
ദുബൈയില്‍ 622 കേന്ദ്രങ്ങളില്‍ 893 AC ബസ് ഷെല്‍റ്ററുകള്‍ കൂടി; ഈ വേനല്‍ സീസണില്‍ തുറക്കും
-has-announced-that-893-ac-bus-shelters-at-622-locations-in-dubai.jpg?w=200&q=75)
ദുബൈ: ദുബൈയിലെ 622 ഇടങ്ങളില്‍ 893 എ.സി ബസ് ഷെല്‍റ്ററുകള്‍ ഈ വേനല്‍ സീസണില്‍ തന്നെ പൂര്‍ണമായും പ്രവര്‍ത്തന ക്ഷമമാകുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്.ടി.എ) അറിയിച്ചു. ഇവയുടെ പരിശോധന മാര്‍ച്ചില്‍ ആരംഭിച്ച് 2025ന്റെ രണ്ടാം പാദം വരെ തുടരുമെന്ന് ആര്.ടി.എയിലെ ബില്‍ഡിംഗ്സ് ആന്‍ഡ് ഫെസിലിറ്റീസ് ഡയരക്ടര്‍ ശൈഖാ അഹമ്മദ് അല്‍ ഷൈഖ് പറഞ്ഞു.
24 മണിക്കൂറും എ.സി ഷെല്‍റ്ററുകളുടെ കാര്യക്ഷമത ഉറപ്പാക്കാനും, സാങ്കേതിക പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ ഉടനടി തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാനും, ബസുകളുടെ വരവും പുറപ്പെടലും സംബന്ധിച്ച തത്സമയ വിവരങ്ങള്‍ നല്കുന്ന ഡിജിറ്റല്‍ ഡിസ്പ്ലേ സ്ക്രീനുകളുടെ പ്രവര്‍ത്തന ക്ഷമത ഉറപ്പാക്കാനും ഉദ്യോഗസ്ഥര്‍ സമയം കണ്ടെത്തിയെന്ന് അവര്‍ വെളിപ്പെടുത്തി. ഇതോടൊപ്പം, പൊതുജനാരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഷെല്‍റ്ററുകള്‍ പരിപാലിക്കാന്‍ തുടര്‍ച്ചയായ ക്ലീനിംഗ്, സാനിറ്റൈസേഷന്‍ പട്രോളിംഗുകള്‍ വിന്യസിച്ചു.
ഉപയോക്താക്കളുടെ ആവശ്യങ്ങളോട് പ്രതികരിക്കുന്നതിന് ആര്.ടി.എ പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണെന്നും, അതിനായി എ.സി ഷെല്റ്ററുകളുമായി ബന്ധപ്പെട്ട ഏതെങ്കിലും അഭിപ്രായങ്ങളോ നിര്‍ദേശങ്ങളോ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങള്‍ക്ക് സമര്‍പ്പിത ആശയ വിനിമയ ചാനലുകള്‍ നല്‍കിയിട്ടുണ്ടെന്നും ശൈഖാ അഹമ്മദ് പറഞ്ഞു.
ആര്.ടി.എ ദുബൈ ആപ്പില്‍ ലഭ്യമായ 'മദീനത്തി' സേവനത്തിലൂടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാവുന്നതാണ്. എ.സി ബസ് ഷെല്‍റ്ററുകള്‍ ദുബൈ യൂണിവേഴ്സല്‍ ഡിസൈന്‍ കോഡ് ഫോര്‍ പീപ്പിള്‍ ഓഫ് ഡിറ്റര്മിനേഷനനുസൃതമാണ്. വീല്‍ ചെയര്‍ ഉപയോക്താക്കള്‍ക്കായി നിയുക്ത സ്ഥലങ്ങളും എമിറേറ്റിനുള്ളിലെ ബസ് മൊബിലിറ്റി നെറ്റ്വര്‍ക്കിനെ ചിത്രീകരിക്കുന്ന ദിശാ സൂചന അടയാളങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ചൂടിനും കാറ്റിനും പ്രതിരോധം വര്‍ധിപ്പിക്കുന്ന ഘടനയോടെ ഷെല്‍റ്ററുകള്‍ പരിസ്ഥിതി സൗഹൃദപരമാണ്.
