
കുറ്റകൃത്യം നടക്കുന്നതിനു മുമ്പേ കണ്ടെത്താനുള്ള എഐ സംവിധാനവുമായി ഗവേഷകന് കൂടിയായ ദുബൈ പൊലിസിലെ ഉദ്യോഗസ്ഥന്

ദുബൈ: കുറ്റകൃത്യം തടയുന്നതിനായി പുതിയ സംവിധാനം വികസിപ്പിച്ച ഗവേഷകന് കൂടിയായ ദുബൈ പൊലിസിലെ ഉദ്യോഗസ്ഥനെ ആദരിച്ച് അധികൃതര്‍. കുറ്റകൃത്യം നടക്കുന്നതിനു മുമ്പേ കണ്ടെത്താന്‍ സഹായിക്കുന്ന സംവിധാനമാണ് യുവാവ് വികസിപ്പിച്ചത്.
മുഹമ്മദ് ബിന്‍ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ () നിന്ന് പിഎച്ച്.ഡി നേടിയ ആദ്യത്തെ ഇമാറാത്തിയായ ഡോ. സലീം അല്‍മാരിയാണ് തത്സമയമുണ്ടാകുന്ന അസാധാരണമായ പെരുമാറ്റം തിരിച്ചറിയാന്‍ കഴിയുന്ന വീഡിയോ അനോമലി ഡിറ്റക്ഷന്‍ () സംവിധാനം രൂപകല്‍പ്പന ചെയ്തത്. ഔപചാരികമായി പരാതി നല്‍കുന്നതിന് മുമ്പോ അല്ലെങ്കില്‍ ഒരു കുറ്റകൃത്യം നടക്കുന്നതിന് മുമ്പോ പോലും സംശയാസ്പദമായ തരത്തിലുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് അധികാരികള്‍ക്ക് മുന്നറിയിപ്പ് നല്കാന് ഈ സാങ്കേതികവിദ്യയ്ക്ക് കഴിയും.
അസാധരണമായ രീതിയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഈ സംവിധാനം വഴി പെട്ടെന്ന് മനസ്സിലാകാന്‍ സാധിക്കുമെന്ന് സംവിധാനം വികസിപ്പിച്ച ഡോ. സലീം അല്‍മാരി പറഞ്ഞു.
അനോമലി ഡിറ്റക്ഷന്‍ മേഖല പതിറ്റാണ്ടുകളായി നിലവിലുണ്ടെങ്കിലും, അല്‍മാരിയുടെ ഗവേഷണം ഈ ആശയത്തെ വീഡിയോ, ഓഡിയോ മേഖലയിലേക്ക് വികസിപ്പിച്ചു. എഐ ഉപയോഗിച്ച്, സാധാരണവും അസാധാരണവുമായ ദൃശ്യങ്ങള്‍ തമ്മില്‍ വേര്‍തിരിച്ചറിയാന്‍ ഈ സംവിധാനം സഹായിക്കും. ഉദാഹരണത്തിന്, ഒരു കവര്‍ച്ച അല്ലെങ്കില്‍ ആക്രമണം പോലുള്ള ഒരു സംഭവം നടക്കുമ്പോള്‍, അത് സൂക്ഷ്മമായോ അക്രമരഹിതമായോ ആണ് നടക്കുന്നതെങ്കില്‍പ്പോലും തിരിച്ചറിയാന്‍ കഴിയും. ഉദാഹരണമായി, ഒരു മനുഷ്യന് ഒരു കാഷ്യറുടെ അടുത്തേക്ക് ചെന്ന് മാന്യമായി പണം ചോദിക്കുന്ന ഒരു രംഗം സങ്കല്‍പ്പിക്കുക, അദ്ദേഹം പറഞ്ഞു.
