HOME
DETAILS
MAL
ബാബുവിന്റെ ബിനാമി ബാബുറാമിന്റെ സ്വത്തുവിവരങ്ങള്‍ കണ്ടെത്തി; 41 ഇടങ്ങളില്‍ ഏക്കറ് കണക്കിന് ഭൂമി
backup
September 05 2016 | 09:09 AM
തിരുവനന്തപുരം: മുന്‍ മന്ത്രി കെ.ബാബുവിന്റെ ബിനാമിയെന്ന് സംശയിക്കുന്ന ബാബുറാമിന്റെ സ്വത്ത് വിവരങ്ങള്‍ കണ്ടെത്തി. വിജിലന്‍സാണ് സ്വത്ത് വിവരങ്ങള്‍ അടങ്ങിയ പട്ടിക കണ്ടെത്തിയത്. ബാബുറാം തന്നെ സ്വയം എഴുതി തയ്യാറാക്കിയ പട്ടികയാണിത്.
മരട്, പനങ്ങാട്, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലായി ഏക്കറുകണക്കിന് ഭൂമിയുള്ളതായി റിപ്പോര്‍ട്ട്. ഇങ്ങനെ 41 ഇടങ്ങളിലായി ഭൂമിയുണ്ടെന്ന് വിജിലന്‍സ്. കൂടാതെ മറ്റ് ഏഴിടങ്ങളില്‍ കൂടി ഭൂമിയുണ്ടെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബാബുറാമിന്റെ ബാങ്ക് ലോക്കറുകള്‍ ഉടന്‍ തുറക്കുമെന്നും വിജിലന്‍സ് അറിയിച്ചു.
കെ.ബാബുവിന്റെ ബിനാമിയെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളിലെത്തിയതിനു പിന്നാലെ നിഷേധിച്ചുകൊണ്ട് ബാബുറാം രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."