Dubai Roads and Transport Authority (RTA) has announced that 893 AC bus shelters at 622 locations in Dubai will be fully operational by this summer season. The trial of these will begin in March and continue until the second quarter of 2025, said Sheikha Ahmed Al Sheikh, Director of Buildings and Facilities at the RTA.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രാജ്യത്തെ ഒറ്റി, സുപ്രധാന വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്കി; വീണ്ടും ചാരന് പിടിയില്‍
National
• a day ago
ബലിപെരുന്നാളിനോടുബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് 5 മില്യണ്‍ ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രഖ്യാപിച്ച് അജ്മാന് ഭരണാധികാരി
uae
• a day ago
എസ്.കെ.ജെ.എം.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പ്, കീഴ്വഴക്കങ്ങള് ലംഘിച്ചിട്ടില്ല; വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാവരുത്
organization
• a day ago
ബലിപെരുന്നാള്‍ 2025: 963 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്
uae
• a day ago
'നാട്ടില്‍പ്പോയി തിരികെ വരാന്‍ വേണ്ടത് മൂന്നു മാസത്തെ ശമ്പളം'; വേനലവധി നാട്ടില്‍ ചിലവഴിക്കാമെന്ന പ്രവാസികളുടെ മോഹം പൊലിയുന്നു
uae
• a day ago
കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് ആരോപണം; മൂന്ന് കെഎസ്യു നേതാക്കള്‍ക്കെതിരെ കേസ്
Kerala
• a day ago
സ്വപ്ന ഫൈനലിൽ കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം; ഇടിമിന്നലായാൽ പുത്തൻ നേട്ടത്തിലെത്താം
Cricket
• a day ago
തൊഴിലാളികള്‍ക്ക് ആശ്വാസം; ജൂണ്‍ 15 മുതല്‍ യുഎഇയില്‍ ഉച്ചസമയത്തെ പുറംജോലികള്‍ക്ക് വിലക്ക്
uae
• a day ago
നിയന്ത്രണം ലംഘിച്ച് സിപ്പ് ലൈൻ പ്രവർത്തിപ്പിച്ച എംഎം മണിയുടെ സഹോദരന്റെ വിനോദ സഞ്ചാര കേന്ദ്രത്തിനെതിരെ നടപടി
Kerala
• a day ago
'ആവിഷ്കാര സ്വാതന്ത്ര്യമെന്നത് മറ്റുള്ളവരെ വേദനിപ്പിക്കാനുള്ളതല്ല'; ശര്‍മിഷ്ഠ പനോളിയുടെ ജാമ്യഹരജി തള്ളി കൊല്‍ക്കത്ത ഹൈക്കോടതി
National
• a day ago
ഗതാഗതക്കുരുക്കിനോട് 'ബൈ' പറയാന്‍ ദുബൈ, 57 റോഡുകളുടെ നവീകരണം പുരോഗമിക്കുന്നു; യാത്രാസമയം കുറയും
uae
• a day ago
'എന്ത് പ്രതിസന്ധിയുണ്ടായാലും ഇസ്റാഈലിനെതിരായ പോരാട്ടം നാം തുടര്‍ന്നു കൊണ്ടേയിരിക്കുക, പിന്മാറുക എന്നാല്‍ മനുഷ്യത്വം ഇല്ലാതായി എന്നാണ്' ഗസ്സയിലേക്ക് സഹായങ്ങളുമായി ഫ്രീഡം ഫ്ളോട്ടില്ല ഭാഗമാവാന്‍ ഗ്രേറ്റ
International
• a day ago
'ഇന്ത്യയുടെ ദേശീയ ഭാഷയേത്?', സ്പെയിനില്‍ ഓപ്പറേഷന് സിന്ദൂര്‍ വിശദീകരണത്തിനിടെ ചോദ്യവുമായി പ്രവാസി ഇന്ത്യക്കാരന്; വായടിപ്പിക്കുന്ന മറുപടിയുമായി കനിമൊഴി
National
• a day ago
ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തർക്കം; നാല് സ്ത്രീകൾക്ക് പരുക്ക്
Kerala
• a day ago
തിരുവനന്തപുരത്ത് സ്കൂള്‍ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു; വിദ്യാര്‍ഥികള്‍ക്കും അധ്യാപികക്കും പരുക്ക്
Kerala
• a day ago
പി.വി അൻവറിന് തൃണമൂൽ സ്ഥാനാർഥിയാകാൻ പറ്റില്ല, ഒരു സെറ്റ് നാമനിർദ്ദേശ പത്രിക തള്ളി; സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാം
Kerala
• a day ago
മോഷണം, കള്ളപ്പണം വെളുപ്പിക്കല്‍: കുവൈത്തിൽ ഒരു പ്രവാസി ഇന്ത്യക്കാരന് ഉള്‍പ്പെടെ നാലു പേര്‍ക്ക് ശിക്ഷ
Kuwait
• a day ago
ഫൈനലിൽ 300 റൺസ് ജയിക്കാനാണെങ്കിലും അവൻ അടിച്ചെടുക്കും: മുൻ ഇന്ത്യൻ താരം
Cricket
• a day ago
കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമം ലംഘിച്ചു; എക്സ്ചേഞ്ചിന് 35 ലക്ഷം ദിര്‍ഹം പിഴ ചുമത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്
uae
• a day ago
ഇന്ന് അയ്യരിന്റെ അവസാന ആട്ടം; ചരിത്രത്തിൽ ഒന്നാമനാവാൻ വേണ്ടത് ഇത്രമാത്രം...
Cricket
• a day ago
സംസം വെള്ളം വില്ക്കുന്നതില് നിന്നും കടയുടമകള്‍ വിട്ടുനില്‍ക്കണമെന്ന് ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റി
uae
• a day ago