഡോ ഈ ടൂർണമെന്റ് കളിക്കാനായി അൽ നസർ വിടാനുള്ള സാധ്യതകളും നിലനിൽക്കുന്നുണ്ട്. 

അതേസമയം സഊദി പ്രൊ ലീഗിലെ ഈ സീസണിലെ ഗോൾഡൻ ബൂട്ട് റൊണാൾഡോയാണ് സ്വന്തമാക്കിയത്. ഈ സീസണിൽ നസറിനു വേണ്ടി 25 ഗോളുകളാണ് റൊണാൾഡോ അടിച്ചുകൂട്ടിയത്. തുടർച്ചയായ രണ്ടാം സീസണിൽ ആണ് റൊണാൾഡോ ഗോൾഡൻ ബൂട്ട് സ്വന്തമാക്കുന്നത്. അൽഫത്തേഹിനെതിരെയുള മത്സരത്തിൽ റൊണാൾഡോ ഗോൾ നേടിയിരുന്നു. എറൊണാൾഡോക്ക് പുറമേ അൽ നസറിന് വേണ്ടി സാദിയോ മാനെയും ഗോൾ നേടി. അൽ ഫത്തേഹിനായി മാറ്റിയാസ് വർഗാസ്, മൗറാദ് ബട്ന, മാത്യൂസ് മച്ചാഡോ എന്നിവരാണ് ലക്ഷ്യം കണ്ടത്.

2022ലാണ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും അൽ നസറിലെത്തുന്നത് റൊണാൾഡോയുടെ വരവോടെ സഊദി ലീഗിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. റൊണാൾഡോയുടെ കടന്നുവരവോടെ സഊദി ഫുട്ബോളിന് ലോക ഫുട്ബോളിൽ കൃത്യമായ ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു. റൊണാൾഡോക്ക് പുറമേ യൂറോപ്പ്യൻ ക്ലബ്ബുകളിലെ വമ്പൻ താരനിര സഊദിയിലേക്ക് കൂടു മാറിയിരുന്നു. കരിം ബെൻസിമ, നെയ്മർ, സാദിയോ മാനെ, റിയാദ് മെഹറസ്, റോബർട്ടോ ഫിർമീഞ്ഞോ തുടങ്ങിയ പ്രധാന താരങ്ങളും സഊദിയിലേക്ക് മാറിയിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

20 കിലോ ലഹരിമരുന്ന് കൈവശം വെച്ചു; ഒമാനില്‍ രണ്ടുപേര്‍ പിടിയില്‍

oman
  •  a day ago
No Image

സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്ക് ഉയര്‍ത്താനൊരുങ്ങി കുവൈത്ത്

Kuwait
  •  a day ago
No Image

കുട്ടിയെ കാറിലാക്കി മാതാപിതാക്കള്‍ ഷോപ്പിംങിനു പോയി; ശ്വാസംമുട്ടിയ കുട്ടിയുടെ രക്ഷക്കെത്തി ദുബൈ പൊലിസ്

uae
  •  2 days ago
No Image

കടവന്ത്രയില്‍ 14 കാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  2 days ago
No Image

അല്‍ റൗദ പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ച് യുഎഇയും ഒമാനും

uae
  •  2 days ago
No Image

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് വേറെ രണ്ട് യുവതികളെയും ചൂഷണം ചെയ്തു

Kerala
  •  2 days ago
No Image

പ്രവാസികള്‍ക്ക് ആശ്വാസം; ബാങ്കുകളിലെ മിനിമം ബാലന്‍സ് 5000 ദിര്‍ഹമാക്കാനുള്ള നീക്കം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  2 days ago
No Image

ബലിപെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ച

Kerala
  •  2 days ago
No Image

പൊതുസ്ഥലങ്ങളിലെ പരസ്യം നിയന്ത്രിക്കാന്‍ ഷാര്‍ജ; ജൂണ്‍ 2 മുതല്‍ പുതിയ പെര്‍മിറ്റ് സംവിധാനം

uae
  •  2 days ago
No Image

ഹാർവ‍ഡിനെതിരെ കടുത്ത നടപടിയുമായി ട്രംപ് വീണ്ടും; സർവകലാശാലക്ക് നൽകിയ എല്ലാ കരാറുകളും ജൂൺ ആറിന് മുൻപ് റദ്ദാക്കാൻ തീരുമാനം

International
  •  2 days ago