ബലിപെരുന്നാള്‍ ദിനത്തില്‍ ആറിടങ്ങളില്‍ പീരങ്കിവെടി മുഴക്കാന്‍ ദുബൈ പൊലിസ്
ദുബൈ: ബലിപെരുന്നാളിന് തുടക്കം കുറിക്കാന്‍ ദുബൈയിലുടനീളം പീരങ്കിവെടി മുഴങ്ങും. പരമ്പരാഗത ആഘോഷമായ പീരങ്കിവെടി മുഴക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദുബൈ പൊലിസ് അറിയിച്ചു. ബലിപെരുന്നാള്‍ അവധിക്കാലത്തിന്റെ ആരംഭത്തെക്കുറിച്ച് അറിയിക്കുന്ന പീരങ്കിവെടി എമിറേറ്റിലെ ആറിടങ്ങളിലാകും മുഴങ്ങുക.
ദുബൈയില്‍ പുലര്‍ച്ചെ 5.45 ന് നടക്കുന്ന ബലിപെരുന്നാള്‍ നിസ്‌കാരത്തിന് തൊട്ടുപിന്നാലെ പീരങ്കിവെടി മുഴങ്ങും.
ഈ വര്‍ഷം, താഴെപ്പറയുന്ന സ്ഥലങ്ങളിലാകും പീരങ്കിവെടി മുഴങ്ങുക:
- സാബീല്‍ ഗ്രാന്‍ഡ് മസ്ജിദ്, സാബീല്‍
- ഈദ് മുസല്ല, ഉമ്മു സുഖീം
- ഈദ് മുസല്ല, നാദ് അല്‍ ഹമര്‍
- ഈദ് മുസല്ല, അല്‍ ബര്‍ഷ
- ഈദ് മുസല്ല, അല്‍ ബരാഹ
- ഈദ് മുസല്ല, ഹത്ത
യുഎഇയുടെ പൈതൃകത്തിന്റെ ഒരു പ്രധാന ഭാഗമാണ് പീരങ്കി വെടിവെപ്പ്. വിശുദ്ധ റമദാന്‍ മാസത്തില്‍, ഇഫ്താര്‍ സമയത്തെക്കുറിച്ച് അറിയിക്കാന്‍ പീരങ്കി വെടിവയ്ക്കാറുണ്ട്. ചെറിയ പെരുന്നാളിനും ബലിപെരുന്നാളിനും ഇത്തരത്തില്‍ ആഘോഷത്തിന്റെ തുടക്കം പ്രഖ്യാപിക്കാനായി പീരങ്കിവെടി മുഴക്കാറുണ്ട്.
'ഈദ് പീരങ്കി യുഎഇയില്‍ ആഴത്തിലുള്ള സാംസ്‌കാരികവും സാമൂഹികവുമായ പ്രാധാന്യം ഉള്‍ക്കൊള്ളുന്ന ഒരു പാരമ്പര്യമാണ്. സമൂഹത്തിന്റെ ഓര്‍മ്മയിലും ബോധത്തിലും ആഴത്തില്‍ വേരൂന്നിയ ഒരു ചടങ്ങു കൂടിയാണിത്,' ദുബൈ പോലീസ് പീരങ്കികളുടെ കമാന്‍ഡര്‍ ലെഫ്റ്റനന്റ് കേണല്‍ അബ്ദുല്ല താരിഷ് അല്‍ അമിമി പറഞ്ഞു.
നഗരത്തിലുടനീളം സുരക്ഷാ നടപടികള്‍ ശക്തമാക്കിക്കൊണ്ടാണ് ദുബൈ പൊലിസ് ബലിപെരുന്നാള്‍ അവധിക്കാലത്തിനായി ഒരുങ്ങുന്നത്. അമിത വേഗത, അശ്രദ്ധമായ ഡ്രൈവിംഗ്, മറ്റ് ഗതാഗത നിയമലംഘനങ്ങള്‍ എന്നിവയ്‌ക്കെതിരെ അധികൃതര്‍ താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. അവധിക്കാല യാത്രയില്‍ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് ദുബൈ പൊലിസ് താമസക്കാരോട് അഭ്യര്‍ത്ഥിച്ചു.
Dubai Police will mark the beginning of Eid al-Adha by firing traditional cannons at six key locations across the city. The ceremonial practice is part of the UAE’s festive celebrations and heritage.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."