HOME
DETAILS

കേരള, എംജി, കാലിക്കറ്റ് ; അറിയാം ഇന്നത്തെ യൂണിവേഴ്സിറ്റി വാർത്തകൾ

  
May 31 2025 | 05:05 AM

todays university news kerala mg calicut colleges may 31

കേരള

പരീക്ഷാ തീയതി പുനഃക്രമീകരിച്ചു: വിദൂരവിദ്യാഭ്യാസ വിഭാഗം ഏപ്രിൽ 29 മുതൽ ആരംഭിച്ച അഞ്ച്, ആറ് സെമസ്റ്റർ ബി.എസ്.സി കംപ്യൂട്ടർ സയൻസ്/ബി.സി.എ (സപ്ലിമെന്ററി  2020 അഡ്മിഷൻ, മെഴ്‌സിചാൻസ്  20172019 അഡ്മിഷൻ) പരീക്ഷകളുടെ പ്രാക്ടിക്കൽ, വൈവവോസി ജൂൺ 2 ലേക്ക് പുനഃക്രമീകരിച്ചു.  പരീക്ഷാകേന്ദ്രത്തിന് മാറ്റമില്ല.

പരീക്ഷാഫലം: ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബികോം (റെഗുലർ - 2022 അഡ്മിഷൻ, സപ്ലിമെന്ററി  2020 & 2021 അഡ്മിഷൻ, മെഴ്‌സിചാൻസ്  2013  2019 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 

ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബികോം കൊമേഴ്‌സ് ആൻഡ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 

സൂക്ഷ്മപരിശോധന : ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്.സി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2025 മെയ് 31 മുതൽ ജൂൺ 9 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇ.ജെ. II സെക്ഷനിൽ ഹാജരാകണം.

ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.ബി.എ/ബി.സി.എ/ബി.എ/ബി.എസ്.സി/ബി.കോം/ബി.പി.എ/ബി.എസ്.ഡബ്ല്യൂ/ബി.വോക്/ബി.എം.എസ് എന്നീ കരിയർ റിലേറ്റഡ് ബിരുദ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി ജൂൺ 3 മുതൽ 12 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ. III സെക്ഷനിൽ ഹാജരാകണം.

ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.കോം (159) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി ഇന്നു മുതൽ ജൂൺ 07 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇ.ജെ. VII സെക്ഷനിൽ ഹാജരാകണം.

കാലിക്കറ്റ്

ഗസ്റ്റ് അധ്യാപക നിയമനം : സർവകലാശാലാ ഡെവലപ്‌മെന്റ് സ്റ്റഡീസ് പഠനവകുപ്പിൽ ഇന്റഗ്രേറ്റഡ് എം.എ. ഡെവലപ്‌മെന്റ് സ്റ്റഡീസ് കോഴ്സിലേക്ക് ഇക്കണോമിക്‌സ് (5 ഒഴിവ്), സോഷ്യോളജി (1 ഒഴിവ്), ജിയോഗ്രഫി (1 ഒഴിവ്) എന്നീ വിഷയങ്ങളിൽ 2025 - 2026 അധ്യയന വർഷ ത്തേക്ക് മണിക്കൂർ വേതനാടിസ്ഥനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നു. യോഗ്യത യു.ജി.സി. മാനദണ്ഡപ്രകാരം. താൽപര്യമുള്ളവർ ആവശ്യമായ രേഖകൾ / പകർപ്പുകൾ സഹിതം സർവകലാശാലാ സ്‌കൂൾ ഓഫ് ഹെൽത് സയൻസിൽ ഹാജരാകണം. വിഷയം, തീയതി, സമയം എന്നിവ ക്രമത്തിൽ :- ഇക്കണോമിക്‌സ് - ജൂൺ 10 - രാവിലെ 11 മണി, സോഷ്യോളജി - ജൂൺ 11 - രാവിലെ 10.30, ജിയോഗ്രഫി - ജൂൺ 11 - ഉച്ചയ്ക്ക് 1.30 മണി. ഫോൺ : 8606622200, 8089841996.   

ഹാൾടിക്കറ്റ് : ജൂൺ പത്തിന് ആരംഭിക്കുന്ന വിദൂര വിഭാഗം നാലാം സെമസ്റ്റർ ( CBCSS - UG ) (2019 മുതൽ 2023 വരെ പ്രവേശനം) ബി.എ., ബി.എസ് സി., ബി.എ. അഫ്‌സൽ - ഉൽ - ഉലമ, (2021, 2022 പ്രവേശനം) ബി.എ. മൾട്ടിമീഡിയ ഏപ്രിൽ 2025, (2019, 2020 പ്രവേശനം) ബി.എ. മൾട്ടിമീഡിയ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഹാൾടിക്കറ്റ്  ജൂൺ ഒന്ന് മുതൽ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാകും.

പരീക്ഷാഫലം : വിദൂര വിഭാഗം ( CUCBCSS - SDE  2017, 2018 പ്രവേശനം ) ബി.എ. മൾട്ടിമീഡിയ - മൂന്നാം സെമസ്റ്റർ നവംബർ 2021, നാലാം സെമസ്റ്റർ ഏപ്രിൽ 2022, അഞ്ചാം സെമസ്റ്റർ നവംബർ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂൺ പത്ത് വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം : ഒന്നാം സെമസ്റ്റർ എം.എ. ഫിലോസഫി, വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എം.എ. ഫിലോസഫി നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

എംജി

പിഎച്ച്.ഡി അവസരം : ഇന്റർനാഷനൽ ആൻഡ് ഇന്റർ യൂനിവേഴ്‌സിറ്റി സെന്റർ ഫോർ നാനോസയൻസ് ആൻഡ് നാനോ ടെക്‌നോളജിയിൽ കൊളാബൊറേറ്റീവ് മോഡിൽ ഫുൾടൈം പിഎച്ച്.ഡി റിസർച്ചിന് അപേക്ഷ ക്ഷണിച്ചു.

