HOME
DETAILS

നിലമ്പൂരിൽ പ്രചാരണം ആവേശത്തിലേക്ക്, മുഖ്യമന്ത്രി മണ്ഡലത്തിൽ ക്യാമ്പ് ചെയ്യും, മുഖ്യമന്ത്രിക്ക് മറുപടി നൽകാൻ അൻവറിന്റെ വാർത്ത സമ്മേളനം, കെ. സുധാകരൻ ഇന്ന് ഷൗക്കത്തിനൊപ്പം

  
Web Desk
June 04 2025 | 02:06 AM

nilambur by election candidates campaigns update

നിലമ്പൂർ: സംസ്ഥാനമാകെ ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂട് പിടിക്കുന്നു. മഴ മാറി നിൽക്കുന്നതോടെ പ്രചാരണം കൊഴുപ്പിക്കാനാണ് സ്ഥാനാർഥികളുടെയും മുന്നണികളുടെയും തീരുമാനം. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്, എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് എന്നിവർ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചുള്ള പര്യടനമാണ് ഇന്ന് നടത്തുന്നത്. സ്വതന്ത്രനായി മത്സരിക്കുന്ന മണ്ഡലത്തിലെ മുൻ എംഎൽഎ പി.വി അൻവർ ഇന്ന് രാവിലെ പത്രസമ്മേളനം വിളിച്ചിട്ടുണ്ട്. അൻവർ വഞ്ചിച്ചുവെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് മറുപടി പറയാനാണ് അൻവറിന്റെ വാർത്ത സമ്മേളനം എന്നാണ് സൂചന.

ചുങ്കത്തറ, അമരമ്പലം പഞ്ചായത്തുകളിലാണ് ആര്യാടൻ പര്യടനം നടത്തുന്നത്. വിവിധ യുഡിഎഫ് നേതാക്കൾക്കൊപ്പം നടത്തുന്ന പ്രചാരണത്തിലേക്ക് മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ കൂടി മണ്ഡലത്തിലെത്തും എന്നാണ് വിവരം. എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിന്റെ പര്യടനം ഇന്ന് വഴിക്കടവ് പഞ്ചായത്ത് കേന്ദ്രീകരിച്ചാണ്. സ്വരാജിന്റെ പ്രചാരണത്തിനായി വൈകാതെ മുഖ്യമന്ത്രി പിണറായി വിജയൻ നിലമ്പൂരിലേയ്ക്ക് എത്തും. ജൂൺ 13, 14, 15 തീയതികളിലായി മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുന്ന മുഖ്യമന്ത്രി ഏഴ് പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ പങ്കെടുക്കും. സിപിഐഎം കേന്ദ്രകമ്മിറ്റി നടക്കുന്നതിനാൽ ഡൽഹിയിലുള്ള മുതിർന്ന നേതാക്കൾ ഏഴാം തീയതിയോടെ മണ്ഡലത്തിലെത്തുന്നതോടെ പ്രചാരണം കൂടുതൽ ശക്തമാക്കാനാണ് എൽഡിഎഫ് തീരുമാനം.

ഇതിനിടെ, മുഖ്യമന്ത്രിക്ക് മറുപടി പറയാനും തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായുള്ള പത്രിക തള്ളിയതിലും വിശദീകരണം നൽകാനായി പി.വി അൻവർ ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട്. ഒരു വഞ്ചനയാണ് നിലമ്പൂരിനെ ഉപതെരഞ്ഞെടുപ്പിലേക്ക് എത്തിച്ചതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കായിരിക്കും അൻവറിന്റെ മറുപടി. ഇന്നലെ നടന്ന സൂക്ഷ്മ പരിശോധനയിലാണ് പി.വി അൻവറിന്റെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയാകാനുള്ള നാമനിർദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്. നിലവിൽ സ്വതന്ത്ര സ്ഥാനാർഥിയായാണ് പി.വി അൻവർ മത്സരിക്കുക. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മുൻപ് മത്സരിച്ചപ്പോൾ ലഭിച്ച ഓട്ടോറിക്ഷ ചിഹ്നം തന്നെ ഇത്തവണയും ചിഹ്നമായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അൻവർ.

