HOME
DETAILS

കൊച്ചി ഇടപ്പള്ളിയില്‍ നിന്ന് കാണാതായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തൊടുപുഴയില്‍ നിന്ന് കണ്ടെത്തി

  
Web Desk
May 28 2025 | 03:05 AM

Missing Eighth Grade student from Edappally Found in Thodupuzha

കൊച്ചി: ഇന്നലെ കൊച്ചിയില്‍ നിന്ന് കാണാതായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഇടുക്കി തൊടുപുഴയില്‍ നിന്ന് കണ്ടെത്തി. ഇടപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയായ മുഹമ്മദ് ഷിഫാനെ (14) ഇന്നലെ മുതല്‍ കാണാതായിരുന്നു. തൊടുപുഴ ബസ് സ്റ്റാന്റിനു സമീപത്തു നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ മാതാപിതാക്കള്‍ തൊടുപുഴ പൊലിസ് സ്റ്റേഷനില്‍ എത്തി. കുട്ടിയെ കണ്ടെത്തുന്ന സമയം കുട്ടിയോടൊപ്പം മറ്റൊരാളുമുണ്ടായിരുന്നു. ഇയാള്‍ ആരാണെന്ന് പൊലിസ് അന്വേഷിക്കുന്നുണ്ട്. കുട്ടിയില്‍ നിന്നും പൊലിസ് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയുകയാണ്. 

ഇടപള്ളിയിലെ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കുട്ടി. ഇന്നലെ രാവിലെ സേ പരീക്ഷ എഴുതാന്‍ പോയ കുട്ടി രാത്രി വൈകിയും തിരിച്ചെത്തിയിരുന്നില്ല. കുട്ടിയുടെ കുടുംബം എളമക്കര പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് അന്വേഷണം ശക്തമാക്കിയത്. കൊച്ചി നഗരത്തില്‍ ഉടനീളം പൊലിസ് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇന്നലെ കുട്ടിയെ കണ്ടെത്താനായിരുന്നില്ല. എന്നാല്‍ ഇടപള്ളി ലുലു മാളിനു സമീപമുള്ള വഴിയിലൂടെ കുട്ടി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. 

കുട്ടി രാവിലെ 8നാണ് സ്‌കൂളിലേക്ക് പരീക്ഷ എഴുതാനായി പോയത്. എന്നാല്‍ ഒമ്പതരയോടെ തന്നെ കുട്ടി പരീക്ഷാ ഹാള്‍ വിട്ടിരുന്നു. തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് പോയെന്ന് സംശയിച്ചെങ്കിലും കുട്ടി അവിടെ എത്തിയതായി വിവരമൊന്നും ലഭിച്ചിരുന്നില്ല.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്. ഷാൻ വധക്കേസ്: പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി; ആലപ്പുഴയിൽ പ്രവേശിക്കുന്നതിന് വിലക്ക്

Kerala
  •  15 hours ago
No Image

സഊദി അറേബ്യ: ജുബൈലിൽ ഹൈഡ്രജൻ ട്രക്ക് പരീക്ഷണത്തിനൊരുങ്ങി ഡിഎച്ച്എല്ലും ഹൈപർവ്യൂ സഊദിയും

Saudi-arabia
  •  15 hours ago
No Image

നാല് അതിർത്തി സംസ്ഥാനങ്ങളിൽ മോക്ക് ഡ്രിൽ: പാകിസ്ഥാനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ സുരക്ഷാ തയ്യാറെടുപ്പ്

National
  •  15 hours ago
No Image

ബലി പെരുന്നാൾ: സഊദിയിൽ സ്വകാര്യ മേഖല തൊഴിലാളികൾക്ക് നാല് ദിവസത്തെ അവധി

Saudi-arabia
  •  16 hours ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; ബിജെപിയുടെ പുതിയ സർക്കുലറിൽ നേതാക്കൾക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ വിലക്ക് 

Kerala
  •  16 hours ago
No Image

ഷെങ്കൻ വിസ വൈകുന്നതിൽ വിഷമിക്കേണ്ട: യുഎഇ നിവാസികൾക്ക് ഒരു ദിവസത്തിനുള്ളിൽ യുകെ വിസിറ്റിങ്ങ് വിസ ലഭിക്കും; എങ്ങനെയെന്ന് അറിയാം

uae
  •  16 hours ago
No Image

കോഴിക്കോട് വിലങ്ങാടിൽ നാളെ കോൺഗ്രസ്-ബിജെപി ഹർത്താൽ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സർക്കാർ സഹായം നിഷേധിച്ചതിൽ പ്രതിഷേധം

Kerala
  •  16 hours ago
No Image

ഇറാനിൽ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി ആരോപണം; കൈകൾ കെട്ടി മുറിവേൽപ്പിച്ച നിലയിൽ

International
  •  17 hours ago
No Image

സ്കൂളുകളിൽ 2,219 പുതിയ തസ്തികകൾ: സർക്കാർ, എയ്ഡഡ് മേഖലകൾക്ക് മന്ത്രിസഭ അനുമതി

Kerala
  •  17 hours ago
No Image

കടൽ മത്സ്യം കഴിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ലെന്ന് സജി ചെറിയാൻ; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം

Kerala
  •  18 hours ago