HOME
DETAILS

കോഹ്‌ലി കണ്ണുവെക്കുന്നത് പുത്തൻ നേട്ടത്തിലേക്ക്; രാജാവ് വീണ്ടും വേട്ടക്കിറങ്ങുന്നു

  
May 27 2025 | 07:05 AM

Virat Kohli waiting for a new milestone for RCB in IPL

ഏകാന: ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ലഖ്‌നൗ സൂപ്പർ ജയന്റ്‌സുമാണ് ഏറ്റുമുട്ടുന്നത്. ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ ആർസിബിക്ക് ക്വാളിഫയർ വൺ കളിക്കാൻ സാധിക്കും. മറുഭാഗത്ത് ടൂർണമെന്റിൽ നിന്നും പുറത്തായ ലഖ്‌നൗ ഈ മത്സരം വിജയിച്ചുകൊണ്ട് മടങ്ങാനാവും ലക്ഷ്യം വെക്കുക.

ഈ മത്സരത്തിൽ ആർസിബി താരം വിരാട് കൊഹ്‌ലിയെ കാത്തിരിക്കുന്നത് ഒരു തകർപ്പൻ റെക്കോർഡാണ്. ആർസിബിക്കായി 9000 റൺസ് നേടാനുള്ള അവസരമാണ് കോഹ്‌ലിയുടെ മുന്നിലുള്ളത്. ഇതിനായി കോഹ്‌ലിക്ക് 24 റൺസ് കൂടി മതി. ആർസിബിക്കായി 279 മത്സരങ്ങളിൽ  നിന്ന് 8976 റൺസ് ആണ് കോഹ്‌ലി നേടിയിട്ടുള്ളത്. എട്ട് സെഞ്ച്വറികളും 64 അർദ്ധ സെഞ്ച്വറികളും താരം ബെംഗളൂരുവിനായി നേടിയിട്ടുണ്ട്.

ഈ സീസണിൽ മികച്ച ഫോമിലാണ് കോഹ്‌ലി കളിക്കുന്നത്. 12 ഇന്നിംഗ്സുകളിൽ നിന്നും 548 റൺസ് ആണ് താരം നേടിയിട്ടുള്ളത്. ഈ സീസണിൽ ഏഴ് അർദ്ധ സെഞ്ച്വറികളും കോഹ്‌ലി സ്വന്തമാക്കിയിട്ടുണ്ട്. 60.88 എന്ന മികച്ച ആവറേജിലും 145.35 സ്ട്രൈക്ക് റേറ്റിലും ആണ് വിരാട് ബാറ്റ് വീശിയത്. താരത്തിന്റെ ഈ മികച്ച പ്രകടനം കൊൽക്കത്തക്കെതിരെയും ആവർത്തിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 
 
ഈ സീസണിൽ സ്വപ്ന തുല്യമായ മുന്നേറ്റമാണ് ബെംഗളൂരു നടത്തികൊണ്ടിരിക്കുന്നത്. സീസണിലെ ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ വീഴ്ത്തിയാണ് ബെംഗളൂരു തുടക്കം കുറിച്ചത്. രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെയും ആർസിബി പരാജയപ്പെടുത്തി. 17 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായിട്ടാരുന്നു ചെപ്പോക്കിന്റെ മണ്ണിൽ ആർസിബി ചെന്നൈയെ കീഴടക്കിയത്.

എന്നാൽ മൂന്നാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് ബെംഗളൂരു പരാജയപ്പെട്ടിരുന്നു. പിന്നീട് വാംഖഡെയിൽ മുംബൈ ഇന്ത്യൻസിനെതിരെയുള്ള മത്സരം വിജയിച്ചുകൊണ്ട് ആർസിബി തിരിച്ചുവരികയായിരുന്നു. ഈ സീസണിൽ നാല് മത്സരങ്ങളിലാണ് ആർസിബി പരാജയപ്പെട്ടത്. 

Virat Kohli waiting for a new milestone for RCB in IPL 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്. ഷാൻ വധക്കേസ്: പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി; ആലപ്പുഴയിൽ പ്രവേശിക്കുന്നതിന് വിലക്ക്

Kerala
  •  9 hours ago
No Image

സഊദി അറേബ്യ: ജുബൈലിൽ ഹൈഡ്രജൻ ട്രക്ക് പരീക്ഷണത്തിനൊരുങ്ങി ഡിഎച്ച്എല്ലും ഹൈപർവ്യൂ സഊദിയും

Saudi-arabia
  •  9 hours ago
No Image

നാല് അതിർത്തി സംസ്ഥാനങ്ങളിൽ മോക്ക് ഡ്രിൽ: പാകിസ്ഥാനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ സുരക്ഷാ തയ്യാറെടുപ്പ്

National
  •  9 hours ago
No Image

ബലി പെരുന്നാൾ: സഊദിയിൽ സ്വകാര്യ മേഖല തൊഴിലാളികൾക്ക് നാല് ദിവസത്തെ അവധി

Saudi-arabia
  •  10 hours ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; ബിജെപിയുടെ പുതിയ സർക്കുലറിൽ നേതാക്കൾക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ വിലക്ക് 

Kerala
  •  10 hours ago
No Image

ഷെങ്കൻ വിസ വൈകുന്നതിൽ വിഷമിക്കേണ്ട: യുഎഇ നിവാസികൾക്ക് ഒരു ദിവസത്തിനുള്ളിൽ യുകെ വിസിറ്റിങ്ങ് വിസ ലഭിക്കും; എങ്ങനെയെന്ന് അറിയാം

uae
  •  10 hours ago
No Image

കോഴിക്കോട് വിലങ്ങാടിൽ നാളെ കോൺഗ്രസ്-ബിജെപി ഹർത്താൽ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സർക്കാർ സഹായം നിഷേധിച്ചതിൽ പ്രതിഷേധം

Kerala
  •  10 hours ago
No Image

ഇറാനിൽ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി ആരോപണം; കൈകൾ കെട്ടി മുറിവേൽപ്പിച്ച നിലയിൽ

International
  •  11 hours ago
No Image

സ്കൂളുകളിൽ 2,219 പുതിയ തസ്തികകൾ: സർക്കാർ, എയ്ഡഡ് മേഖലകൾക്ക് മന്ത്രിസഭ അനുമതി

Kerala
  •  11 hours ago
No Image

കടൽ മത്സ്യം കഴിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ലെന്ന് സജി ചെറിയാൻ; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം

Kerala
  •  12 hours ago