HOME
DETAILS

യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് നാലു ദിവസത്തെ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

  
May 29 2025 | 11:05 AM

UAE Announces Four-Day Eid Al Adha Holiday for Private Sector Employees

അബൂദബി: അറഫാദിനം, ബലിപെരുന്നാള്‍ എന്നിവ പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം നാലു ദിവസത്തെ അവധി പ്രഖ്യാപിച്ചു. ജൂണ്‍ 5 മുതല്‍ 8 വരെയാണ് അവധിയെന്നും മന്ത്രാലയം അറിയിച്ചു. 

രാജ്യത്തെ പൊതുമോഖലയ്ക്ക് ഇന്നലെതന്നെ നാലു ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 5 (ദുല്‍ഹിജ്ജ 9) മുതലാണ് സ്വകാര്യ മേഖലയ്ക്കുള്ള അവധി ആരംഭിക്കുന്നത്. ഇത് ജൂണ്‍ 8 വരെ തുടരുമെന്നും അടുത്ത ദിവസം മുതല്‍ സ്വകാര്യ മേഖലയിലെ പ്രവൃത്തി പുനഃരാരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

യുഎഇയിലെ പൊതുമേഖലയ്ക്കുള്ള ബലിപെരുന്നാള്‍ അവധി

പൊതുമേഖലാ ജീവനക്കാർക്കുള്ള ഈദ് അൽ അദ്ഹ അവധികൾ യുഎഇ സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തുടനീളമുള്ള മന്ത്രാലയങ്ങളും ഫെഡറൽ സ്ഥാപനങ്ങളും ജൂൺ 5 വ്യാഴാഴ്ച (ദുൽഹജ്ജ് 9) മുതൽ ജൂൺ 8 ഞായറാഴ്ച (ദുൽഹജ്ജ്12) വരെ അവധിയായിരിക്കുമെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.

ഇസ്‌ലാമിക് കലണ്ടറിലെ ഏറ്റവും പ്രധാന അവസരങ്ങളിലൊന്നായ അറഫാ ദിനവും ഈദ് അൽ അദ്ഹയും പ്രമാണിച്ച് പൊതുമേഖലാ ജീവനക്കാർക്ക് നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. ജൂൺ 9 തിങ്കളാഴ്ച മുതൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. 

The UAE Ministry of Human Resources and Emiratisation has confirmed a four-day paid Eid Al Adha holiday for private sector employees



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റീൽസ് എടുക്കാനായി പുഴയിലിറങ്ങി; ആറ് പെൺകുട്ടികൾക്ക് ദാരുണാന്ത്യം

National
  •  2 hours ago
No Image

ബലിപെരുന്നാള്‍ ദിനത്തില്‍ ആറിടങ്ങളില്‍ പീരങ്കിവെടി മുഴക്കാന്‍ ദുബൈ പൊലിസ്

uae
  •  3 hours ago
No Image

അപ്രതീക്ഷിതമായി ആളുകളെത്തിയത് ദുരന്തത്തിനിടിയാക്കി: കര്‍ണാടക മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

കുറ്റകൃത്യം നടക്കുന്നതിനു മുമ്പേ കണ്ടെത്താനുള്ള എഐ സംവിധാനവുമായി ഗവേഷകന്‍ കൂടിയായ ദുബൈ പൊലിസിലെ ഉദ്യോഗസ്ഥന്‍

uae
  •  3 hours ago
No Image

ബെംഗളുരു ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി

National
  •  3 hours ago
No Image

എഐ നിർമിത നഗ്നചിത്രങ്ങൾ കൊണ്ട് ഭീഷണി; സെക്‌സ്‌റ്റോർഷൻ തട്ടിപ്പിനിരയായി 16-കാരൻ ആത്മഹത്യ ചെയ്‌തു

International
  •  3 hours ago
No Image

മാറ്റമില്ലാതെ ഇന്ത്യ; പുതിയ കോച്ചിന്റെ കീഴിലുള്ള ആദ്യ മത്സരത്തിൽ തോൽവി

Football
  •  3 hours ago
No Image

'ഞാന്‍ മരിച്ചുവെന്നത് വ്യാജ വാര്‍ത്ത, ആരോഗ്യവാന്‍'; താന്‍ മരിച്ചെന്ന പ്രചാരണം വ്യാജമെന്ന് ലിബിയന്‍ യുവാവ് ആമിര്‍  മന്‍സൂര്‍ അല്‍ ഗദ്ദാഫി

Saudi-arabia
  •  4 hours ago
No Image

ഒരു കിരീട നേട്ടം ആഘോഷിക്കുമ്പോൾ മനുഷ്യജീവിതങ്ങളുടെ വില മറന്നുവോ? വിമർശനങ്ങൾ ഉയർന്നതോടെ ആർസിബിയുടെ വിക്ടറി പരേഡ് റദ്ദാക്കി

National
  •  4 hours ago
No Image

ഗൗരി ലങ്കേഷ് വധക്കേസ്; മുഖ്യ സാക്ഷിക്ക് ഭീഷണി സന്ദേശം

National
  •  4 hours ago