HOME
DETAILS

അൻവർ പറഞ്ഞ വിഷയങ്ങൾ കോൺഗ്രസ് നേതാക്കളുമായി ചർച്ചചെയ്യും; കുഞ്ഞാലിക്കുട്ടിയെ കണ്ട് പി.വി അൻവർ

  
Web Desk
May 27 2025 | 09:05 AM

pv anwar meets pk kunhalikutty

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പി.വി അൻവറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ച് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. അന്‍വര്‍ അദ്ദേഹത്തിന്‍റെ ഭാഗം പറഞ്ഞെന്ന് ചർച്ചയ്ക്ക് ശേഷം കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. അൻവർ ആവശ്യപ്പെട്ട വിഷയങ്ങൾ കോൺഗ്രസ് നേതാക്കളുമായി ചർച്ച ചെയ്യുമെന്നും കൂടിയാലോചനകൾ നടക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അൻവർ ഇപ്പോഴുള്ള വിഷയങ്ങൾ ഞങ്ങളുമായി സംസാരിച്ചിട്ടുണ്ട്. എല്ലാ ഘടകകക്ഷികളെയും കാണുന്ന കൂട്ടത്തിൽ ലീഗ് നേതാക്കളെയും കണ്ടു. അൻവർ - കോൺഗ്രസ് വിഷയത്തിൽ ലീഗ് മധ്യസ്ഥതക്ക് ശ്രമിക്കുന്നില്ല. എന്നാല്‍ യുഡിഎഫിന് എന്തെങ്കിലും പ്രശ്നങ്ങള്‍ വരികയാണെങ്കില്‍ ഞങ്ങളുടേതായ രീതിയിൽ കാര്യങ്ങളിൽ ഇടപെടും - കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇന്ന് രാവിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വര്‍ മുസ്‍ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസിൽ നിന്നും ഉത്തരവാദിത്തപ്പെട്ടവരാരും ഇതുവരെ കാര്യങ്ങൾ അന്വേഷിച്ച് വിളിച്ചില്ലെന്നും താൻ ഇപ്പോഴും സ്വന്തം കാലിലാണ് നിൽക്കുന്നതെന്നും ഇനിയും അങ്ങനെ തന്നെ നിൽക്കുമെന്നും അന്‍വര്‍ കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചിരുന്നു. 

അതേസമയം, നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ അതൃപ്തിയുള്ള പി.വി അൻവർ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് സൂചന നൽകി തൃണമൂൽ കോൺഗ്രസ്. തൃണമൂലിനെ യുഡിഎഫിൽ ഘടകകക്ഷി ആക്കണമെന്നാണ് തൃണമൂൽ മുന്നോട്ട് വെക്കുന്ന ആവശ്യം. ഇത് അംഗീകരിച്ചില്ലെങ്കിൽ പി.വി അൻവർ നിലമ്പൂരിൽ മത്സരിക്കുമെന്നും തൃണമൂൽ കോൺ​ഗ്രസ് നിലമ്പൂർ മണ്ഡലം പ്രസിഡൻറ് ഇ.എൻ സുകു പറഞ്ഞു. ഈ വിഷയത്തിൽ തീരുമാനം എടുക്കാൻ യുഡിഎഫ് നേതൃത്വത്തിന് രണ്ടു ദിവസത്തെ സമയം നൽകുമെന്നും അതിനുള്ളിൽ തീരുമാനം ആയില്ലെങ്കിൽ മത്സര രംഗത്തേക്ക് കടക്കുമെന്നാണ് തൃണമൂൽ നേതാവ് അറിയിച്ചത്.

യുഡിഎഫ് പ്രവേശനത്തിൽ തീരുമാനം ഇല്ലെങ്കിൽ പി.വി അൻവർ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കും. തൃണമൂൽ കോൺഗ്രസ് യുഡിഎഫ് പ്രവേശനത്തിന് കത്ത് നൽകി അഞ്ചുമാസം ആയിട്ടും തീരുമാനമായിട്ടില്ല. നടപടി ഇല്ലാത്തതിനാലാണ് തീരുമാനമെന്നും ഇഎ സുകു പറഞ്ഞു.  യുഡിഎഫുമായി വിലപേശലല്ല നടക്കുന്നത് എന്നും അദ്ദേഹം നിലമ്പൂരിൽ പറഞ്ഞു. പി.വി അൻവറിന്റെ വസതിയിൽ ചേർന്ന യോഗത്തിന് ശേഷമാണ് തീരുമാനം. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

20 കിലോ ലഹരിമരുന്ന് കൈവശം വെച്ചു; ഒമാനില്‍ രണ്ടുപേര്‍ പിടിയില്‍

oman
  •  a day ago
No Image

സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്ക് ഉയര്‍ത്താനൊരുങ്ങി കുവൈത്ത്

Kuwait
  •  a day ago
No Image

കുട്ടിയെ കാറിലാക്കി മാതാപിതാക്കള്‍ ഷോപ്പിംങിനു പോയി; ശ്വാസംമുട്ടിയ കുട്ടിയുടെ രക്ഷക്കെത്തി ദുബൈ പൊലിസ്

uae
  •  a day ago
No Image

കടവന്ത്രയില്‍ 14 കാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  a day ago
No Image

അല്‍ റൗദ പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ച് യുഎഇയും ഒമാനും

uae
  •  a day ago
No Image

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് വേറെ രണ്ട് യുവതികളെയും ചൂഷണം ചെയ്തു

Kerala
  •  a day ago
No Image

പ്രവാസികള്‍ക്ക് ആശ്വാസം; ബാങ്കുകളിലെ മിനിമം ബാലന്‍സ് 5000 ദിര്‍ഹമാക്കാനുള്ള നീക്കം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  a day ago
No Image

ബലിപെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ച

Kerala
  •  a day ago
No Image

പൊതുസ്ഥലങ്ങളിലെ പരസ്യം നിയന്ത്രിക്കാന്‍ ഷാര്‍ജ; ജൂണ്‍ 2 മുതല്‍ പുതിയ പെര്‍മിറ്റ് സംവിധാനം

uae
  •  a day ago
No Image

ഹാർവ‍ഡിനെതിരെ കടുത്ത നടപടിയുമായി ട്രംപ് വീണ്ടും; സർവകലാശാലക്ക് നൽകിയ എല്ലാ കരാറുകളും ജൂൺ ആറിന് മുൻപ് റദ്ദാക്കാൻ തീരുമാനം

International
  •  a day ago