എം.എസ്.സി പോളിമെർ സയൻസ്, കെമിസ്ട്രി, ഫിസിക്‌സ്, നാനോസയൻസ് എം.ടെക് പോളിമെർ സയൻസ്, നാനോസയൻസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് [email protected].

പരീക്ഷാ തീയതി : മൂന്നാം സെമസ്റ്റർ എം.എ, എം.എസ്.ഡബ്ല്യൂ, എം.കോം, (2018 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2016 അഡ്മിഷൻ മൂന്നാം മെഴ്സി ചാൻസ്, 2015 അഡ്മിഷൻ അവസാന സ്പെഷ്യൽ മെഴ്സി ചാൻസ്) പരീക്ഷകൾക്ക് ജൂൺ 11 മുതൽ നടക്കും.

പരീക്ഷാ ഫലം : ആറാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ (പ്രൈവറ്റ് രജിസ്ട്രേഷൻ 2022 അഡ്മിഷൻ റഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ് മാർച്ച് 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ 14 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

todays university news kerala mg calicut colleges may 31



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാർലമെന്റ് സമ്മേളനം ജൂലൈ 21 മുതൽ ഓഗസ്റ്റ് 12 വരെ ചേരും; ഓപ്പറേഷൻ സിന്ദൂറിൽ ചോദ്യങ്ങളുയരും

National
  •  9 hours ago
No Image

ഒമാൻ സുൽത്താൻ്റെ പെരുന്നാൾ നിസ്കാരം സുൽത്താൻ ഖാബൂസ് പള്ളിയിൽ

latest
  •  9 hours ago
No Image

ഗൂഗിൾ പിക്സൽ 10 സീരീസിൽ ഞെട്ടിക്കുന്ന ഫീച്ചറുകൾ: ടെലിഫോട്ടോ ലെൻസും സൂപ്പർ സ്റ്റെബിലൈസേഷനും 

Gadget
  •  10 hours ago
No Image

യുഎഇയിൽ 222 കുടുംബങ്ങൾക്ക് ബലി പെരുന്നാൾ സന്തോഷം; 140 മില്യൺ ദിർഹമിൻ്റെ കടം എഴുതിത്തള്ളി

latest
  •  10 hours ago
No Image

സാംസങ് Z ഫോൾഡ് 7: മടക്കാവുന്ന ഫോൺ വിപണിയിൽ 'അൾട്രാ' മാജിക്കുമായി ഒരു പുതിയ താരം

Tech
  •  10 hours ago
No Image

മുസ്‌ലിംകള്‍ 'വെര്‍ച്വല്‍ ഈദ്' ആഘോഷിക്കണമെന്ന് ബി.ജെ.പി മന്ത്രി; പ്രസ്താവന ബി.ജെ.പിയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്തുന്നതെന്ന് മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷന്‍

National
  •  10 hours ago
No Image

ഗസ്സ വംശഹത്യ പരാമര്‍ശിച്ചെങ്കിലോ എന്ന ഭയം; ഗാരി ലിനേക്കറുടെ'മാച്ച് ഓഫ് ദി ഡേ' പ്രോഗ്രാമിന്റെ സലാഹുമായുള്ള എപിസോഡ് റദ്ദാക്കി ബി.ബി.സി

International
  •  10 hours ago
No Image

പാകിസ്ഥാന് വേണ്ടി ചാരവൃത്തി; ഒരു പഞ്ചാബി യൂട്യൂബർ കൂടി പിടിയിൽ, ജ്യോതി മൽഹോത്രയുമായും ഡാനിഷുമായും അടുത്ത ബന്ധം

National
  •  11 hours ago
No Image

ഇടത് കണ്ണിലെ കുത്തിവെപ്പ് നൽകിയത് വലത് കണ്ണിന്; ഗവൺമെന്റ് കണ്ണാശുപത്രിയിലെ ഡോക്ടറെ സസ്‌പെൻഡ് ചെയ്തു

Kerala
  •  11 hours ago
No Image

കടുത്ത ചൂട് കനത്ത വെല്ലുവിളി, അറഫ ദിനത്തിൽ ഹാജിമാർ തമ്പുകളിൽനിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശം

Saudi-arabia
  •  12 hours ago

No Image

നടിക്കെതിരെ നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍, ലൈംഗികാധിക്ഷേപം, പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍...; ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  14 hours ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മുന്നറിയിപ്പ്

Weather
  •  15 hours ago
No Image

Hajj 2025: 71 രാജ്യങ്ങൾ, 238 വിമാനത്താവളങ്ങൾ, 62 കമ്പനികൾ, 3,314 സർവീസുകൾ, മക്കയിൽ എത്തിയത് രണ്ട് ദശലക്ഷം വിശ്വാസികൾ, ഹജ്ജിന് ഇന്ന് തുടക്കം, തീർത്ഥാടകർ ഇന്ന് മിനായിൽ; നാളെ അറഫാ സംഗമം

Trending
  •  15 hours ago
No Image

നിലമ്പൂരിൽ പ്രചാരണം ആവേശത്തിലേക്ക്, മുഖ്യമന്ത്രി മണ്ഡലത്തിൽ ക്യാമ്പ് ചെയ്യും, മുഖ്യമന്ത്രിക്ക് മറുപടി നൽകാൻ അൻവറിന്റെ വാർത്ത സമ്മേളനം, കെ. സുധാകരൻ ഇന്ന് ഷൗക്കത്തിനൊപ്പം

Kerala
  •  15 hours ago