അതേസമയം, നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ലഭിച്ച 25  നാമനിർദേശ പത്രികകളുടെയും സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ ഡെമ്മി സ്ഥാനാർഥികളുടേതടക്കം ഏഴ് പത്രികകൾ തള്ളി.18 പത്രികകൾ സ്വീകരിച്ചു. ആകെ 14 സ്ഥാനാർഥികളാണുള്ളത്. ഷൗക്കത്തലി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), എം. സ്വരാജ് (സി.പി.എം), മോഹൻ ജോർജ് (ബി.ജെ.പി), ഹരിനാരായണൻ (ശിവസേന), എൻ. ജയരാജൻ (സ്വതന്ത്രൻ), പി.വി അൻവർ (സ്വതന്ത്രൻ), മുജീബ് (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി), അബ്ദുറഹ്മാൻ കിഴക്കേത്തൊടി (സ്വതന്ത്രൻ), എ.കെ അൻവർ സാദത്ത് (സ്വതന്ത്രൻ), പി. രതീഷ് (സ്വതന്ത്രൻ), പി. രാധാകൃഷ്ണൻ നമ്പൂതിരിപ്പാട് (സ്വതന്ത്രൻ), ജി. സതീഷ് കുമാർ (സോഷ്യലിസ്റ്റ് ജനതാദൾ), വിജയൻ (സ്വതന്ത്രൻ), സാദിഖ് നടുത്തൊടി (സ്വതന്ത്രൻ) എന്നിവരുടേതാണ് സ്വീകരിച്ചത്.

സാദിക് നടുത്തൊടി (എസ്.ഡി.പി.ഐ), പി.വി അൻവർ (തൃണമൂൽ കോൺഗ്രസ്), സുന്നജൻ (സ്വതന്ത്രൻ), ടി.എം ഹരിദാസ് (നാഷണൽ ഡെമോക്രാറ്റിക് പാർട്ടി), ജോമോൻ വർഗീസ് (സ്വതന്ത്രൻ), ഡോ. കെ. പത്മരാജൻ (സ്വതന്ത്രൻ), എം. അബ്ദുൽ സലീം (സി.പി.എം) എന്നിവരുടെ പത്രികകളാണ് തള്ളിയത്. വ്യാഴാഴ്ച വൈകീട്ട് മൂന്ന് വരെ നാമനിർദേശപത്രികകൾ പിൻവലിക്കാം. 

 

The by-election campaign, closely watched across the state, is heating up. With the rain having subsided, candidates and alliances have decided to intensify their campaigning. UDF candidate Aryadan Shoukath and LDF candidate M. Swaraj are scheduled to tour various panchayats today. P.V. Anvar, the former MLA of the constituency who is contesting as an independent, has called a press conference this morning.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലിപെരുന്നാൾ പ്രാർത്ഥനകൾക്കായി 950 ലധികം പള്ളികളും പ്രാർത്ഥനാ കേന്ദ്രങ്ങളും ഒരുക്കി ദുബൈ

uae
  •  12 hours ago
No Image

കാലൊടിഞ്ഞിട്ടും ജോലിക്ക് വിളിച്ചു; 'നിനക്ക് ഒരു കസേര തരാം' എന്ന് മാനേജർ, ഒടുവിൽ രാജിവച്ച് ജീവനക്കാരൻ 

National
  •  12 hours ago
No Image

'എല്ലാവരുടെയും സ്നേഹത്തിന് നന്ദി' വിവാഹ വേഷത്തിൽ കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ച് മഹുവ മൊയ്ത്ര

National
  •  13 hours ago
No Image

യുഎഇ - ഇന്ത്യ യാത്ര: 5,786 രൂപ മുതൽ വിമാന ടിക്കറ്റുകൾ, ഫ്ലാഷ് സെയിൽ അവതരിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ജൂൺ ആറ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം

uae
  •  13 hours ago
No Image

ജൂൺ മാസത്തെ റേഷൻ വിതരണം ആറാം തീയതി ഉച്ച മുതൽ

Kerala
  •  13 hours ago
No Image

ദഹ്‌റാനിൽ സഊദി പൗരനെ കൊലപ്പെടുത്തി; ഈജിപ്ത് പൗരൻ അറസ്റ്റിൽ; കൊലക്ക് പിന്നിൽ മോഷണ ശ്രമമെന്ന് പ്രാഥമിക അന്വേഷണം

Saudi-arabia
  •  13 hours ago
No Image

ബെംഗളൂരു ദുരന്തം; ആർസിബിക്കും, കെസിഎയ്ക്കുമെതിരെ പൊലീസ് കേസ്; സംഘാടനത്തിൽ​ ​ഗുരുതര വീഴ്ച

National
  •  14 hours ago
No Image

ലണ്ടൻ വർക്ക് വിസയുടെ പേരിൽ 10 ലക്ഷം തട്ടിയ കേസിൽ 25കാരി അറസ്റ്റിൽ

Kerala
  •  14 hours ago
No Image

ലോക പരിസ്ഥിതി ദിനത്തിൽ പ്രഖ്യാപനം: ഒറ്റത്തവണ ഉപയോ​ഗിക്കുന്ന പ്ലാസ്റ്റിക്കിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ യുഎഇ

uae
  •  14 hours ago
No Image

ജൂൺ 10 മുതൽ കേരള തീരത്ത് ട്രോളിങ് നിരോധനം; സർക്കാർ പുതിയ ഉത്തരവുകളും പ്രഖ്യാപിച്ചു

Kerala
  •  14 hours ago