ഒരു സാധാരണ ക്യാമറയ്ക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള കഴിവില്ല, ഉദാരമതിയായ ഒരു കാഷ്യര്‍ ആര്‍ക്കെങ്കിലും പണം കൈമാറുന്നതായിക്കുമെന്നാണ് അത് മനസ്സിലാക്കുക. എന്നാല്‍ ഈ എഐ മോഡല്‍ സംവിധാനം ശരീര ഭാവം, സ്വരം, സൂക്ഷ്മ പെരുമാറ്റങ്ങള്‍ തുടങ്ങിയ സൂക്ഷ്മ സൂചനകള്‍ കണ്ടെത്തി അത് ഭീഷണിയിലൂടെ പണം തട്ടുകയാണെന്ന് കണ്ടെത്തും. ഇതിനായി മോഡല്‍ ആദ്യം 'എന്താണ് സാധാരണമെന്നും എന്താണ് അസാധാരണമെന്നും മനസ്സിലാക്കണം എന്ന് അദ്ദേഹം വിശദീകരിച്ചു. സാധാരണ രീതിയില്‍ ആളുകള്‍ പണം കൈകാര്യം ചെയ്യുന്നതിന്റെ ഫൂട്ടേജ് നമ്മള് കാണിക്കേണ്ടതുണ്ട്. എന്നിട്ട് നമ്മള് പറയുന്നു, ഇത് ശരിയായ രീതിയാണ്. അദ്ദേഹം പറഞ്ഞു.
ആയിരക്കണക്കിന് പരീക്ഷണങ്ങള്‍ നടത്തിയ ശേഷമാണ് അല്‍മാരി ഈ സംവിധാനം വികസിപ്പിച്ചത്. പ്രൊഫസര്‍ കാര്‍ത്തിക് നന്ദകുമാറിന്റെ മേല്‍നോട്ടത്തിലാണ് സലീം അല്‍മാരി ഗവേഷണം നടത്തിയത്.
കണ്ടുപിടുത്തങ്ങള്‍ നിറഞ്ഞ ഒരു ബാല്യകാലമായിരുന്നു അല്മാരിയുടേത്. എഞ്ചിനീയറായ അദ്ദേഹത്തിന്റെ പിതാവ് 1990കളില്‍ ഒരു സ്ക്രൂഫ്രീ വിന്‍ഡ് ടര്‍ബൈന്‍, കൈകാലുകള്‍ ഇല്ലാത്ത ആളുകള്‍ക്കായി ഒരു കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസ്, പൊലിസ് ഉദ്യോഗസ്ഥര്‍ക്കായി ഒരു ഡിജിറ്റല്‍ അറ്റന്‍ഡന്‍സ് സിസ്റ്റം എന്നിവ നിര്‍മ്മിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബലിപെരുന്നാൾ പ്രാർത്ഥനകൾക്കായി 950 ലധികം പള്ളികളും പ്രാർത്ഥനാ കേന്ദ്രങ്ങളും ഒരുക്കി ദുബൈ
uae
• 14 hours ago
കാലൊടിഞ്ഞിട്ടും ജോലിക്ക് വിളിച്ചു; 'നിനക്ക് ഒരു കസേര തരാം' എന്ന് മാനേജർ, ഒടുവിൽ രാജിവച്ച് ജീവനക്കാരൻ
National
• 15 hours ago
'എല്ലാവരുടെയും സ്നേഹത്തിന് നന്ദി' വിവാഹ വേഷത്തിൽ കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ച് മഹുവ മൊയ്ത്ര
National
• 15 hours ago
യുഎഇ - ഇന്ത്യ യാത്ര: 5,786 രൂപ മുതൽ വിമാന ടിക്കറ്റുകൾ, ഫ്ലാഷ് സെയിൽ അവതരിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ജൂൺ ആറ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം
uae
• 15 hours ago
ജൂൺ മാസത്തെ റേഷൻ വിതരണം ആറാം തീയതി ഉച്ച മുതൽ
Kerala
• 16 hours ago
ദഹ്റാനിൽ സഊദി പൗരനെ കൊലപ്പെടുത്തി; ഈജിപ്ത് പൗരൻ അറസ്റ്റിൽ; കൊലക്ക് പിന്നിൽ മോഷണ ശ്രമമെന്ന് പ്രാഥമിക അന്വേഷണം
Saudi-arabia
• 16 hours ago
ബെംഗളൂരു ദുരന്തം; ആർസിബിക്കും, കെസിഎയ്ക്കുമെതിരെ പൊലീസ് കേസ്; സംഘാടനത്തിൽ ഗുരുതര വീഴ്ച
National
• 16 hours ago
ലണ്ടൻ വർക്ക് വിസയുടെ പേരിൽ 10 ലക്ഷം തട്ടിയ കേസിൽ 25കാരി അറസ്റ്റിൽ
Kerala
• 16 hours ago
