HOME
DETAILS
MAL
മാറ്റമില്ലാതെ ഇന്ത്യ; പുതിയ കോച്ചിന്റെ കീഴിലുള്ള ആദ്യ മത്സരത്തിൽ തോൽവി
June 04, 2025 | 3:59 PM
തായ്‌ലൻഡ്: സൗഹൃദ മത്സരത്തിൽ തായ്ലാന്റിനോട് പരാജയപ്പെട്ട് ഇന്ത്യ. തായ്‌ലൻഡ് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. പുതിയ പരിശീലകൻ മനോലോ മാർക്വേസിന്റെ കീഴിലുള്ള ആദ്യ മത്സരം ആയിരുന്നു ഇത്. തായ്‌ലൻഡിലെ തമ്മസാറ്റ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ 4-3-3 എന്ന ഫോർമേഷനിലാണ് ഹോം ടീം അണിനിരന്നത്. ഇന്ത്യ 4-2-2 എന്ന ഫോർമേഷനിലാണ് കളത്തിൽ ഇറങ്ങിയത്.
മത്സരം തുടങ്ങി എട്ടാം മിനിറ്റിൽ തന്നെ ബെൻ ഡേവിസിലൂടെ തായ്‌ലൻഡ് ലീഡ് നേടുകയായിരുന്നു. ഒടുവിൽ മത്സരത്തിന്റെ ആദ്യ പകുതി എതിരില്ലാത്ത ഗോളിന് മുന്നിട്ടു നിന്നു. രണ്ടാം പകുതിയിൽ പോറമെറ്റ് അർജ്‌വിറായിയും തായ്ലാന്റിനായി ലക്ഷ്യം കണ്ടതോടെ മത്സരം പൂർണമായും തായ്‌ലൻഡ് സ്വന്തമാക്കുകയായിരുന്നു.
India unchanged Defeat in first match under new coach
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."