ലോക പരിസ്ഥിതി ദിനത്തിൽ പ്രഖ്യാപനം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ യുഎഇ
uae
• 17 hours ago
ജൂൺ 10 മുതൽ കേരള തീരത്ത് ട്രോളിങ് നിരോധനം; സർക്കാർ പുതിയ ഉത്തരവുകളും പ്രഖ്യാപിച്ചു
Kerala
• 17 hours ago
വിവാദങ്ങൾക്കിടെ ബലിപെരുന്നാൾ അവധി പുനഃസ്ഥാപിച്ചു; നാളെയും, മറ്റന്നാളും അവധി
Kerala
• 17 hours ago
വൻ വിജയമായി പുതിയ ഗതാഗത നിയമം; കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങളിൽ 83 ശതമാനം കുറവ്
Kuwait
• 17 hours ago
10 വർഷത്തെ ഒളിവു ജീവിതം; എലത്തൂരിൽ വീട്ടമ്മയെയും ഭര്‍ത്താവിനെയും അക്രമിച്ച് മുങ്ങി നടന്ന പ്രതിയെ തിരുവനന്തപുരത്ത് നിന്ന് പിടികൂടി
Kerala
• 18 hours ago
സ്മാർട്ടാകുന്ന സിരി, വിഷ്വൽ മേക്കോവർ, എയർപോഡ്സ് ഫോട്ടോഗ്രാഫറാകുന്നു; ആപ്പിൾ WWDC 2025-ന്റെ വമ്പൻ പ്രഖ്യാപനങ്ങൾ അറിയാം
Tech
• 18 hours ago
സാമ്പത്തിക, വിനോദസഞ്ചാര, നിക്ഷേപ മേഖലകളിലെ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കും; റഷ്യയുമായുള്ള വിസ ഇളവ് കരാറിന് അംഗീകാരം നല്കി ഒമാന്‍ സുല്‍ത്താന്‍
oman
• 20 hours ago
ഇന്ത്യയിൽ ഇനി ഈ നോട്ടുകൾ അച്ചടിക്കില്ല; ഇപ്പോഴുള്ളത് ഉപയോഗിക്കാമോ? അറിയാം വിശദമായി
National
• 20 hours ago
ഹണിമൂൺ ദുഃസ്വപ്നമായി മാറി: ഭർത്താവ് വധിക്കപ്പെട്ട നിലയിൽ, വധുവിനെ കാണാനില്ല
National
• 20 hours ago
ആർസിബിയുടെ കിരീടം കണ്ട് ഞാൻ ഹാപ്പിയായി എന്ന് വിജയ് മല്യ; ഇന്ത്യയിലേക്ക് വരൂ, ഒരുമിച്ച് ആഘോഷിക്കാമെന്ന് " സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ " പ്രസ്താവനയ്ക്ക് പിന്നിലെ യാഥാർഥ്യമെന്ത് ?
National
• 20 hours ago
സഊദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി ആദ്യമായി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി
ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിലിന്റെ റെസ്പോൺസ് പ്ലസ് ഹോൾഡിങ്ങാണ് തീർത്ഥാടകർക്കുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നത്. ഹജ്ജിന്റെ പ്രധാന സ്ഥലങ്ങളിലായി 18 ക്ലിനിക്കുകളാണ് പ്രവർത്തിക്കുന്നത്.
Saudi-arabia
• 21 hours ago
യുഎഇയിലെ ബലിപെരുന്നാള്‍ നിസ്കാര സമയം പ്രഖ്യാപിച്ചു
uae
• 21 hours ago
കല്യാണ വീട്ടിലെ ഡിജെ ശബ്ദം കേട്ട് 15കാരി തളർന്നു വീണു; ചികിത്സ വൈകിയതിനാൽ കുട്ടി മരിച്ചതായി പരാതി
National
• 18 hours ago
ബലിപെരുന്നാള്‍ അവധിക്കാലം; ദുബൈ, ഷാര്‍ജ, അജ്മാന് എന്നിവിടങ്ങളിലെ പൊതു പാര്‍ക്കുകളുടെ സമയക്രമം പ്രഖ്യാപിച്ചു
uae
• 19 hours ago
ഗൂഗിൾ വിയോ 3: എഐ വീഡിയോ സാങ്കേതികതയുടെ അത്ഭുതവും വെല്ലുവിളികളും
Tech
• 19 hours ago